Jump to content

ബ്ലോഗർ (വെബ്‌സൈറ്റ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്ലോഗർ
ബ്ലോഗർ ലോഗോ
യു.ആർ.എൽ.blogger.com
വാണിജ്യപരം?അതെ
സൈറ്റുതരംബ്ലോഗ്
രജിസ്ട്രേഷൻസൌജന്യം
ലഭ്യമായ ഭാഷകൾArabic, Bengali, Bulgarian, Catalan, Chinese (Simplified), Chinese (Traditional), Croatian, Czech, Danish, Dutch, English, Filipino, Finnish, French, German, Greek, Gujarati, Hebrew, Hindi, Hungarian, Indonesian, Italian, Japanese, Kannada, Korean, Latvian, Lithuanian, Malay, Malayalam, Marathi, Norwegian, Oriya, Persian, Polish, Portuguese (Brazil), Portuguese (Portugal), Romanian, Russian, Serbian, Slovak, Slovenian, Spanish, Swedish, Tamil, Telugu, Thai, Turkish, Ukrainian, Vietnamese
ഉടമസ്ഥതഗൂഗിൾ
നിർമ്മിച്ചത്പൈറാ ലാബ്സ്
തുടങ്ങിയ തീയതിഓഗസ്റ്റ്‌ 23, 1999[1]
അലക്സ റാങ്ക്negative increase 49 (ഏപ്രിൽ 2013[[Category:Articles containing potentially dated statements from പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ]])[2]
നിജസ്ഥിതിപ്രവർത്തനക്ഷമം

ഇന്റർനെറ്റിൽ ബ്ലോഗുകൾ തയ്യാറാക്കാനുള്ള വെബ്‌സൈറ്റുകളിലൊന്നാണ് ബ്ലോഗർ ഡോട്ട് കോം. ബ്ലോഗ്സ്പോട്ട്, ബ്ലോഗർ എന്നിങ്ങനെയും അറിയപ്പെടുന്നു. സ്വയം‌പ്രകാശിത പേജുകളെ പൊതുവായി വെബ്‌ലോഗ് എന്നാണു വിളിച്ചിരുന്നത്. ഇത് കാലക്രമേണ ബ്ലോഗ് ആയിമാറി. ബ്ലോഗ് എന്ന പദത്തിൽ നിന്നാണ് ബ്ലോഗർ, ബ്ലോഗ്സ്പോട്ട് എന്നീ ബ്രാൻ‌ഡ് നാമങ്ങളുണ്ടാക്കിയത്.

ബ്ലോഗ് പ്രസാധന സംവിധാനമുള്ള വെബ്‌സൈറ്റുകളിൽ തുടക്കക്കാരാണു ബ്ലോഗർ. പൈറാ ലാബ്സ് എന്ന സ്ഥാപനം 1999 ഓഗസ്റ്റിലാണ് ബ്ലോഗർ പുറത്തിറക്കിയത്. പെട്ടെന്നുതന്നെ ജനകീയമായി. 2003-ൽ പൈറാ ലാബ്സിനെ ഗൂഗിൾ ഏറ്റെടുത്തതോടെ ബ്ലോഗറിന്റെ ഉടമസ്ഥാവകാശം അവരുടെ പക്കലായി. ഗൂഗിളിന്റെ കയ്യിലെത്തിയതോടെ ബ്ലോഗർ കൂടുതൽ ജനകീയമായി. ഇന്റർനെറ്റിൽ ചിത്രങ്ങൾ പങ്കുവയ്ക്കാനുള്ള സംവിധാനമായ പിക്കാസായുടെ ഉടമസ്ഥാവകാശവും ഗൂഗിൾ നേടിയെടുത്തതോടെ ബ്ലോഗറിനൊപ്പം ഫോട്ടോ ഹോസ്റ്റിങ് സംവിധാനവും ലഭ്യമായിത്തുടങ്ങി.

ബ്ലോഗർ ഡോട്ട് കോമിൽ രജിസ്റ്റർചെയ്ത് അംഗമാകുന്ന ആർക്കും ഇതിന്റെ സേവനങ്ങൾ സൌജന്യമായി ഉപയോഗപ്പെടുത്താം. യുണികോഡ് ഫോണ്ടുകൾ ഉപയോഗിക്കുന്നതിനുള്ള സംവിധാനമുള്ളതിനാൽ സങ്കീർണ്ണ ലിപികളുള്ള, ഇംഗ്ലീഷിതര ഭാഷകൾ ഉപയോഗിക്കുന്നവരും ബ്ലോഗർ ഉപയോക്താക്കളായി.

വെബ്‌സൈറ്റുകളുടെ ജനകീയത നിരീക്ഷിക്കുന്ന അലക്സാ ഡോട്ട് കോമിന്റെ കണക്കുകൾ പ്രകാരം ഏറ്റവുമധികം സന്ദർശകരുള്ള വെബ്‌സൈറ്റുകളിൽ ഒന്നാണ് ബ്ലോഗർ ഡോട്ട് കോം. 2013 ഏപ്രിൽ മാസത്തെ കണക്കുകൾ പ്രകാരം എഴുപത്തിയഞ്ചാമതാണ് ബ്ലോഗറിന്റെ സ്ഥാനം.

അവലംബം

[തിരുത്തുക]
  1. The Story of Blogger, Blogger.com
  2. "Blogger.com Site Info". Alexa Internet. Archived from the original on 2016-11-12. Retrieved 2013-04-22.