Jump to content

ബ്രസൂക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


2014 ഫിഫ ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങൾക്കുപയോഗിക്കുന്നതിനായി പുറത്തിറക്കിയ അഡിഡാസിന്റെ ഔദ്യോഗിക പന്താണ് ബ്രസൂക്ക . ആരാധകർക്കിടയിൽ നടത്തിയ സർവേയിലൂടെയാണ് ബ്രസൂക്ക എന്നപേര് പന്തിന് നല്കിയത്. ആറ് ഇന്റർലോക്കിങ് പാനലുകളിലാണ് ബ്രസൂക്ക നിർമിച്ചിട്ടുള്ളത്. 2010 ലോകകപ്പിലെ ജബൂലാനി പന്തിൽ എട്ട് പാനലുകളുണ്ടായിരുന്നു. [1]

പേര് വന്ന വഴി

[തിരുത്തുക]

2014 ഫിഫ ലോകക്കപ്പ് ഫുട്ബോളിനായുള്ള പേര് തെരഞ്ഞെടുത്തത് ആരാധകർക്കിടയിൽ നടത്തിയ വോട്ടിങ്ങിലൂടെയാണ് "ബ്രസൂക്ക" എന്ന പേര് പന്തിന് നൽകിയത്. 2012 സെപ്റ്റംബർ 2 നാണ് ബ്രസൂക്ക എന്ന പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബ്രസൂക്ക എന്ന പേരിന് 77.8% വോട്ടാണ് ലഭിച്ചത്. വോട്ടിങ്ങിന് നൽകിയിരുന്ന മറ്റ് രണ്ടു പേരുകൾ ബോസ്സനോവ (14.6%) , കാർണവലേസ്ക (7.6%) എന്നിവയായിരുന്നു. ഈ പേരുകളെ എല്ലാം അട്ടിമറിച്ച് വോട്ടിങ്ങിൽ ഒന്നാംസ്ഥാനം നേടിയാണ് ബ്രസൂക്ക എന്ന നാമം ഫുട്ബോളിന് നൽകിയത്.

ഇതുകൂടെ കാണുക

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. "ബ്രസൂക്ക റെഡി" (പത്രലേഖനം). മാതൃഭൂമി. 2013 ഡിസംബർ 13. Archived from the original on 2014-06-08. Retrieved 2014-06-08. {{cite news}}: Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=ബ്രസൂക്ക&oldid=4075263" എന്ന താളിൽനിന്ന് ശേഖരിച്ചത്