Jump to content

ബയോബ്ലിറ്റ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ന്യൂസിലാൻഡിലെ ഓക്ക്ലാന്റിൽ 2005 ൽ നടന്ന ബയോബ്ലിറ്റ്‌സ്

ജൈവവൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന് തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രദേശത്ത് കാണപ്പെടുന്ന സസ്യജന്തുജാലങ്ങളെ 24 മണിക്കൂർ വരെ നിരീക്ഷിച്ച് അവയുടെ ലിസ്റ്റ് തയ്യാറാക്കുന്ന നൂതന രീതിയാണ് ബയോബ്ലിറ്റ്‌സ്. ശാസ്ത്രജ്ഞന്മാരും സന്നദ്ധസംഘടനാ പ്രവർത്തകരും പ്രകൃതി സ്‌നേഹികളും സാധാരണ ജനങ്ങളും പങ്കെടുക്കാറുണ്ട്. [1] നഗരങ്ങളിലെ ജൈവവൈവിധ്യം മനസ്സിലാക്കാനും അവയുടെ നിരീക്ഷണത്തിൽ പൊതുജനസഹകരണം ഉറപ്പുവരുത്തുന്നതിനും 'ബയോബ്ലിറ്റ്‌സ്' എന്ന ആശയം ഏറെ സഹായകരമാകാറുണ്ട്.

കേരളത്തിൽ

[തിരുത്തുക]

അന്തർദേശീയ ജൈവവൈവിധ്യദിനത്തോടനുബന്ധിച്ച് 2014 മെയ് 22ന് നഗരങ്ങളിലെ ജൈവവൈവിധ്യ സംരക്ഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിന് വേണ്ടി വനംവകുപ്പിന്റെ സാമൂഹ്യവനവത്കരണ വിഭാഗം 'ബയോബ്ലിറ്റ്‌സ്' സംഘടിപ്പിച്ചിരുന്നു.

അവലംബം

[തിരുത്തുക]
  1. "ജൈവവൈവിധ്യദിനം: ബയോബ്ലിറ്റ്‌സുമായി വനം വകുപ്പ്‌". www.mathrubhumi.com. Archived from the original on 2014-05-22. Retrieved 22 മെയ് 2014. {{cite web}}: Check date values in: |accessdate= (help)

പുറം കണ്ണികൾ

[തിരുത്തുക]