ഫീൽഡ് മാർഷൽ
സൈന്യത്തിലെ ഒരു ഓഫീസർ പദവി ആണു ഫീൽഡ് മാർഷൽ. ഇന്നു ലോകത്തിൽ മിക്കയിടങ്ങളിലും "ജനറൽ പദവിക്കും" മുകളിൽ ഇതിനെ കണക്കാക്കി വരുന്നു.
ഇന്ത്യ
[തിരുത്തുക]ഇന്ത്യൻ കരസേനയിലെ ഏറ്റവും ഉയർന്ന പദവിയാണ് ഫീൽഡ് മാർഷൽ. ഇത് ആജീവനാന്ത പദവിയാണ്. സൈനിക ഓഫിസർ പദവികളിലെ പഞ്ചനക്ഷത്ര ഓഫിസർ പദവി ആണ് ഫീൽഡ് മാർഷൽ. ഇതുവരെ രണ്ട് പേർക്കു മാത്രമാണു ഈ പദവി ലഭിച്ചിട്ടുള്ളത്. കേന്ദ്ര മന്ത്രിസഭയുടെ ശുപാർശ പ്രകാരം രാഷ്ട്രപതിയാണ് ഈ പദവി നൽകുന്നത്.
1973 ജനുവരി 1-ന് അന്നത്തെ കരസേനാ മേധാവി സാം മനേക്‌ഷായ്ക്ക് ബംഗ്ലാദേശ് വിമോചന യുദ്ധത്തിലെ നായകത്വം മാനിച്ച് നൽകിയതാണ് ഭാരതത്തിലെ ആദ്യ ഫീൽഡ് മാർഷൽ സ്ഥാനം. സ്വതന്ത്ര ഭാരതത്തിന്റെ ഇന്ത്യക്കാരനായ ആദ്യ കരസേനാ മേധാവി ആയിരുന്ന കെ.എം കരിയപ്പക്കും 1986 -ൽ ഫീൽഡ് മാർഷൽ സ്ഥാനം നൽക്കപ്പെട്ടു. സർവ്വീസിലിരിയ്ക്കെ ഫീൽഡ് മാർഷൽ പദവി ലഭിച്ച ഏക വ്യക്തിയും ജനറൽ മനേക് ഷായാണ്.
കരസേനയിലെ ഫീൽഡ് മാർഷൽ പദവിയ്ക്കു തുല്യമായി ഇന്ത്യൻ വ്യോമസേനയിലുള്ള പദവിയാണ് മാർഷൽ ഓഫ് ദ ഇന്ത്യൻ എയർഫോഴ്‌സ്. ഈ പദവി ലഭിച്ചിട്ടുള്ള ഏക വ്യക്തി മാർഷൽ ഓഫ് ദ ഇന്ത്യൻ എയർഫോഴ്സ് അർജൻ സിങ് മാത്രമാണ്.