Jump to content

പ്രയാഗാ മാർട്ടിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രയാഗാ റോസ് മാർട്ടിൻ
പ്രയാഗാ മാർട്ടിൻ
ജനനം (1995-05-19) 19 മേയ് 1995  (29 വയസ്സ്)
തൊഴിൽചലച്ചിത്രതാരം, നർത്തകി, മോഡൽ
സജീവ കാലം2014 മുതൽ

തെന്നിന്ത്യൻ ചലച്ചിത്രവേദിയിലെ ഒരു നടി ആണ് പ്രയാഗ റോസ് മാർട്ടിൻ. 2009-ൽ സാഗർ എലിയാസ് ജാക്കി റീലോഡഡ് എന്ന ചിത്രത്തിലൂടെ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചു കൊണ്ട് അരങ്ങേറ്റം നടത്തി. പിസാസു എന്ന തമിഴ് ചിത്രത്തിന് ശേഷം അവർ പ്രശസ്തിയിലേക്ക് ഉയർന്നു.[1]

ജീവിതരേഖ

[തിരുത്തുക]

എറണാകുളം ജില്ലയിലെ കൊച്ചിയിലാണ് പ്രയാഗ മാർട്ടിൻ ജനിച്ചത്. അച്ഛൻ - മാട്ടിൻ പീറ്റർ, അമ്മ - ജിജി മാർട്ടിൻ. എളമക്കരയിലെ ഭവൻസ് വിദ്യാ മന്ദിറിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ എറണാകുളം സെന്റ് തെരേസാസ് കോളേജിൽനിന്ന് ഇംഗ്ലീഷ് ലിറ്ററേച്ചർ ആന്റ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടി. തുടർന്ന് ട്രാവൽ ആന്റ് ടൂറിസത്തിൽ ബിരുദാനന്തര ബിരുദം നേടി. പരിശീലനം ലഭിച്ച ഒരു നർത്തകി കൂടിയാണ് പ്രയാഗ. സിനിമകളിലേക്ക് കടക്കുന്നതിനുമുമ്പ് ഏതാനും വ്യവസായ സ്ഥാപനങ്ങളുടെ മോഡലായി അവർ പ്രത്യക്ഷപ്പെട്ടിരുന്നു.

സാഗർ ഏലിയാസ് ജാക്കി റീലോഡഡ്, ഉസ്താദ് ഹോട്ടൽ എന്നീ സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ച പ്രയാഗ മിഷ്കിന്റെ സംവിധാനത്തിൽ 2014-ൽ പുറത്തിറങ്ങിയ തമിഴിലെ പിശാശ് എന്ന സിനിമയിലൂടെയായിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ശേഷം ഉണ്ണി മുകുന്ദൻ നായകനായി അഭിനയിച്ച 2016-ൽ പുറത്തിറങ്ങിയ ഒരു മുറൈ വന്ത് പാർത്തായ എന്ന ആദ്യ മലയാള മുഴുനീള സിനിമയിലൂടെ നായികയായി അഭിനയിച്ചു.

പാവ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരേ മുഖം, ഫുക്രി, വിശ്വാസപൂർവ്വം മൻസൂർ, പോക്കിരി സൈമൺ, രാമലീല, തുടങ്ങി നിരവധി സിനിമകൾ പ്രയാഗയെ തേടി എത്തിയിരുന്നു. ദിലീപിനൊപ്പം നായികയായി അഭിനയിച്ച രാമലീലയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സിനിമകൾ

[തിരുത്തുക]
വർഷം സിനിമ കഥാപാത്രം ഭാഷ Notes
2009 സാഗർ ഏലിയാസ് ജാക്കി റീലോഡഡ് അസറിന്റെ സഹോദരി മലയാളം ബാല താരം
2012 ഉസ്താദ് ഹോട്ടൽ ഷഹാനയുടെ അനുജത്തി മലയാളം അതിഥി
2014 പിസാസ് ഭവാനി തമിഴ് പുതുമുഖ നടി (സൌത്ത് ഇന്റർനാഷണൽ അവാർഡ്, സിമ അവാർഡ്)
2016 ഒരു മുറൈ വന്ത് പാർതായ പാർവതി മലയാളം
പാ വ മേരി മലയാളം
കട്ടപ്പനയിലെ ഋത്വിക് റോഷൻ അന്ന മരിയ മലയാളം
ഒരേ മുഖം ഭാമ മലയാളം
2017 ഫുക്രി നഫ്സി മലയാളം
വിശ്വാസപൂർവ്വം മൻസൂർ മുംതാസ് മലയാളം
പോക്കിരി സൈമൺ ദീപ മലയാളം
രാമലീല ഹെലേന മലയാളം
2018 ദൈവമേ കൈതൊഴാം കെ. കുമാറാകണം കോളജ് വിദ്യാർത്ഥിനി മലയാളം ഗാനരംഗത്തു മാത്രം
ഒരു പഴയ ബോംബ് കഥ ശ്രുതി മലയാളം
2019 ബ്രദേർസ് ഡേ റൂബി മലയാളം
ഗീത ഗീത കന്നഡ
ഉൾട്ട പാറു മലയാളം
2020 ഭൂമിയിലെ മനോഹര സ്വകാര്യം അന്ന മലയാളം

പുരസ്‌കാരങ്ങളും നാമനിർദ്ദേശങ്ങളും

[തിരുത്തുക]
വർഷം അവാർഡ് വിഭാഗം സിനിമ ഫലം
2015 മൂന്നാമത് ദക്ഷിണേന്ത്യൻ അന്തർദേശീയ സിനിമ അവാർഡ് മികച്ച പുതുമുഖ നടി -തമിഴ് പിസാസ് നാമനിർദ്ദേശം
2017 ഏഷ്യാനെറ്റ്‌ ഫിലിം അവാർഡ് മികച്ച ജോഡി ഒരേ മുഖം നാമനിർദ്ദേശം
2017 വനിത ഫിലിം അവാർഡ് മികച്ച പുതുമുഖ നടി കട്ടപ്പനയിലെ ഋഥ്വിക് റോഷൻ വിജയിച്ചു
2017 നാലാമത് ദക്ഷിണേന്ത്യൻ അന്തർദേശീയ സിനിമ അവാർഡ് മികച്ച പുതുമുഖ നടി -മലയാളം ഒരു മുറൈ വന്ത് പാർത്തായ നാമനിർദ്ദേശം
2017 ജെയ്‌സി ഫൌണ്ടേഷൻ സ്പെഷ്യൽ ജൂറി പുരസ്‌കാരം പാ വ വിജയിച്ചു
2017 Yuva Awards Promising star കട്ടപ്പനയിലെ ഋഥ്വിക് റോഷൻ നാമനിർദ്ദേശം
2017 Yuva Awards Outstanding talent Fukri നാമനിർദ്ദേശം
2018 Asianet Film Awards Best Star Pair Pokkiri Simon നാമനിർദ്ദേശം
2018 Most Popular Actress Ramaleela വിജയിച്ചു

അവലംബം

[തിരുത്തുക]
  1. "Kochi girl Prayaga in Mysskin's Pisasu". Deepa Soman. The Times of India. 23 ഓഗസ്റ്റ് 2014. Retrieved 26 ജനുവരി 2015.