പാക് കടലിടുക്ക്
ഇന്ത്യൻ മഹാ സമുദ്രത്തിൽ ബംഗാൾ ഉൾക്കടലിനും മാന്നാർ ഉൾക്കടലിനും മദ്ധ്യേ വ്യാപിച്ചുകിടക്കുന്ന കടലിടുക്കാണ് പാക് കടലിടുക്ക് (ഇംഗ്ളീഷ് : Palk Strait, തമിൾ : பழக ஸ்ட்ரைட்) തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാടിനും ശ്രീലങ്കയുടെവടക്കൻ പ്രവിശ്യയായ മാന്നാർ ജില്ലയ്ക്കും ഇടയിലാണ് പാക് കടലിടുക്ക് (Palk Strait) സ്ഥിതി ചെയ്യുന്നത്
പേരിന് പിന്നിൽ
[തിരുത്തുക]മദ്രാസ് പ്രസിഡൻസിയിലെ 1755-1763 കാലയളവിലെ ഗവർണ്ണർ ആയിരുന്ന റോബർട്ട് പാക്കിന്റെ (Sir Robert Palk) കാലത്താണ് ഈ ഭാഗത്തിന് പാക് കടലിടുക്ക് എന്ന പേരു വന്നത്.[1]
ഭൂമിശാസ്തപരമായ പ്രത്യേകത
[തിരുത്തുക]64 മുതൽ 137 കിലോമീറ്റർ വരെ വീതിയും ഏകദേശം 137 കിലോമീറ്ററോളം നീളവുമുള്ള[2] ഈ സമുദ്രഭാഗം, ലോകത്തിലെ ഏറ്റവും വലിയ ഉൾക്കടലായ ബംഗാൾ ഉൾക്കടലിനെ, ഇന്തോ ശ്രീലങ്കൻ സമുദ്രാതിർത്തിയിലെ അതിസവിശേഷമായ സമുദ്രഘടനയാൽ വേർതിരിക്കുന്നു. ഭൂമിശാസ്ത്രപരമായ പ്രത്യേകതയാലും, ചരിത്രപരമായ സവിശേഷതയാലും, ഹൈന്ദവ ഇതിഹാസകാവ്യമായ രാമായണത്തിൽ പരാമർശിക്കപ്പെട്ട സവിശേഷ പ്രാധാന്യമുള്ള ഭൂപ്രദേശമെന്ന നിലയിലും പാക് കടലിടുക്ക് ലോകശ്രദ്ധ ആകർഷിച്ച ഇന്ത്യയുടെ അതിപ്രധാനമായ സമുദ്രമേഖലയായി വിലയിരുത്തപ്പെടുന്നു.[3]
തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയ്ക്കും ശ്രീലങ്കയിലെ മാന്നാർ ദ്വീപിനുമിടയിലുള്ള 30 കിലോമീറ്റർ ദൂരം വരുന്ന രാമസേതു(Adam's Bridge, Rama's Bridge) എന്നു പറയപ്പെടുന്ന പാലത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത, ചെറു ദ്വീപുകളലും, പവിഴപ്പുറ്റുകളും പാറകളും നിറഞ്ഞ ഉയർന്ന പ്രദേശങ്ങളാലും സമുദ്രത്തിൽ നിന്ന് ഉയർന്ന് നിൽക്കുന്ന ഒരു പാലം പോലെ നിലനിൽക്കുന്നു എന്നതാണ്.
അത്യപൂർവ്വമായ ജലജീവികളുള്ള ആവാസ മേഖല
[തിരുത്തുക]സവിശേഷ ജൈവികമണ്ഡല മേഖലയായി പ്രഖ്യാപിച്ച ഇന്ത്യയിലെ ഏഴ് ഭൂപ്രദേശങ്ങളിൽ ഒന്നായ മന്നാർ കടലിടുക്കുമായി ലയിച്ച് കിടക്കുന്ന, പാക് കടലിടുക്കിലെ സവിശേഷമായ സമുദ്രജീവികളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് വിശദമായ പഠനങ്ങൾ നടന്നിട്ടുള്ളതാണ്.[4]
സമുദ്ര ആവാസ വ്യവസ്ഥയിൽ ജീവിക്കുന്ന അതിദുർലഭമായ ജലജീവികളാലും സവിശേതകളാർന്ന പവിഴപ്പുറ്റുകളാലും മറ്റ് നിരവധി അത്യപൂർവ്വമായ ജലജീവികളാലും സമൃദ്ധമായതാണ് ഈ മേഖല എന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.[5]
തമിഴ്നാട്ടിലെ പ്രധാന നദിയായ വൈഗൈ നദി ചെന്നുചേരുന്നത് പാക് കടലിടുക്കിലേയ്ക്കാണ്. കൂടാതെ ഇന്ത്യയിലെപ്രധാന നന്ദികളായ കൃഷ്ണ, ഗോദാവരി, കാവേരി, ഗംഗ, ബ്രഹ്മപുത്ര എന്ന നദികൾ പാക് കടലിടുക്കിന് അതിർത്തി പങ്കിടുന്ന ബംഗാൾ ഉൾക്കടലിലേയ്ക്ക് ഒഴുകിച്ചേരുന്നു.
ചരിത്രം
[തിരുത്തുക]ഇതിഹാസകാവ്യമായ രാമായണ കാലഘട്ടം മുതൽ ഇന്ത്യയും ശ്രീലങ്കയുമായുള്ള ബന്ധം പരാമർശിക്കുന്ന ഈ മേഖല, മറ്റേതൊരു രാജ്യത്തേക്കാളും കുറഞ്ഞ അളവിൽ സമുദ്രാതിർത്തി പങ്കിടുന്നു എന്നുള്ളതാണ്.
ഇന്തോ ലങ്കൻ തീവണ്ടി സർവ്വീസ്
[തിരുത്തുക]പാക് കടലിടുക്കിലൂടെ 1914 മുതൽ ഇന്തോ സിലോൺ എക്സ്പ്രസ്[6] എന്ന പേരിൽചെന്നൈ മുതൽ ധനുഷ്കോടി വരെയും അവിടുന്നങ്ങോട്ട് കോളംബോ വരെയും സമുദ്രത്തിലൂടെ നീങ്ങുന്ന ജംഗാർ രീതിയും (Ferry Service) ആയിരുന്നു നിലവിലുണ്ടായിരുന്നത്. അരനൂറ്റാണ്ട് പിന്നിട്ട ആ യാത്രാമാർഗ്ഗം പിന്നീടുണ്ടായ 1964 ൽ ഉണ്ടായ ചുഴലിക്കൊടുങ്കാറ്റിനെ (cyclone) തുടർന്ന് നിർത്തി വയ്ക്കുകയും പിന്നീടങ്ങോട്ട് നവീകരണ പ്രവർത്തനങ്ങൾ നടത്താതിരിക്കുകയും ചെയ്തു [7]
മറ്റ് പ്രത്യേകതകൾ
[തിരുത്തുക]സമുദ്രാതിർത്തി ഭേദിക്കുന്നതിനെക്കുറിച്ചുള്ള തർക്കം
[തിരുത്തുക]പാക് കടലിടുക്ക് പങ്കിടുന്ന സമുദ്രാതിർത്തിയിലെ ഒരു പ്രധാന പ്രശ്നം, അതിർത്തി ലംഘിച്ച് മൽസ്യബ്നധനം നടത്തുന്ന മീപിടുത്തക്കാരെ സംബന്ധിച്ചുള്ളതാണ്. അശ്രദ്ധമൂലവും വേണ്ടത്ര സാങ്കേതിക ഉപകരണങ്ങളുടെ പരിമിതിയാലും സാധാരണക്കാരായ മുക്കുവരുടെ ബോട്ടുകൾ ശ്രീലങ്കൻ സമുദ്രാതിർത്തി ലംഘിക്കുകയും ലങ്കൻ തീരദേശസേന മുക്കുവരെ തടവിലാക്കുകയും വെടിവച്ച് കൊല്ലുകയും ചെയ്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് സാധാരണയാണ്. ലങ്കൻ മൽസ്യബന്ധനത്തൊഴിലാളികളുടെ ഭാഗത്ത് നിന്ന് തിരിച്ചും ഇതുപോലുള്ള പ്രവർത്തികൾ ഉണ്ടാകാറുണ്ട്.[8]
നീന്തൽ വിദഗ്ദരുടെ ഇഷ്ടസ്ഥലം
[തിരുത്തുക]ഏകദേശം 30 കിലോമീറ്റർ ദൈർഘ്യമുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന് റിക്കാർഡ് സൃഷ്ടിക്കാൻ ശ്രമിക്കുന്ന നീന്തൽ വിദഗ്ദ്ധർ നിരവധിയാണ്. ഇതു സംബന്ധിച്ച ഏറ്റവും പുതിയ വേഗം 12 മണിക്കൂർ 31 മിനുട്ട് എന്നതാണ്. ശ്രീലങ്കയിലെ തലൈമന്നാർ തീരത്തുനിന്നും ഇന്ത്യയിലെ ധനുഷ്ക്കോടി മുനമ്പിലേയ്ക്ക് പന്ത്രണ്ടരമണിക്കൂർ സമയത്തിൽ നീന്തി പുതിയ റിക്കാർഡ് സൃഷ്ടിച്ചത് ഇന്ത്യൻ പോലീസ് സർവ്വീസിലെ (IPS) രാജീവ് ത്രിവേദി എന്ന അൻപതുകാരനാണ്.[9]
ചരിത്രാവശിഷ്ടം പേറുന്ന ധനുഷ്ക്കോടി
[തിരുത്തുക]പാക് കടലിടുക്കിലേയ്ക്ക് തള്ളി നിൽക്കുന്ന ഇന്ത്യൻ മുനമ്പിൽ 1964 ലെ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്, ഇന്ത്യയിലെ ഒരു ചരിത്രകൗതുക ഭൂമികയായിരുന്ന ധനുഷ്കോടി ഇപ്പോഴും അവശേഷിക്കുന്ന ഒരു പാട് തിരുശേഷിപ്പുകളുമായി അനാഥമായിക്കിടക്കുന്നു
ഒട്ടേറെ വിവാദങ്ങൾക്കും ചർച്ചകൾക്കും തുടക്കമിട്ട് സേതുസമുദ്രം കനാൽ പദ്ധതിയാണ് പാക് കടലിടുക്കിനെ ഇത്രയേറെ അന്താരാഷ്ട്ര ശ്രദ്ധയാകർഷിപ്പിച്ചത്.
കടലിന്റെ അടിത്തട്ടിൽ നിന്നുയർന്ന് ചെറു ദ്വീപുകളാലും തുരുത്തുകളാലും പവിഴപ്പുറ്റുകളാലും പാറക്കല്ലുകളാലും കൂടിച്ചേർന്ന് ഒരു പാലം പോലെ രൂപമെടുത്ത രാമസേതു എന്ന പാലം പൊളിച്ചുമാറ്റി, സുഗമമായ കപ്പൽ ഗതാഗതത്തിന് വഴിയൊരുക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിച്ചിരുന്നത്. അത് വഴി ശ്രീലങ്കൻ തുറമുഖങ്ങളെ ആശ്രയിക്കാതെ, ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കും ഇടയിലുള്ള താരതമ്യേനഎളുപ്പവും ദൈർഘ്യം കുറഞ്ഞതുമായ കപ്പൽച്ചാൽ രൂപപ്പെടുത്തുക എന്നതായിരുന്നു പദ്ധതിയുടെ ഉദ്ദേശലക്ഷ്യം.
ഹൈന്ദവവിശ്വാസപ്രകാരം ശ്രീരാമനും വാനരസേനയും ചേർന്ന്, സീതയെ മോചിപ്പിക്കാൻ ലങ്കയിലെ രാക്ഷസരാജാവായ രാവണന്റെ കൊട്ടാരത്തിലേയ്ക്ക് ചെന്നെത്തുന്നതിനായി നിർമ്മിച്ച പാലമാണിതെന്നും അതുകൊണ്ട് തന്നെ ഇത് ഇതിഹാസകാവ്യത്തിന്റെ ഇപ്പോഴും നിലനിൽക്കുന്ന തെളിവാണെന്നും ഹിന്ദു സംഘടനകൾ വാദിക്കുന്നു.
ഒട്ടേറേ വൈവിദ്ധ്യമാർന്ന ആവാസ്തവ്യവസ്ഥകളുള്ള ഈ മേഖലയിൽ നടത്തുന്ന ഏതൊരു അധിനിവേശവും അതിന്റെ സ്വാഭാവികമായ ജലജൈവവ്യവസ്ഥയെ ബാധിക്കുമെന്നും അതുമൂലം അത്യപൂർവ്വമായ ജലജീവികൾക്ക് വംശനാശം സംഭവിക്കുമെന്നും പരിസ്ഥിതി സംഘടനകൾ വാദിക്കുന്നു.
തമിഴ്നാടിന്റെ തീരദേശമേഖലകൾക്ക് ദോഷമാകുകയും മൽസ്യസമ്പത്ത് നഷ്ടമാകുകയും ചെയ്യും എന്നൊക്കെയുള്ള രാഷ്ട്രീയ വാദങ്ങളാലും ഈ പദ്ധതി തുടരാനാകാതെ നിൽക്കുന്നു.[10]
അവലംബം
[തിരുത്തുക]- ↑ http://en.wikipedia.org/wiki/Robert_Palk
- ↑ The strait is 40 to 85 miles (64 to 137 km) wide, 85 miles long, and less than 330 feet (100 metres) deep http://www.britannica.com/EBchecked/topic/439879/Palk-Strait
- ↑ http://www.feralindia.org/files/undp/pteiconf/Presentations/Session2/GOMBRTVNSingh.pdf[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-02-21. Retrieved 2011-07-20.
- ↑ The Gulf of Mannar Biosphere Reserve (GOMBR) is located in the southeastern tip of Tamil Nadu extending from Rameswaram in the North to Kanyakumari in the south. The extent of GOMBR is 10,500 sq.km with the core area covering 560 km, having 3,600 species of fauna and flora. More than 85 species of fauna and flora are under threat from this area for its continued survival. The GOMBR area is extending from Rameswaram to Tuticorin. It comprises of 21 Islands and this is the first Indian marine national park which is internationally recognised under the UNESCO-MAB programme. The IUCN commission on national parks and WWF identified the reserve as an area of particular concern because of its richest biodiversity and multiple use of the area. http://tnenvis.nic.in/gulf_forest.htm Archived 2009-06-19 at the Wayback Machine.
- ↑ There was a rail link to India until 1964, with services from Madras to Colombo (the Indo-Ceylon Express). From Madras Egmore passengers took the Rameshwaram Exp. (then known as the “Boat Mail”). http://www.slrfc.org/2008/05/12/railway-connections-to-india#hide Archived 2011-05-05 at the Wayback Machine.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-05-05. Retrieved 2011-07-20.
- ↑ http://print.dailymirror.lk/opinion1/34278.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ HYDERABAD: Senior IPS officer Rajiv Trivedi has created history by becoming the most senior and the fastest man to swim across the Palk Strait. The 50-year old Additional Director General of Police from the State achieved the feat when he swam across the Palk Strait from Sri Lanka to India along with a DSP from Mumbai, Balasaheb Ramchandra Ghadge, on March 25. http://www.hindu.com/2011/03/28/stories/2011032859840400.htm Archived 2011-08-24 at the Wayback Machine.
- ↑ Adam’s Bridge, also called Rama’s Bridge, chain of shoals, between the islands of Mannar, near northwestern Sri Lanka, and Rāmeswaram, off the southeastern coast of India. The bridge is 30 miles (48 km) long and separates the Gulf of Mannar (southwest) from the Palk Strait (northeast). Some of the sandbanks are dry, and nowhere are the shoals deeper than 4 feet (1 m); thus, they seriously hinder navigation. Dredging operations, now abandoned, were begun as early as 1838 but never succeeded in maintaining a channel for any vessels except those of light draft. Geologic evidence suggests that http://www.britannica.com/EBchecked/topic/5208/Adams-Bridge