നോർത്ത് ഗോവ
ഗോവ സംസ്ഥാനത്തിലെ രണ്ട് ജില്ലകളിൽ ഒന്നാണ് നോർത്ത് ഗോവ(North Goa ) അല്ലെങ്കിൽ വടക്കൻ ഗോവ. 1736ച.കി.മീ യാണ് ഈ ജില്ലയുടെ ആകെ വിസ്തീർണം. നോർത്ത്ഗോവയുടെ വടക്ക് മഹാരാഷ്ട്രയിലെ സിന്ദുദുർഗ്, കൊൽഹാപുർ ജില്ലകളും കിഴക്ക് കർണാടകത്തിലെ ബെൽഗാം ജില്ലയും തെക്ക് സൗത്ത് ഗോവയും സ്ഥിതിചെയ്യുന്നു. നോർത്ത് ഗോവയുടെ പടിഞ്ഞാറുഭാഗത്ത് അറബിക്കടലാണ്.
ചരിത്ര പശ്ചാത്തലം
[തിരുത്തുക]ഇന്നത്തെ നോർത്ത് ഗോവയിലെ ഭൂരിഭാഗം പ്രദേശങ്ങളും, (ഉദാ: പെർണേം, സത്തരീ, ബിച്ചോളിം) സാവന്തവാഡി രാജവംശത്തിന്റെ കീഴിലായിരുന്നു. പോണ്ഡ എന്ന പ്രദേശം മറാത്താരാജാക്കന്മാരും സാവന്തവാഡി രാജാക്കന്മാരും ഭരിച്ചിരുന്നു. 18ആം നൂറ്റാണ്ടിൽ പറങ്കികൾ ഈ പ്രദേശം കീഴടക്കി. 1961ൽ ഇന്ത്യൻ യൂണിയനിൽ ലയിക്കുന്നതുവരെ പോർച്ചുഗീസുകാരാണ് ഇവിടം ഭരിച്ചിരുന്നത്.
ഗോവയും ദാമൻ ദിയുവും അക്കാലത്ത് കേന്ദ്രഭരണ പ്രദേശങ്ങളായിരുന്നു. ഗോവ എന്ന ഒരൊറ്റ ജില്ലയും ദാമൻ ദിയും കൂടിച്ചേർന്ന് ഗോവ കേന്ദ്രഭരണപ്രദേശം എന്നാണ് അറിയപ്പെട്ടിരുന്നത്. 1987 മേയ് 30-ന് ഗോവയ്ക്ക് സംസ്ഥനപദവി ലഭിക്കുകയും ദാമൻ ദിയു ഒരു കേന്രഭരനപ്രദേശമായി തുടരുകയും ചെയ്തു. നോർത്ത് ഗോവ സൗത്ത് ഗോവാ എന്നിങ്ങനെ രണ്ട് ജില്ലകളായ് ഗോവൻ സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്തു.
ഭൂമിശാസ്ത്രം
[തിരുത്തുക]അക്ഷാംശം 15o 48’ 00” N നും 14o 53’ 54” Nനും രേഖാംശം 73o E നും 75o നും ഇടയിലാണ് നോർത്ത് ഗോവയുടെ സ്ഥാനം. ഏകദേശം കേരളത്തിന്റ്റേതിനു സമാനമായ ഭൂപ്രകൃതിയാണ് ഗോവയിലും കാണപ്പെടുന്നത്.
കാലാവസ്ഥ
[തിരുത്തുക]Panaji പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
ശരാശരി കൂടിയ °C (°F) | 31.6 (88.9) |
31.5 (88.7) |
32.0 (89.6) |
33.0 (91.4) |
33.0 (91.4) |
30.3 (86.5) |
28.9 (84) |
28.8 (83.8) |
29.5 (85.1) |
31.6 (88.9) |
32.8 (91) |
32.4 (90.3) |
31.28 (88.3) |
ശരാശരി താഴ്ന്ന °C (°F) | 19.6 (67.3) |
20.5 (68.9) |
23.2 (73.8) |
25.6 (78.1) |
26.3 (79.3) |
24.7 (76.5) |
24.1 (75.4) |
24.0 (75.2) |
23.8 (74.8) |
23.8 (74.8) |
22.3 (72.1) |
20.6 (69.1) |
23.21 (73.78) |
മഴ/മഞ്ഞ് mm (inches) | 0.2 (0.008) |
0.1 (0.004) |
1.2 (0.047) |
11.8 (0.465) |
112.7 (4.437) |
868.2 (34.181) |
994.8 (39.165) |
518.7 (20.421) |
251.9 (9.917) |
124.8 (4.913) |
30.9 (1.217) |
16.7 (0.657) |
2,932 (115.432) |
ഉറവിടം: wunderground.com[1] |
ഭരണം
[തിരുത്തുക]നോർത്ത് ഗോവയുടെ ഭരണതലസ്ഥാനം പനാജി ജില്ലയാണ്. ഗോവ സംസ്ഥാനത്തിന്റെ തലസ്ഥാനവും പനാജിതന്നെ.
നോർത്ത് ഗോവയെ പനാജി, മാപുസ, ബിചോളിം, പോണ്ട എന്നിങ്ങനെ ഉപവിഭാഗങ്ങളായും വിഭജിച്ചിട്ടുണ്ട്. തിസ്വാഡി (പനാജി), ബർദേസ് (മാപുസ), പെർനേം, ബിചോളിം, സത്തരീ (വാൽപോയ്) പോണ്ട എന്നിങ്ങനെ 6 താലൂക്കുകളാണ് നോർത്ത് ഗോവയിലുള്ളത്.
ജനത
[തിരുത്തുക]2011ലെ കാനേഷുമാരി പ്രകാരം 817,761ആണ് നോർത്ത് ഗോവയിലെ ജനസംഖ്യ.[2] കൊമോറസ് രാജ്യത്തിലെ ആകെ ജനസംഖ്യയ്ക്ക് ഏകദേശം തുല്യമാണിത്.[3]ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യയിലെ ആകെ 640 ജില്ലകളിൽ 480-ആമതാണ് നോർത്ത് ഗോവയുടെ സ്ഥാനം. 471 inhabitants per square kilometre (1,220/sq mi)യാണ് നോർത്ത് ഗോവയിലെ ജനസാന്ദ്രത. 2001-2011 ദശകത്തിൽ ഇവിടുത്തെ ജനസംഖ്യാവർദ്ധനവ് 7.8% ആയിരുന്നു. 959 ആണ് നോർത്ത് ഗോവയിലെ ലിംഗാനുപാതം. മൊത്തം ജനങ്ങളിൽ 88.85% പേരും സാക്ഷരരാണ്.[2]
നോർത്ത് ഗോവയിലെ ഭൂരിഭാഗം സ്വദേശിയരും കൊങ്കണിയാണ് സംസാരിക്കുന്നത്. മറാത്തിയും ഇവിടെ സംസാരിക്കാറുണ്ട്. ഭൂരിഭാഗം ജനങ്ങൾക്കും ഇംഗ്ലീഷും ഹിന്ദിയും മനസ്സിലാക്കാൻ സാധിക്കും.
അവലംബം
[തിരുത്തുക]- ↑ "Historical Weather for Panaji, India". Weather Underground. Archived from the original on 2019-01-06. Retrieved November 27, 2008.
- ↑ 2.0 2.1 "District Census 2011". Census2011.co.in. 2011. Retrieved 2011-09-30.
- ↑ US Directorate of Intelligence. "Country Comparison:Population". Archived from the original on 2011-09-27. Retrieved 2011-10-01.
Comoros 794,683 July 2011 est.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- North Goa District Website Archived 2011-12-19 at the Wayback Machine.
Sindhudurg district, മഹാരാഷ്ട്ര | ||||
അറബിക്കടൽ | ബെൽഗാം, കർണാടക | |||
നോർത്ത്ഗോവ ജില്ല | ||||
സൗത്ത് ഗോവ | ഉത്തര കന്നഡ, കർണാടക |