Jump to content

നീർപ്പേഴ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നീർപ്പേഴ്
Leaves and opening flower
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
B. asiatica
Binomial name
Barringtonia asiatica
Synonyms[2][3]

(Lecythidaceae) സസ്യകുടുംബത്തിൽപ്പെടുന്ന നിത്യഹരിതവൃക്ഷമാണ് നീർപ്പേഴ്. ശാസ്ത്രനാമം: ബാരിങ്റ്റോണിയ സ്പീഷിയോസ, ബാരിങ്റ്റോണിയ ഏഷ്യാറ്റിക (Barringtonia asiatica). ആൻഡമാൻ ദ്വീപുകൾ, സിംഗപ്പൂർ, ശ്രീലങ്ക, ഇന്ത്യയിലെ കടലോര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വളരുന്നു.

രൂപവിവരണം

[തിരുത്തുക]

13-20 മീറ്റർ വരെ ഉയരത്തിൽ വളരുന്ന നീർപ്പേഴിന്റെ ഇലകൾക്ക് 25-35 സെ.മീ. നീളവും 10-18 സെ.മീ. വീതിയും ഉണ്ടായിരിക്കും. തോലുപോലിരിക്കുന്ന ഇലകൾ തിളക്കമുള്ളതും അധോമുഖ അണ്ഡാകാരവും പത്രവൃന്തത്തിലേക്ക് വീതികുറഞ്ഞുവരുന്ന ഉരുണ്ട അഗ്രത്തോടുകൂടിയതുമാണ്. ശാഖാഗ്രങ്ങളിൽ കുലകളായിട്ട് വലിയ പുഷ്പങ്ങളുണ്ടാകുന്നു. ബാഹ്യദളപുഞ്ജം രണ്ടായി പിരിഞ്ഞിരിക്കുന്നു. ഇടതൂർന്ന് നൂലുപോലുള്ള കേസരങ്ങളെ പൊതിഞ്ഞ് നാലു ദളങ്ങളുണ്ടായിരിക്കും. ഫലം നാലു കോണുകളുള്ളതും തൂങ്ങിക്കിടക്കുന്നതുമാണ്. ചിരസ്ഥായിയായ ബാഹ്യദളങ്ങളും വർത്തികയുടെ ചില ഭാഗങ്ങളും കൂടിച്ചേർന്ന് ഫലത്തിന് ഒരു മകുടം സൃഷ്ടിക്കുന്നു. ഫലത്തിനകത്ത് ചകിരിയുമുണ്ട്. ഒരു ഫലത്തിൽ ഒറ്റവിത്തു മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഇതിന്റെ വിത്ത് മത്സ്യത്തിന് വിഷമാണ്. സസ്യഭാഗങ്ങൾ മനുഷ്യന് മരണകാരണമാകാറില്ലെങ്കിലും രോഗകാരണം ആകാറുണ്ട്.

ഉപയോഗം

[തിരുത്തുക]

നീർപ്പേഴിന്റെ മരപ്പട്ടയിൽ ഒരുതരം എണ്ണ അടങ്ങിയിരിക്കുന്നു. വിത്തിൽ 3.28 ശതമാനം ഗ്ലൂക്കോസിഡിക് സാപ്പോണും ബാരിങ്റ്റോണും അടങ്ങിയിട്ടുണ്ട്. ഭംഗിയുള്ള വൃക്ഷംആയതിനാൽ നീർപ്പേഴ് അലങ്കാരവൃക്ഷമായി വഴിയരികിൽ നട്ടുവളർത്താറുണ്ട്.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1.  Under its treatment as Barringtonia asiatica (from its basionym Mammea asiatica L.), this species was published in Preliminary Report on the Forest and other Vegetation of Pegu App. A: 65. 1875. "Name - Barringtonia asiatica (L.) Kurz". Tropicos. Saint Louis, Missouri: Missouri Botanical Garden. Retrieved November 1, 2011.
  2. "Name - Mammea asiatica L. synonyms". Tropicos. Saint Louis, Missouri: Missouri Botanical Garden. Retrieved November 1, 2011.
  3.  Mammea asiatica L. (the basionym to Barringtonia asiatica) was originally described and published in Species Plantarum 1: 512–513. 1753. "Name - Mammea asiatica L." Tropicos. Saint Louis, Missouri: Missouri Botanical Garden. Retrieved November 1, 2011.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നീർപ്പേഴ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നീർപ്പേഴ്&oldid=3654915" എന്ന താളിൽനിന്ന് ശേഖരിച്ചത്