നിസിബിസിലെ വേദശാസ്ത്രകേന്ദ്രം
ദൃശ്യരൂപം
ക്രൈസ്തവ ദൈവശാസ്ത്രത്തിന്റെ ഒരു പ്രമുഖ പഠനകേന്ദ്രം അല്ലെങ്കിൽ ചിന്താധാര ആയിരുന്നു നിസിബിസിലെ പഠന കേന്ദ്രം അഥവാ നിസിബിയൻ ചിന്താധാര (സുറിയാനി: ܐܣܟܘܠܐ ܕܢܨܝܒܝܢ. നിസിബിസ് പട്ടണം കേന്ദ്രീകരിച്ചാണ് ഇത് പ്രവർത്തിച്ചിരുന്നത്. സസ്സാനിദ് സാമ്രാജ്യത്തിലെ മതപീഡനത്തേത്തുടർന്ന് എദേസ്സയിലേക്ക് മാറിയ ഇത് കുറേക്കാലം എദേസ്സൻ വേദശാസ്ത്രകേന്ദ്രവുമായി ലയിച്ച് പ്രവർത്തിച്ചിരുന്നു. ക്രൈസ്തവ ദൈവശാസ്ത്രത്തോടൊപ്പം തത്ത്വശാസ്ത്രം വൈദ്യശാസ്ത്രം എന്നീ വിഭാഗങ്ങളിലും ഇവിടെ പരിശീലനം നൽകിയിരുന്നു. കിഴക്കിന്റെ സഭയുടെ പ്രധാന ആത്മീയ പഠനകേന്ദ്രമായി നിലകൊണ്ട ഇത്, ഗൊന്ദീശാപ്പൂർ പഠനകേന്ദ്രത്തേപ്പോലെ, പലപ്പോഴും ലോകത്തെ ആദ്യത്തെ സർവ്വകലാശാല എന്നും അറിയപ്പെടുന്നുണ്ട്. അപ്രേം, നർസായി എന്നീ സുറിയാനി ക്രൈസ്തവ പണ്ഡിതർ നിസിബിസിലെ പഠനകേന്ദ്രത്തിന്റെ നേതാക്കന്മാർ ആയിരുന്നു.[1][2][3][4]
അവലംബം
[തിരുത്തുക]- ↑ Spencer, Robert (2005). The politically incorrect guide to Islam (and the Crusades). Regnery Publishing. pp. 91. ISBN 9780895260130.
- ↑ "Foundation of the School of Nisbis, Possibly the World's First University : History of Information". Retrieved 2023-03-12.
- ↑ BECKER, ADAM H. (2006). Fear of God and the Beginning of Wisdom: The School of Nisibis and the Development of Scholastic Culture in Late Antique Mesopotamia. University of Pennsylvania Press. ISBN 978-0-8122-3934-8.
- ↑ Becker, Adam H. Brock, Sebastian P.; Butts, Aaron M.; Kiraz, George A.; Rompay, Lucas Van (eds.). Nisibis, School of. Gorgias Press.