Jump to content

നാസോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാസോ
The Atlantis Resort
The Atlantis Resort
Motto(s): 
Forward, Upward, Onward, Together
Country Bahamas
Islandപ്രമാണം:Badge of New Providence.png New Providence
Rebuilt/Renamed1695
വിസ്തീർണ്ണം
 • ആകെ207 ച.കി.മീ.(80 ച മൈ)
ജനസംഖ്യ
 (2010)
 • ആകെ2,48,948
 • ജനസാന്ദ്രത1,200/ച.കി.മീ.(3,100/ച മൈ)
 • മെട്രോ സാന്ദ്രത1,203/ച.കി.മീ.(3,120/ച മൈ)
സമയമേഖലUTC−5 (EST)
 • Summer (DST)UTC−4 (EDT)
ഏരിയ കോഡ്242

അറ്റ്ലാന്റിക് സമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ദ്വീപരാഷ്ട്രമായ കോമൺവെൽത്ത് ഒഫ് ബഹാമസിന്റെ തലസ്ഥാനവും പ്രധാന നഗരവുമാണ് നാസോ. ദ്വീപസമൂഹത്തിലെ ഒരു പ്രധാന ദ്വീപായ ന്യൂ പ്രോവിഡൻസിന്റെ ഉത്തര പൂർവ തീരത്തായി സ്ഥിതിചെയ്യുന്ന നാസോ ലോകപ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. സുഖകരമായ കാലാവസ്ഥയും മനോഹരമായ കടൽത്തീരവും വൈവിധ്യമാർന്ന ഉഷ്ണമേഖലാ സസ്യജാലവും നാസോയുടെ പ്രത്യേകതകളാകുന്നു. വിനോദസഞ്ചാരത്തിന് സമ്പദ്ഘടനയിൽ ഏറെ പ്രാധാന്യമുണ്ട്. ഏതാനും വ്യവസായങ്ങളും ഈ നഗരത്തിൽ സ്ഥിതി ചെയ്യുന്നു.

മുഖ്യ ആകർഷണങ്ങൾ

[തിരുത്തുക]

ക്യൂൻസ് സ്റ്റെയർകേസ്, ഫിൻകാസ്ൽ കോട്ട, വാട്ടർ ടവർ, ഷാർപ്പെറ്റ് കോട്ട തുടങ്ങിയവയാണ് നാസോയിലെ മുഖ്യ ആകർഷണങ്ങൾ. ദ്വീപിന്റെ കിഴക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന സമുദ്രാന്തര ഉദ്യാനം (submarine garden)[1] വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. നാസോയെ പാരഡൈസ് ദ്വീപുമായി ഒരു പാലം മുഖേന ബന്ധിപ്പിച്ചിരിക്കുന്നു. കടൽത്തീര സുഖവാസകേന്ദ്രമായ പാരഡൈസ് ദ്വീപിൽ നിരവധി ഹോട്ടലുകൾ സ്ഥിതിചെയ്യുന്നുണ്ട്. ഫ്ലോറിഡയിലെ മിയാമിയാണ് നാസോയ്ക്കടുത്തായുള്ള പ്രധാന യു.എസ്. നഗരം. വലിയ കപ്പലുകൾക്കടുക്കാവുന്ന ഒരു ഹാർബറും ഒരു അന്താരാഷ്ട്ര വിമാനത്താവളവും നാസോയിൽ പ്രവർത്തിക്കുന്നുണ്ട്.

ബ്രിട്ടീഷ് കോളനി

[തിരുത്തുക]

17-ആം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ സ്ഥാപിച്ച ഈ നഗരം 1695-ഓടെ നാസോ എന്നറിയപ്പെട്ടുതുടങ്ങി. 1717-ൽ ബഹാമസ് ഒരു ബ്രിട്ടീഷ് കോളനിയായതോടെ നാസോ അതിന്റെ തലസ്ഥാനമായി. തുടർന്ന് 1973-ൽ ബഹാമസിന് സ്വാതന്ത്ര്യം ലഭിച്ചപ്പോഴും നാസോ അതിന്റെ തലസ്ഥാനമായി തുടർന്നു.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നാസോ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നാസോ&oldid=3660653" എന്ന താളിൽനിന്ന് ശേഖരിച്ചത്