Jump to content

നസറുദ്ദീൻ ഹോജ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പതിമൂന്നാം ശതകത്തിൽ തുർക്കിയിൽ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന സരസനായ ദാർശനിക സൂഫി ആയിരുന്നു നസറുദ്ദീൻ ഹോജ [1] [2] (Persian: خواجه نصرالدین Arabic: نصرالدین جحا‎ / ALA-LC: Naṣraddīn Juḥā, Turkish: Nasreddin Hoca, Ottoman Turkish: نصر الدين خواجه, Nasreddīn Hodja). തന്റെ സരസവും ബുദ്ധിപൂര്വവുമായ കഥകൾ കൊണ്ട് അദ്ദേഹം ആളുകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിരുന്നു.

A 17th century miniature of Nasreddin, currently in the Topkapi Palace Museum Library.

പ്രത്യേകതകൾ

[തിരുത്തുക]

മംഗോൾ രാജാവ് തിമൂർ അനറ്റോളിയ പിടിച്ചടക്കിയ, യുദ്ധവും പ്രക്ഷുബ്ധാവസ്ഥയും നിലനിന്നിരുന്ന കാലത്തായിരുന്നു നസറുദ്ധീൻ ഹോജ ജീവിച്ചതെന്ന് പറയപ്പെടുന്നു. അദ്ദേഹത്തിന്റെ കഥകൾ പക്ഷേ രക്തത്തെക്കുറിച്ചോ മഹത്ത്വത്തെക്കുറിച്ചോ ഒന്നുമായിരുന്നില്ല. അധികാരത്തിന്റെ കാറ്റൊഴിക്കാനുദ്ദേശിച്ചുള്ളതായിരുന്നു അവ.

ജീവിതവീക്ഷണം

[തിരുത്തുക]

'എന്താണെന്റെ വില?'ഒരിക്കൽ തിമൂർ ഹോജയോട് ചോദിച്ചു. ഇരുപത് സ്വർണനാണയങ്ങൾ' ഹോജ മറുപടി നൽകി. ഞാൻ ധരിച്ചിരിക്കുന്ന അരപ്പട്ട തന്നെ ഇരുപത് സ്വർണനാണയങ്ങൾക്കുണ്ട്' തിമൂർ പറഞ്ഞു.ഹോജ തിരിച്ചടിച്ചു :ഞാൻ വിലയിട്ടപ്പോൾ അതും കൂടി ഉൾപ്പെടുത്തിയിരുന്നു.'

Nasreddin Hodja in Alanya

ഉപരിവർഗത്തിന്റെ നാട്യങ്ങളെ അദ്ദേഹം ഇതുപ്പൊലെ തുറന്നു കാട്ടിയിരുന്നു.കാപട്യം ,അഹങ്കാരം,സ്വയംശരിവാദം എന്നിവയെയും ഹോജ തുറന്ന് വിമർശിച്ചിരുന്നു.എല്ല്ലാ വാദങ്ങൾക്കും ഒന്നിലധികം വശങ്ങൾ ഉണ്ടെന്ന് അദ്ദേഹം പറയുമായിരുന്നു.ഇത് സൂചിപ്പിക്കുന്ന പ്രസിദ്ധമായൊരു കഥയുണ്ട്.തർക്കത്തിലേർപ്പെട്ട രണ്ട് പേർ വഴക്ക് തീർക്കാൻ ഹോജയോട് ആവശ്യപ്പെടുന്നു.ആദ്യത്തെ ആൾ തന്റെ ഭാഷ്യം പറഞ്ഞപ്പോൾ ഹോജ പറഞ്ഞു: നിങ്ങൾ പറയുന്നത് ശരിയാണ്‌.ഇത് കേട്ട് രണ്ടാമത്തെ ആൾ പ്രതിഷേധിച്ചു.അയാൾ അയാളുടെ ഭാഷ്യം പറഞ്ഞു.അപ്പോഴും ഹോജ പറഞ്ഞു:നിങ്ങൾ പറയുന്നത് ശരിയാണ്‌.ഇതു കേട്ട് കൊണ്ട് നിന്ന ഹോജയുടെ ഭാര്യ ഇടപെട്ട് ഹോജയോട് ചോദിച്ചു എങ്ങനെയാണ്‌ രണ്ട് പേർ പറയുന്നതും ശരിയാവുക എന്ന്.അപ്പോൾ ഹോജയുടെ മറുപടി ഇങ്ങനെയായിരുന്നു:പെണ്ണെ,നീ പറയുന്നതും ശരിയാണ്‌.'

ടർക്കിയിലെ അങ്കാറയ്കടുത്തുളള അക്ഷേഗിർ എന്ന പട്ടണത്തിൽ 14-15 നൂറ്റാണ്ടുകളിലാണ് മുല്ല ജീവിച്ചിരുന്നതെന്ന് കരുതപ്പെടുന്നു. അക്കാലത്തെ മംഗോളിയൻ ചക്രവർത്തിയായിരുന്ന, മുടന്തൻ ടൈമൂർ നസറുദ്ദീൻ മുല്ലയുടെ കഥകളിലെ ഒരു പ്രധാന കഥാപാത്രമാണ്. അഹങ്കാരിയായിരുന്ന ടൈമൂറിനെ, ഉരുളയ്കുപ്പേരിപോലുളള മറുപടികൊടുത്ത് മുല്ല പരാജയപ്പെടുത്തിയ ധാരാളം കഥകളുണ്ട്. പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഒട്ടോമൻ വംശത്തെ പരാജയപ്പെടുത്തി ടർക്കി കീഴടക്കിയതിനുശേഷം അക്ഷേഗറിനു സമീപം വാണരുളുമ്പോഴായിരിക്കണം ടൈമൂർ ഹോഡ്ജയെ (നസറുദ്ദീൻ മുല്ലയെ)പരിചയപ്പെട്ടത്.

'ഹോഡ്ജ'(Hodja) എന്ന സ്ഥാനപ്പേര് വേദഗ്രന്ഥമായ ഖുർആനിൽ അദ്ദേഹത്തിനുണ്ടായിരുന്ന പാണ്ഡിത്യത്തെയാണ് സൂചിപ്പിക്കുന്നത്[അവലംബം ആവശ്യമാണ്]. തലയിൽ കാവുക് എന്ന ടർക്കി തലപ്പാവും, കാലറ്റമെത്തുന്ന നീണ്ട ഉടുപ്പും ധരിച്ച്, നീണ്ട വെളളത്താടിയുമായി കഴുതപ്പുറത്തു സഞ്ചരിക്കുന്ന മുല്ലയുടെ തമാശകൾ കോടിക്കണക്കിന് മനുഷ്യഹൃദയങ്ങളിൽ സ്ഥാനംപിടിച്ചിരിക്കുന്നു. ടർക്കിയിലെ ജനങ്ങൾ തങ്ങളുടെ ഇഷ്ട കഥാനായകനായ മുല്ലയുടെ സ്മരണ നിലനിർത്തുന്നതിനുവേണ്ടി എല്ലാ വർഷവും ജൂലൈ 5 മുതൽ മൂന്നുദിവസം മുല്ലയുടെ ജന്മനാടായ അക്ഷേഗറിൽ 'നസറുദ്ദീൻ ഹോഡ്ജ ഉത്സവം' കൊണ്ടാടുന്നു. ജീവിതത്തെപ്പറ്റിയുളള ചർച്ചകൾ, മുല്ലാക്കഥകളെ അടിസ്ഥാനമാക്കി വരച്ച ഹാസ്യചിത്രങ്ങളുടെ പ്രദർശനം, ഹോഡ്ജാക്കഥകളുടെ നാടകരൂപത്തിലുളള അവതരണം തുടങ്ങിയവയാണ് പ്രധാന ഇനങ്ങൾ.

അവലംബം

[തിരുത്തുക]
  1. "Nasreddin Hodja". www.pitt.edu. Retrieved 2016-09-10.
  2. Idris Shah (1964), The Sufis, London: W. H. Allen ISBN 0-385-07966-4.
"https://ml.wikipedia.org/w/index.php?title=നസറുദ്ദീൻ_ഹോജ&oldid=3758152" എന്ന താളിൽനിന്ന് ശേഖരിച്ചത്