ദ ഫീസ്റ്റ് ഓഫ് ദ ഗോട്ട്
കർത്താവ് | മരിയോ വർഗാസ് യോസ |
---|---|
യഥാർത്ഥ പേര് | La fiesta del chivo |
പരിഭാഷ | Edith Grossman |
രാജ്യം | പെറു |
ഭാഷ | സ്പാനിഷ് |
സാഹിത്യവിഭാഗം | Historical novel Dictator novel |
പ്രസാധകർ | Alfaguara (Spanish) Picador (imprint) (English) |
പ്രസിദ്ധീകരിച്ച തിയതി | 2000 |
ആംഗലേയത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത് | 2001 |
മാധ്യമം | Print (Hardcover and Paperback) |
ISBN | [[Special:BookSources/ISBN 978-9505115846 (Spanish) ISBN 0-374-15476-7 (English) ISBN 81-264-1606-8 (മലയാളം)|ISBN 978-9505115846 (Spanish)ISBN 81-264-1606-8 (മലയാളം)]] |
സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ പെറുവിയൻ നോവലിസ്റ്റ് മരിയോ വർഗാസ് യോസയുടെ പ്രശസ്തമായ നോവൽ ആണ് ദ ഫീസ്റ്റ് ഓഫ് ദ ഗോട്ട് (Spanish: La fiesta del chivo ).2000 ൽ ആണ് ഈ ക്യതി പുറത്തിറങ്ങിയത് .
പ്രമേയം
[തിരുത്തുക]1930 മുതൽ 1961 വരെ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ എകാധിപതിയായിരുന്ന റാഫേൽ ലിയോനിദാസ് ത്രൂഹീയോ മോലീനായുടെ 1961 ലെ കൊലപാതകവും അതിനെ തുടർന്നുണ്ടാകുന്ന സംഭവപരമ്പരകളുമാണീ നോവലിന്റെ കേന്ദ്ര പ്രമേയം .[1]
ആഖ്യാനരീതി
[തിരുത്തുക]അനന്യമായൊരു അഖ്യാനരീതിയാണ് യോസ ഈ നോവലിൽ കാഴ്ചവെച്ചിരിക്കുന്നത്. ഇടകലർന്നു വരുന്ന മൂന്ന് ധാരകളിലൂടെയാണ് കഥയുടെ ചുരുൾ നിവരുന്നത്:
- 35 വർഷത്തിനു ശേഷം മാതൃ രാജ്യത്തിൽ തിരിച്ചു വരുന്ന യുറാനിയ കബ്രാൾ എന്ന സ്ത്രീയുടെ ഓർമ്മകൾ
- ഏകാധിപതിയായ ത്രൂഹിയോയുടെ ചിന്തകൾ, ഓർമ്മകൾ എന്നിവ. അയാളുടെ മന:ശാസ്ത്രം, ഭീതി, അധികാരത്തോടുള്ള അത്യാർത്തി എന്നിവയെല്ലാം ഈ ഭാഗത്തിലൂടെ അനാവരണം ചെയ്യുന്നു. അയാളുടെ അന്ത്യദിനങ്ങളാണ് കടന്നുപോകുന്നത്.
- ത്രൂഹിയോയെ വധിക്കാൻ കാത്തു നിൽക്കുന്ന കുറച്ച് ആളുകൾ, അവരുടെ ഓർമ്മകൾ. ത്രൂഹിയോയെ വധിക്കാൻ അവർക്കുണ്ടായ കാരണങ്ങൾ ഇവിടെ ഓരോരുത്തരുടെയും ഓർമ്മകളിലൂടെ ചിത്രീകരിക്കുന്നു.
ചലച്ചിത്ര രൂപം
[തിരുത്തുക]ഈ നോവലിന്റെ ചലച്ചിത്രരൂപം 2005 ൽ ലൂയിസ് യോസയുടെ സംവിധാനത്തിൽ പുറത്തിറങ്ങി.
മലയാളത്തിൽ
[തിരുത്തുക]ഡി.സി.ബുക്സ് 2007 ൽ മലയാളത്തിൽ ഈ പുസ്തകം ആടിന്റെ വിരുന്ന് എന്ന പേരിൽ പുറത്തിറക്കി. വിവർത്തനം : ആശാലത [2] ഈ ഗ്രന്ഥത്തിന് വിവർത്തനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
പുസ്തകത്തിൽ നിന്ന്
[തിരുത്തുക]സർവനാശത്തെക്കുറിച്ചുള്ള ഒരു ഉൾവിളിയിൽ മരവിച്ച് അയാളുണർന്നു.ഉടലാസകലം കണ്ണുകളുള്ള രോമാവൃതനായ ഒരു പ്രാണി വിഴുങ്ങാൻ തുടങ്ങുന്നതു പോലെ .ഇരുട്ടിൽ ,അതിന്റെ വലയിൽ കുടുങ്ങി നിശ്ചേഷ്ടനായിക്കിടന്ന് അയാൾ ഇരുട്ടിലേക്ക് നോക്കി. കണ്ണുചിമ്മി. കിടക്കയ്ക്കരികിൽ തോക്കും നിറച്ച സബ് മെഷീൻ ഗണ്ണും വച്ചിരിക്കുന്ന മേശപ്പുറത്തേക്ക് ആഞ്ഞ് കൈനീട്ടി. എന്നാൽ ആയുധമല്ല കൈയിൽ തടഞ്ഞത്,അലാറം ക്ലോക്കാണ്. നാലാകാൻ പത്ത് മിനിറ്റ്. അയാൾ നിശ്വസിച്ചു. ഉറക്കം ഇപ്പോൾ പൂർണമായി വിട്ടിരിക്കുന്നു. പേടിസ്വപ്നങ്ങൾ ഇനിയുമുണ്ടാകുമോ?കുറച്ചു മിനിറ്റുകൾ കൂടി ഇനിയും ബാക്കിയുണ്ട്. കൃത്യനിഷ്ഠ അയാൾക്കൊരു ഒഴിയാ ബാധയാണ്. നാലുമണിക്കു മുൻപ് ഒരിക്കലും കിടക്ക വിട്ടെണീക്കില്ല. ഒരു മിനിറ്റ് നേരത്തെയുമില്ല, ഒരു മിനിറ്റ് വൈകിയുമില്ല.
അവലംബം
[തിരുത്തുക]- ↑ Cheuse, Alan (November 25, 2001), "Power Mad. Review of The Feast of the Goat", The San Francisco Chronicle, retrieved 2008-03-26
- ↑ മരിയോ വർഗാസ് യോസ, ആടിന്റെ വിരുന്ന് (2007). ഡി.സി.ബുക്ക്സ്. p. 478. ISBN 81-264-1606-8.
{{cite book}}
: Missing or empty|title=
(help) - ↑ ആടിന്റെ വിരുന്ന്,ഡി.സി.ബുക്‌സ്,പരിഭാഷ:ആശാലത,പേജ്:478,ഐ.എസ്.ബി.എൻ:8126416068)