ദിരിയ
ദിരിയയിലെ സാദ് ബിൻ സൗദ് കൊട്ടാരം. | |
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | സൗദി അറേബ്യ |
Area | 29 ഹെ (3,100,000 sq ft) |
മാനദണ്ഡം | iv, v, vi |
അവലംബം | 1329 |
നിർദ്ദേശാങ്കം | 24°44′00″N 46°34′32″E / 24.733333333333°N 46.575555555556°E |
രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
Endangered | – |
സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനടുത്തുള്ള ഒരു പുരാതന നഗരപ്രദേശമാണ് ദിരിയ (അറബി: الدرعية; also spelled Ad-Dir'iyah, Ad-Dar'iyah or Dir'aiyah). യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ പെട്ട പ്രദേശമാണ് ദിരിയ. ആധുനിക സൗദി അറേബ്യയുടെ ചരിത്രം തുടങ്ങുന്നത് ദിരിയയിൽ നിന്നാണ്.
ചരിത്രം
[തിരുത്തുക]റിയാദിൽ നിന്നും 30 കിലോമീറ്റർ മാറി നെജ്ദ് പ്രദേശമായ വാദി ഹനീഫ എന്ന മരുപ്രദേശത്താണ് ദിരിയ സ്ഥിതിചെയ്യുന്നത്. 300 വർഷത്തോളം പഴക്കമുള്ള കൊട്ടാരങ്ങളും മറ്റുമുള്ള ചരിത്ര പ്രദേശമാണ് ദിരിയ[1]. സൗദ് കുടുംബത്തിന്റെ പഴയ ആസ്ഥാനം ഇവിടെയായിരുന്നു. വഹാബി കേന്ദ്രമായിരുന്ന ദിരിയ 1818-ൽ നടന്ന യുദ്ധത്തിൽ പൂർണ്ണമായി നശിപ്പിക്കപ്പെട്ടു.
പത്തൊൻപതാം നൂറ്റാണ്ടിൽ സൗദ് കുടുംബം വഹാബി പ്രസ്ഥാനത്തിന്റെ പിന്തുണയോടെ അറേബ്യയും മക്ക, മദീന അടക്കമുള്ള പ്രദേശങ്ങൾ ഒട്ടോമാൻ തുർക്കികളിൽ നിന്നും നേടിയെടുത്തത് ഇവിടെ നിന്നും ആയിരുന്നു. മക്കയും മദീനയും അടക്കമുള്ള പ്രദേശങ്ങൾ തങ്ങൾക്കു നഷ്ടപ്പെട്ടതോടെ ഓട്ടോമൻ ഭരണാധികാരികൾ സൌദ് ആസ്ഥാനമായ ദിരിയയിൽ ആക്രമണം നടത്തി. ആറ് മാസത്തോളം നടന്ന യുദ്ധത്തിൽ ദിരിയയിലെ രാജകൊട്ടാരം ഒഴികെ എല്ലാം തകർന്നു. വൻ ആൾ നാശവും സംഭവിച്ചു. അതോടെ ദിരിയയിലെ കൊട്ടാരത്തിൽ സുരക്ഷിതനായി കഴിഞ്ഞിരുന്ന രാജാവ് അൽ സൗദ് അബ്ദുള്ള ഒട്ടോമാൻ ഭരണാധികാരികൾക്ക് കീഴടങ്ങി. രാജാവിനെ ഇസ്താംപൂളിലേക്ക് കൊണ്ട് പോയി വധിച്ചു. തുടർന്ന് ദിരിയ പ്രദേശം കോട്ടയടക്കം പൂർണ്ണമായി തകർത്തു. അതോടെ ഇവിടെ നിന്നും സൗദ് കുടുംബത്തിലെ ബാക്കി അംഗങ്ങൾ റിയാദിലേക്ക് കുടിയേറി പാർത്തു.
ആധുനിക ദിരിയ
[തിരുത്തുക]വാദി ഹനീഫയിൽ ഒരു കുന്നിൻ പുറത്തു ഇപ്പോഴും പഴയ ദിരിയയുടെ അവശിഷ്ടങ്ങൾ ഉണ്ട്. ആധുനിക സൗദി രാജവംശം ഇവിടെ പുതിയ ഒരു രാജ കൊട്ടാരം നിർമിച്ചിട്ടുണ്ട്. റിയാദ് പ്രവിശ്യയിൽ ആണ് ദിരിയ നില കൊള്ളുന്നത്.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-08-22. Retrieved 2013-02-16.