Jump to content

തുളസീദാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തുളസീദാസ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ തുളസീദാസ് (വിവക്ഷകൾ) എന്ന താൾ കാണുക. തുളസീദാസ് (വിവക്ഷകൾ)
തുളസീദാസ്
തൊഴിൽരചയിതാവ്, തത്വചിന്തകൻ
ദേശീയത ഇന്ത്യ
Genreമതപരം
വിഷയംതത്വചിന്ത
Wikisource
Wikisource
വിക്കിഗ്രന്ഥശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉണ്ട്:

ഹൈന്ദവദർശനം
എന്ന പരമ്പരയുടെ ഭാഗം

ഓം
ബ്രഹ്മം · ഓം
ദർശനധാരകൾ

സാംഖ്യം · യോഗം
ന്യായം · വൈശേഷികം
മീമാംസ · ലോകായതം
വേദാന്തം (അദ്വൈതം • വിശിഷ്ടാദ്വൈതം •
ദ്വൈതം)

ദാർശനികർ

പ്രാചീന കാലഘട്ടം
കപില മഹർഷി · പതഞ്ജലി · അക്ഷപാദ ഗൗതമർ
കണാദൻ · ജൈമിനി · വ്യാസൻ
മാർക്കണ്ഡേയൻ
മദ്ധ്യകാലഘട്ടം
കുമാരിലഭട്ട · ശങ്കരാചാര്യർ · രാമാനുജാചാര്യർ ·
മധ്വാചാര്യർ · നിംബാർക്കാചാര്യർ
വല്ലഭാചാര്യർ · മധുസൂദന സരസ്വതി ·
നാംദേവ് · ചൈതന്യ മഹാപ്രഭു · തുളസീദാസ് ·
കബീർ · കമ്പർ · അക്ക മഹാദേവി

ആധുനിക കാലഘട്ടം
രാമകൃഷ്ണ പരമഹംസർ · സ്വാമി വിവേകാനന്ദൻ
രമണ മഹർഷി  · ശ്രീനാരായണഗുരു
ചട്ടമ്പിസ്വാമികൾ  · ശുഭാനന്ദഗുരു
അരബിന്ദോ  · തപോവനസ്വാമി
സ്വാമി ചിന്മയാനന്ദ

സ്വസ്തിക

ഹിന്ദുമതം കവാടം.



ഭക്തിപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാളായിരുന്നു ഭക്തകവിയായ തുളസീദാസ്. 1540ഉത്തർപ്രദേശിലെ ബാന്ധാ ജില്ലയിലെ രാജാപൂർ ഗ്രാമത്തിൽ ജനിച്ചതാണെന്ന് കരുതപ്പെടുന്നു. പിതാവിന്റെ പേര് ആത്മാറാം എന്നും മാതാവിൻറെ പേര് ഹൽസി എന്നുമായിരുന്നു. തുളസീദാസിന്റെ ജനനത്തോട് കൂടി മാതാവ് മരിച്ചു. അധികം താമസിയാതെ പിതാവും മരിച്ചു. ഭക്ത നരഹരിദാസിന്റെ ശിക്ഷണത്തിൽ വിദ്യാഭ്യാസം തുടങ്ങി. യുവാവ് ആയതോട്കൂടി ദീനബന്ധു പാഠക്കിന്റെ പുത്രി രത്നാവലിയെ വിവാഹം കഴിച്ചു. തുളസീദാസ് രത്നാവലിയെ വളരെയധികം സ്നേഹിച്ചിരുന്നു. ഒരിക്കൽ രത്നാവലി ഭർത്താവിനോട് പറയാതെ പിതാവിന്റെ അടുക്കലേക്ക് തിരിച്ചുപോയി. തുളസീദാസ് അന്നുതന്നെ രാത്രിയിൽ ഭാര്യയെ കാണാൻ ഭാര്യയുടെ വീട്ടിൽ എത്തി. ഈ കാര്യം രത്നവലിക്ക് ഇഷ്ടമായില്ല. അവർ തുള‍സീദാസിനെ വളരെയധികം ശകാരിച്ചു. ആതിൽ മനംനൊന്ത് തുളസീദാസ് അവിടെനിന്നും നാടുവിട്ടു. പലദേശങ്ങൾ സഞ്ചരിച്ച് അവസാനം അദ്ദേഹം കാശിയിൽ എത്തിച്ചേർന്നു. കാശിയിൽ വച്ചാണ് അദ്ദേഹം, ഭാരതത്തിന്റെ പ്രാചീന സംസ്കൃതികളെക്കുറിച്ച് പഠിക്കാൻ തുടങ്ങിയത്. അതിനുശേഷം ഭക്തിപ്രസ്ഥാനത്തിലേക്ക് പ്രവേശിക്കുകയും ഭക്തിപ്രസ്ഥാനത്തിൻറെ വളർച്ചക്കായ് പ്രവർത്തിക്കുകയും ചെയ്തു.

പ്രധാന കൃതികൾ

[തിരുത്തുക]
  1. രാമചരിതമാനസം
  2. വിനയ പത്രിക
  3. കവിതാവലി
  4. ഗീതാവലി
  5. ഹനുമാൻ ചാലിസ
  6. ദോഹാവലി
  7. കൃഷ്ണഗീതാവലി

ഇതിൽ രാമചരിതമാനസം അദ്ദേഹത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ കൃതിയായി കണക്കാക്കപ്പെടുന്നു. ഈ കൃതി അനേകം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

ശൈലികൾ

[തിരുത്തുക]

അദ്ദേഹം ഒന്നിലധികം ഭാഷകൾ ഒരു കൃതിയിലേക്കായി ഉപയോഗിച്ചിട്ടുണ്ട്. കൂടുതലായും സംസ്കൃതം ആയിരുന്നു ഇങ്ങനെ ഉപയോഗിച്ചിരുന്നത്. കൂടാതെ അറബിക്, പാർസി, ഗുജറാത്തി മുതലായ ഭാഷകളിലെ അക്ഷരങ്ങളും അദ്ദേഹം തന്റെ കവിതകളിൽ ഉപയോഗിച്ചിരുന്നു. ഭാവം, ഭാഷ, കാവ്യഭംഗി എന്നിവ മനോഹരമായി അദ്ദേഹം തന്റെ കവിതകളിൽ സമന്വയിപ്പിച്ചിരിക്കുന്നത് നമുക്ക് കാണാൻ കഴിയും.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=തുളസീദാസ്&oldid=3797612" എന്ന താളിൽനിന്ന് ശേഖരിച്ചത്