ഡൊറോത്തി ലാമോർ
ഡൊറോത്തി ലാമോർ | |
---|---|
ജനനം | മേരി ലെറ്റ ഡൊറോത്തി സ്ലാട്ടൻ ഡിസംബർ 10, 1914 ന്യൂ ഓർലിയൻസ്, ലൂസിയാന, യു.എസ്. |
മരണം | സെപ്റ്റംബർ 22, 1996 ലോസ് ഏഞ്ചൽസ്, കാലിഫോർണിയ, യു.എസ്. | (പ്രായം 81)
അന്ത്യ വിശ്രമം | ഫോറസ്റ്റ് ലോൺ മെമ്മോറിയൽ പാർക്ക്, ലോസ് ഏഞ്ചൽസ്, കാലിഫോർണിയ, യു.എസ്. |
തൊഴിൽ |
|
സജീവ കാലം | 1933–1995 |
ജീവിതപങ്കാളി(കൾ) | ഹെർബി കേ
(m. 1935; div. 1939)വില്യം റോസ് ഹോവാർഡ് III
(m. 1943; died 1978) |
കുട്ടികൾ | 2 |
ഡൊറോത്തി ലാമോർ (ജനനം: മേരി ലെറ്റ ഡൊറോത്തി സ്ലാട്ടൻ; ഡിസംബർ 10, 1914 - സെപ്റ്റംബർ 22, 1996) ഒരു അമേരിക്കൻ നടിയും ഗായികയുമായിരുന്നു. ബിംഗ് ക്രോസ്ബിയും ബോബ് ഹോപ്പും അഭിനയിച്ച വിജയകരമായ കോമഡികളുടെ പരമ്പരയായ റോഡ് ടു... സിനിമകളിൽ വേഷങ്ങൾ അവതരിപ്പിച്ചതിൻറെ പേരിലാണ് അവർ കൂടുതൽ ഓർമ്മിക്കപ്പെടുന്നത്.
ആദ്യകാലം
[തിരുത്തുക]മേരി ലെറ്റ ഡൊറോത്തി സ്ലാട്ടൻ[1] 1914 ഡിസംബർ 10 ന് ന്യൂ ഓർലിയാൻസിലെ ന്യൂ ഓർലിയൻസ് ഈസ്റ്റ് ഹോസ്പിറ്റലിലെ[2][3] ചാരിറ്റി വാർഡിൽ കാർമെൻ ലൂയിസ് (മുമ്പ്, ലാപോർട്ടെ; 1892-1930) ജോൺ വാട്സൺ സ്ലാട്ടൻ[i] (1895-1963) ദമ്പതികളുടെ മകളായി ജനിച്ചു. ഇരുവരും വെയിറ്റർമാരായിരുന്നു.[4] അൽപ്പം ഇംഗ്ലീഷ്, ഫ്രഞ്ച്, അതുപോലെതന്നെ ഒരുപക്ഷേ വിദൂര ഐറിഷ് വംശ പാരമ്പര്യവുമുള്ള സ്പാനിഷ് വംശജാനായിരുന്നു ലാമോർ. മാതാപിതാക്കളുടെ വിവാഹബന്ധം ഏതാനും വർഷങ്ങൾ മാത്രം നീണ്ടുനിന്നു. അവളുടെ മാതാവ് ക്ലാരൻസ് ലംബോറിനെ രണ്ടാം തവണ വിവാഹം കഴിച്ചതോടെ അവർ തൻറെ കുടുംബപ്പേരായ ഡൊറോത്തി പിന്നീട് അവളുടെ അരങ്ങിലെ പേരായി സ്വീകരിക്കുകയും പരിഷ്കരിക്കുകയും ചെയ്തു.[5] ഡൊറോത്തിയുടെ കൗമാരപ്രായത്തിൽ തന്നെ മാതാവിൻറെ ആ വിവാഹവും വിവാഹമോചനത്തിൽ കലാശിച്ചു.
അവലംബം
[തിരുത്തുക]- ↑ Lamour, Dorothy; McInnes, Dick (1980). My Side of the Road. Prentice-Hall. p. 39. ISBN 978-0132185943.
It does get a little confusing; for example, my full name would be Mary Leta Dorothy Slaton Lambour Lamour Kay Kaumeyer Howard if you keep count. But at this point, I was just terribly happy to be Mrs. Herbie Kay.
- ↑ Parish, James Robert; Pitts, Michael R. (2003). Hollywood Songsters: Garland to O'Connor. Taylor & Francis. p. 477. ISBN 978-0415943338.
- ↑ Fleming, E. J. (2015-09-18). Hollywood Death and Scandal Sites: Seventeen Driving Tours with Directions and the Full Story, 2d ed (in ഇംഗ്ലീഷ്). McFarland. ISBN 978-1-4766-1850-0.
- ↑ LoBianco, Lorraine. "Starring Dorothy Lamour". Turner Classic Movies. Retrieved August 28, 2018.
- ↑ Room, Adrian (2014). Dorothy Lamour (5th ed.). McFarland. p. 272. ISBN 978-0786457632.
{{cite encyclopedia}}
:|work=
ignored (help)
- ↑ State of Louisiana, Parish of Orleans, First City Court of New Orleans marriage license states name of groom as "John Wilson Slaton". His mother's was Leta Wilson (also noted on license).