ഡിസ്കോ
ദൃശ്യരൂപം
1970 കളിൽ പ്രസിദ്ധിയാർജിച്ച ഒരു പാശ്ചാത്യ സംഗീതരൂപമാണ് ഡിസ്കോ. അമേരിക്കൻ ക്ലബ്ബുകളിൽ 1960 കളുടെ അവസാനത്തിലാണ് ഇതിൻറെ ആരംഭം. നൃത്ത ചുവടുകൾ വയ്ക്കുവാൻ ഉതകുന്ന രീതിയിലാണ് ഇതിൻറെ ചിട്ടപ്പെടുത്തൽ. ഒരേ രീതിയിലുള്ള ഡ്രം ബീറ്റ് ആണ് ഇതിൻറെ പ്രത്യേകത.
ആഫ്രോ-അമേരിക്കൻ ജനതയിൽ നിന്ന് ഉടലെടുത്ത ഈ സംഗീത രൂപം പോപ് മ്യൂസിക്, ഫങ്ക് മ്യൂസിക്, ലാറ്റിൻ സംഗീതം, സോൾ മ്യൂസിക് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. നു ഡിസ്കോ, ടെക്നോ, ഡി.ജെ സംഗീതം, മുതലായവ ഇതെതുടർന്നു പിൽക്കാലത്ത് ഉണ്ടായ മാറ്റങ്ങളിൽ പ്രധാനപ്പെട്ടവയാണ്. ബോണി എം, ബീജീസ്, ജാക്സൺ5 എന്നിവർ ഡിസ്ക്കോ സംഗീതത്തിലെ ചില ബാൻഡുകളാണ്.