Jump to content

ഡിവിഡന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അക്കൗണ്ടൻസി
Key concepts
അക്കൗണ്ടന്റ് · Accounting period · ബുക്ക് കീപ്പിങ് · പണാധിഷ്ഠിത രീതിയും വർദ്ധനാധിഷ്ഠിത രീതിയും · Cash flow management · ചാർട്ട് ഓഫ് അക്കൗണ്ട്സ് · Constant Purchasing Power Accounting · Cost of goods sold · Credit terms · Debits and credits · Double-entry system · Fair value accounting · FIFO & LIFO · GAAP / IFRS · General ledger · ഗുഡ്‌വിൽ · Historical cost · Matching principle · Revenue recognition · Trial balance
Fields of accounting
Cost · Financial · ഫോറൻസിക്ക് · Fund · Management · Tax
Financial statements
Statement of Financial Position · Statement of cash flows · Statement of changes in equity · Statement of comprehensive income · Notes · MD&A · XBRL
ഓഡിറ്റ്
Auditor's report · Financial audit · GAAS / ISA · Internal audit · Sarbanes–Oxley Act
Accounting qualifications
CA · CPA · CCA · CGA · CMA · CAT

ഒരു കമ്പനിയുടെ ലാഭത്തിൽ നിന്ന് ഓഹരി ഉടമകൾക്ക് ലഭിക്കുന്ന വിഹിതമാണ് ഡിവിഡന്റ്.

മൂലധന സമാഹരണം

[തിരുത്തുക]

പുതിയതായി ഒരു കമ്പനി തുടങ്ങുമ്പോൾ അതിനാവശ്യമായ മൂലധനം പ്രധാനമായും ഓഹരികൾ മുഖാന്തരമാണ് സമാഹരിക്കുന്നത്. ഓഹരി ഉടമകൾക്ക് കമ്പനിയുടെ മേൽ ചില അധികാര-അവകാശങ്ങളുണ്ട്. കമ്പനിയുടെ ലാഭവീതത്തിനുള്ള അർഹതയാണ് ഇതിൽ ഏറ്റവും പ്രധാനം. ഓഹരികളുടെ സ്വഭാവമനുസരിച്ച് ലാഭവിതരണത്തിനുള്ള മാനദണ്ഡങ്ങളും വ്യത്യസ്തമായിരിക്കും.

ഓഹരികൾ

[തിരുത്തുക]

പ്രധാനമായും രണ്ടുതരം ഓഹരികളാണ് കന്വനികൾ പുറപ്പെടുവിക്കുന്നത്;

  1. സാധാരണ ഓഹരി.
  2. മുൻഗണനാ ഓഹരി.

സാധാരണ ഓഹരി

[തിരുത്തുക]

സാധാരണ ഓഹരികൾക്ക് കമ്പനിയുടെ ലാഭത്തിന്റെ ഒരു നിശ്ചിത ശതമാനം ലാഭമായി നൽകുന്നു. നഷ്ടമുണ്ടാകുന്ന വർഷങ്ങളിൽ ലാഭവീതം നൽകുന്നതല്ല.

മുൻഗണനാ ഓഹരികൾ

[തിരുത്തുക]

മുൻഗണനാ ഓഹരികൾക്ക് ലാഭവീതം നൽകുന്നത് കമ്പനിയുടെ ലാഭനഷ്ടക്കണക്കുകളെ ആശ്രയിച്ചല്ല. ലാഭവിഭജനത്തിൽ മുൻഗണന ലഭിക്കുന്നു എന്നതാണ് ഇത്തരം ഓഹരികളുടെ പ്രത്യേകത. സാധാരണ ഓഹരി ഉടമകൾക്ക് ലാഭവീതം ലഭിക്കുന്നതിനുമുമ്പ് ഒരു മുൻനിശ്ചിത നിരക്കിൽ ലാഭവിഹിതം ലഭിക്കാൻ മുൻഗണനാ ഓഹരി ഉടമകൾക്കവകാശമുണ്ട്. ലാഭമായാലും നഷ്ടമായാലും ഒരു നിശ്ചിത ശതമാനം ലാഭം ഈ ഓഹരികളുടെ ഉടമകൾക്ക് ലഭിക്കും.

കമ്പനി വമ്പിച്ച ലാഭമുണ്ടാക്കുന്ന വർഷങ്ങളിൽ സാധാരണ ഓഹരികൾക്ക് ഉയർന്ന നിരക്കിൽ ലാഭവീതം കിട്ടുമ്പോൾ മുൻഗണനാ ഓഹരികൾക്ക് മുൻനിശ്ചിതമായ സ്ഥിരശതമാനത്തിൽ മാത്രമേ ലാഭം കിട്ടുകയുള്ളൂ.

മുൻഗണനാ ഓഹരിയുടെ വിധങ്ങൾ

[തിരുത്തുക]

മുൻഗണനാ ഓഹരികൾ പലവിധമുണ്ട്.

  1. കുടിശ്ശിക മുൻഗണനാ ഓഹരികൾ
  2. കുടിശ്ശികരഹിത മുൻഗണനാ ഓഹരികൾ
  3. പങ്കാളിത്ത മുൻഗണനാ ഓഹരികൾ
  4. പങ്കാളിത്തേതര മുൻഗണനാ ഓഹരികൾ
  5. സമയബാദ്ധ്യതാ ഓഹരികൾ

കുടിശ്ശിക മുൻഗണനാ ഓഹരികൾ

[തിരുത്തുക]

കുടിശ്ശിക മുൻഗണനാ ഓഹരികളിൻമേൽ നിശ്ചിത ലാഭവിഹിതം കുടിശ്ശികയായി പെരുകുന്നു. അതായത്, മുൻകൊല്ലത്തെ ലാഭവീതം കൊടുത്തില്ലെങ്കിൽ അത് ഇക്കൊല്ലത്തെ ലാഭത്തിൽ നിന്നും കൊടുത്തു തീർക്കേണ്ട കുടിശ്ശികയായി കണക്കാക്കുന്നു. ഈ കുടിശ്ശിക കൊടുത്തു തീർത്തശേഷമേ സാധാരണ ഓഹരികൾക്ക് ലാഭവീതം ലഭിക്കുകയുള്ളൂ.

കുടിശ്ശികരഹിത മുൻഗണനാ ഓഹരികൾ

[തിരുത്തുക]

കുടിശ്ശികരഹിത മുൻഗണനാ ഓഹരികളിൻമേൽ ലാഭവീതം കുടിശ്ശികയായി വളരുന്നില്ല. എന്നാൽ, ലാഭവിഭജനത്തിൽ ഈ ഓഹരികൾക്ക് മുൻഗണന ലഭിക്കും.

പങ്കാളിത്ത മുൻഗണനാ ഓഹരികൾ

[തിരുത്തുക]

നിശ്ചിത ലാഭവിഹിതം ലഭിച്ചതിനുശേഷവും സാധാരണ ഓഹരിയുടമകൾക്ക് കൊടുത്തു ബാക്കിയുള്ള ലാഭത്തിലും പങ്കുപറ്റാനവകാശമുള്ള ഓഹരികളാണ് പങ്കാളിത്ത മുൻഗണനാ ഓഹരികൾ. എന്നാൽ, ഇതിന് കമ്പനിയുടെ നിയമാവലിയിൽ പ്രത്യേക വ്യവസ്ഥ ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്.

പങ്കാളിത്തേതര മുൻഗണനാ ഓഹരികൾ

[തിരുത്തുക]

പങ്കാളിത്തേതര മുൻഗണനാ ഓഹരികൾക്ക് ഇത്തരമൊരു അവകാശമുണ്ടായിരിക്കുന്നതല്ല.

സമയബാദ്ധ്യതാ ഓഹരികൾ

[തിരുത്തുക]

സമയ ബാദ്ധ്യതാ ഓഹരികൾക്ക്, കമ്പനി പ്രത്യേകം രൂപീകരിക്കുന്ന മൂലധന ബാദ്ധ്യതാനിധിയിൽ നിന്നും ലാഭവീതം ലഭിക്കുന്നു. കമ്പനി പിരിച്ചുവിടുമ്പോഴാണ്, സാധാരണഗതിയിൽ മൂലധനം തിരികെ നൽകുന്നത്. കമ്പനി പിരിച്ചുവിട്ടാലുമില്ലെങ്കിലും ഒരു നിശ്ചിതകാലയളവിനുശേഷം തിരിച്ചുകൊടുക്കേണ്ട ഓഹരികളെയാണ് സമയബാദ്ധ്യതാ ഓഹരികൾ എന്നു പറയുന്നത്.

ഓഹരി വാറണ്ട്

[തിരുത്തുക]

സാധാരണ ഓഹരികൾക്കും മുൻഗണനാ ഓഹരികൾക്കും ലാഭവീതം നൽകിയതിനുശേഷം മാത്രം ലാഭവീതം നൽകിയാൽ മതിയാവുന്ന ഓഹരികളുമുണ്ട്. ഇത് സാധാരണയായി കമ്പനിയുടെ സംഘാടകർ തന്നെ കൈവശം വയ്ക്കുകയാണ് പതിവ്. വൻതോതിൽ ആദായമോ ലാഭമോ കിട്ടുന്ന വർഷങ്ങളിൽ മറ്റു രണ്ടു ഓഹരികൾക്കും കൊടുക്കേണ്ട ലാഭവീതത്തിനുശേഷം അവശേഷിക്കുന്ന എല്ലാ ആദായവും ലാഭവും ഇപ്രകാരം സംഘാടകന്റെ കൈവശമുള്ള ഓഹരികൾക്ക് കിട്ടുന്നു.

ഓഹരി വാറണ്ടിനോടൊപ്പം ലാഭവീതരസീതും നൽകുകയാണ് പതിവ്. നിർദിഷ്ട ഓഹരികളിൻമേൽ 'കൈവശ'ക്കാരന് അവകാശമുണ്ടെന്നു കമ്പനി സാക്ഷ്യപ്പെടുത്തുന്ന രേഖയാണ് 'ഓഹരി വാറണ്ട്'. വാറണ്ടിന്റെ കൈവശക്കാരന് ലാഭവീതം ലഭിക്കാനുള്ള അർഹതയുണ്ട്. കമ്പനി ലാഭവീതം പ്രഖ്യാപിച്ചു കഴിഞ്ഞാൽ നിശ്ചിത തീയതിക്കകം ഈ രസീത് ഹാജരാക്കിയാൽ മതിയാകും. ലാഭവീതം സാധാരണയായി പണമായിട്ടാണ് നൽകുക. കൂടുതൽ ഓഹരികൾക്കുള്ള ഉടമസ്ഥാവകാശമായും ഡിവിഡന്റ് നൽകാവുന്നതാണ്.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡിവിഡന്റ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡിവിഡന്റ്&oldid=3776107" എന്ന താളിൽനിന്ന് ശേഖരിച്ചത്