Jump to content

ടെട്രാ ഈതൈൽ ലെഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടെട്രാ ഈതൈൽ ലെഡ്
Skeletal formula
Ball-and-stick model
Names
Preferred IUPAC name
Tetraethylplumbane
Other names
Lead tetraethyl

Tetraethyl lead

Tetra-ethyl lead
Identifiers
3D model (JSmol)
Abbreviations TEL
Beilstein Reference 3903146
ChEBI
ChemSpider
ECHA InfoCard 100.000.979 വിക്കിഡാറ്റയിൽ തിരുത്തുക
EC Number
  • 201-075-4
Gmelin Reference 68951
MeSH {{{value}}}
RTECS number
  • TP4550000
UNII
UN number 1649
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance Colorless liquid
Odor pleasant, sweet[1]
സാന്ദ്രത 1.653 g cm−3
ദ്രവണാങ്കം
ക്വഥനാങ്കം
200 parts per billion (ppb) (20 °C)[1]
ബാഷ്പമർദ്ദം 0.2 mmHg (20 °C)[1]
Refractive index (nD) 1.5198
Structure
Tetrahedral
0 D
Hazards
Main hazards Flammable, extremely toxic
GHS pictograms GHS06: Toxic GHS08: Health hazard GHS09: Environmental hazard
H300+310+330, H360, H373, H410
P201, P202, P260, P262, P264, P270, P271, P273, P280, P281, P284, P301+310, P302+350, P304+340, P308+313, P310, P314, P320, P321, P322, P330, P361, P363, P391, P403+233
Flash point {{{value}}}
Explosive limits 1.8%–?[1]
Lethal dose or concentration (LD, LC):
35 mg/kg (rat, oral)
17 mg/kg (rat, oral)
12.3 mg/kg (rat, oral)[2]
30 mg/kg (rabbit, oral)
24 mg/kg (rat, oral)[2]
850 mg/m3 (rat, 1 hr)[2]
650 mg/m3 (mouse, 7 hr)[2]
NIOSH (US health exposure limits):
PEL (Permissible)
TWA 0.075 mg/m3 [skin][1]
REL (Recommended)
TWA 0.075 mg/m3 [skin][1]
IDLH (Immediate danger)
40 mg/m3 (as Pb)[1]
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  checkY verify (what ischeckY/☒N?)

ഒരു ജൈവലോഹ സംയുക്തമാണ് ടെട്രാ ഈതൈൽ ലെഡ്. ഫോർമുല (C2H5)4Pb. നിറമില്ലാത്തതും സ്ഥിരതയുള്ളതുമായ ഒരു വിഷ ദ്രാവകമാണിത്. ജലത്തിൽ ലയിക്കുകയില്ല.

ടെട്രാ ഈതൈൽ ലെഡ് ആദ്യമായി സംശ്ലേഷണം ചെയ്തെടുത്തത് 1859 ലാണ്. ലെഡ് സങ്കരവും(Alloy) സോഡിയവും ഈതൈൽ ക്ളോറൈഡും ഒരു പാത്രത്തിലിട്ട് അടച്ച് 60-80°C വരെ ചൂടാക്കിയാണ് ഇത് സംശ്ലേഷണം ചെയ്യുന്നത്[3].

4C2H5Cl+4Na+Pb→ (C2H5)4Pb+4NaCl

ആന്തര ദഹന യന്ത്രങ്ങളിൽ ഇന്ധന ജ്വലനം കൊണ്ടുണ്ടാകുന്ന അപസ്ഫോടനം (knocking) കുറയ്ക്കുന്നതിനായി ഇത് പെട്രോളിനോടൊപ്പം ചേർക്കുന്നു. ടെട്രാ ഈതൈൽ ലെഡിന്റെ പ്രതി അപസ്ഫോടന ഗുണം (antiknock) 1921 മുതൽ പ്രയോജനപ്പെടുത്തി തുടങ്ങിയിരുന്നു. വളരെ ചെറിയ അളവിൽ (0.6 ശ.മാ. വ്യാപ്തത്തിൽ) പെട്രോളിനോടൊപ്പം ചേർക്കുമ്പോൾതന്നെ ഒക്ടേൻ സംഖ്യയിൽ ഗണ്യമായ (5 മുതൽ 10 വരെ) വർധനവുണ്ടാകുന്നു. ഇന്ധനത്തിൽ എതിലീൻ ബ്രോമൈഡുമായി ചേർത്ത് ഇതുപയോഗിക്കുന്നതിനാൽ എൻജിനിൽ ലെഡ്(ഈയം) അടിഞ്ഞുകൂടുകയില്ല. ലെഡ് - ബ്രോമിൻ ബാഷ്പങ്ങൾ രൂപീകൃതമാവുകയും മറ്റ് ജ്വലന ഉത്പന്നങ്ങളോടൊപ്പം ബഹിർഗമിക്കുകയും ചെയ്യുന്നു.

അന്തരീക്ഷത്തിൽ ലെഡ് ഉളവാക്കുന്ന മലിനീകരണം സംബന്ധിച്ച് സമീപകാലത്ത് വളരെയധികം ആശങ്ക ഉളവായിട്ടുണ്ട്. പല രാജ്യങ്ങളും പെട്രോളിൽ ലെഡിന്റെ ഉയർന്ന അളവ് 0.15 ഗ്രാം./ലി. ആക്കിക്കൊണ്ടുള്ള നിയമ നിർമ്മാണം നടത്തിയിട്ടുമുണ്ട്. കാർബൺ മോണോക്സൈഡിന്റെയും ഹൈഡ്രോകാർബണുകളുടെയും ബഹിർഗമനം കുറയ്ക്കുന്നതിനുള്ള രാസത്വരകങ്ങൾക്ക് ലെഡ് വിഷമായിത്തീരുന്നു എന്നതിനാലും ലെഡില്ലാത്ത പെട്രോളിന്റെ ഉപയോഗം ഇപ്പോൾ വ്യാപകമായിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 1.5 1.6 "NIOSH Pocket Guide to Chemical Hazards #0601". National Institute for Occupational Safety and Health (NIOSH).
  2. 2.0 2.1 2.2 2.3 "Tetraethyl lead". Immediately Dangerous to Life and Health. National Institute for Occupational Safety and Health (NIOSH).
  3. Seyferth, D. (2003). "The Rise and Fall of Tetraethyllead. 2". Organometallics. 22: 5154–5178. doi:10.1021/om030621b.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടെട്രാ ഈതൈൽ ലെഡ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.