ജാനറ്റ് റൗളി
ജാനറ്റ് റൗളി | |
---|---|
ജനനം | ജാനറ്റ് ഡേവിസൻ ഏപ്രിൽ 5, 1925 |
മരണം | ഡിസംബർ 17, 2013 | (പ്രായം 88)
കലാലയം | ചിക്കാഗോ സർവ്വകലാശാല |
അറിയപ്പെടുന്നത് | രക്താർബുദത്തിനും മറ്റ് അർബുദങ്ങൾക്കും കാരണമായ ഒരു ക്രോമസോം ട്രാൻസ്ലോക്കേഷൻ ആദ്യമായി തിരിച്ചറിഞ്ഞതിന് |
പുരസ്കാരങ്ങൾ |
|
ശാസ്ത്രീയ ജീവിതം | |
സ്ഥാപനങ്ങൾ | ചിക്കാഗോ സർവ്വകലാശാല |
ഒരു അമേരിക്കൻ ജനിതകശാസ്ത്രജ്ഞയാണ് ജാനറ്റ് ഡേവിസൺ റൗളി (ജീവിതകാലം: ഏപ്രിൽ 5, 1925 - ഡിസംബർ 17, 2013). രക്താർബുദത്തിനും മറ്റ് അർബുദങ്ങൾക്കും കാരണമായ ഒരു ക്രോമസോം ട്രാൻസ്ലോക്കേഷൻ ആദ്യമായി തിരിച്ചറിഞ്ഞത് ഇവരായിരുന്നു. കാൻസർ ഒരു ജനിതക രോഗമാണെന്ന് ഇത് തെളിയിച്ചു.[1] ജാനറ്റ് റൗളി തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഷിക്കാഗോയിൽ ജോലി ചെയ്തു. ജനിതകശാസ്ത്ര മേഖലയിലെ നേട്ടങ്ങളും സംഭാവനകളും പരിഗണിച്ച്, ജീവിതത്തിലുടനീളം നിരവധി അവാർഡുകളും ബഹുമതികളും നേടി.
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
[തിരുത്തുക]ജാനറ്റ് ഡേവിസൺ 1925 ൽ ന്യൂയോർക്ക് നഗരത്തിൽ ജനിച്ചു. അവളുടെ പിതാവ് ഹർഫോർഡും അമ്മ എഥേൽ ബാലന്റൈനും അദ്ധ്യാപകരായിരുന്നു. പിന്നീട് ഒരു സ്കൂൾ ലൈബ്രേറിയനാകാൻ അമ്മ അദ്ധ്യാപനം ഉപേക്ഷിച്ചു.
ജാനറ്റ് ഡേവിസൺ ന്യൂജേഴ്‌സിയിലെ ജൂനിയർ ഹൈസ്‌കൂളിൽ ചേർന്നു. 1940 ൽ, 15 വയസ്സുള്ളപ്പോൾ, അവൾക്ക് ചിക്കാഗോ യൂണിവേഴ്സിറ്റി ലബോറട്ടറി സ്കൂളുകളിൽ ഒരു അഡ്വാൻസ്ഡ് പ്ലേസ്മെന്റ് പ്രോഗ്രാമിൽ പഠിക്കാൻ സ്കോളർഷിപ്പ് ലഭിച്ചു. അവിടെ അവൾ ഹൈസ്കൂളും കോളേജിലെ ആദ്യ രണ്ട് വർഷവും പൂർത്തിയാക്കി, തുടർന്ന് ചിക്കാഗോ സർവകലാശാലയിൽ ബിരുദം പൂർത്തിയാക്കി. അവിടെനിന്നും 1944 ൽ തത്ത്വശാസ്ത്ര ബിരുദവും 1946 ൽ ശാസ്ത്ര ബിരുദവും 1948 ൽ ഇരുപത്തിമാന്നാമത്തെ വയസ്സിൽ മെഡിസിൻ ബിരുദവും നേടി. [2] അക്കാലത്ത് ഓരോ ക്ലാസിലും 65 വിദ്യാർത്ഥികളിൽ 3 സ്ത്രീകൾക്ക് മാത്രമാണ് പ്രവശനം ലഭിക്കുക. മെഡിക്കൽ സ്കൂളിൽ നിന്ന് ബിരുദം നേടിയശേഷം, ഡോക്ടറായ ഡൊണാൾഡ് ആഡംസ് റൗലിയെ അവർ വിവാഹം കഴിച്ചു. 1951 ൽ ജാനറ്റും ഡൊണാൾഡ് റൗലിയും ചിക്കാഗോയിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് പബ്ലിക് ഹെൽത്ത് സർവീസിലെ മറൈൻ ഹോസ്പിറ്റലിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കി. [3] റൗളി ചിക്കാഗോയിലുടനീളം തന്റെ ജോലി തുടർന്നു, ഡൗൺ സിൻഡ്രോം ഉള്ള കുട്ടികൾക്കായി ഒരു ക്ലിനിക്കിൽ ജോലി ചെയ്തു. തന്റെ നാല് ആൺമക്കളിൽ ഇളയവന് 12 വയസ്സ് ആകുന്നതുവരെ റൗളി പാർട്ട് ടൈം ജോലി ചെയ്തു.
പ്രവർത്തനമേഖല
[തിരുത്തുക]1951 ൽ മെഡിക്കൽ ലൈസൻസ് നേടിയ ശേഷം, ഡോ. റൗളി മേരിലാൻഡിലെ മോണ്ട്ഗോമറി കൗണ്ടിയിലെ പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിലെ ശിശുപരിചരണക്ലിനിക്കുകളിൽ ഫിസിഷ്യനായി ജോലി നോക്കി. 1955-ൽ ചിക്കാഗോയിലെ ഡോ. ജൂലിയൻ ലെവിൻസൺ ഫൗണ്ടേഷനിൽ ഒരു ഗവേഷണപോസ്റ്റ് ഏറ്റെടുത്തു. വൈകല്യമുള്ള കുട്ടികൾക്കുള്ള ക്ലിനിക്കായിരുന്നു അത്. 1961 വരെ അവർ അവിടെ തുടർന്നു. ഇല്ലിനോയിസ് കോളേജ് ഓഫ് മെഡിസിനിൽ ന്യൂറോളജി അദ്ധ്യാപികയായും സേവനം ചെയ്തു.
1962 ൽ, റൗലിയുടെ ക്യാൻസറിനെയും ക്രോമസോമുകളെയും കുറിച്ചുള്ള താത്പര്യം ഒരു എൻഐഎച്ച് ട്രെയിനിയായി ഉയർത്തി. സാധാരണവും അസാധാരണവുമായ മനുഷ്യ ക്രോമസോമുകളിൽ ഡിഎൻഎ വിഭജന രീതി പഠിച്ചു. [2] പിന്നീട് ചിക്കാഗോ സർവകലാശാലയിൽ ഹെമറ്റോളജി വിഭാഗത്തിൽ റിസർച്ച് അസോസിയേറ്റായി ചേർന്നു. 1969 ൽ അസോസിയേറ്റ് പ്രൊഫസറും 1977 ൽ പ്രൊഫസറുമായി. 1970 കളിൽ, ക്രോമസോമുകളെ തിരിച്ചറിയുന്നതിനായി ക്വിനാക്രൈൻ ഫ്ലൂറസെൻസിന്റെയും ഗീംസ സ്റ്റെയിനിംഗിന്റെയും നിലവിലുള്ള രീതികൾ വികസിപ്പിച്ചെടുത്തു, കൂടാതെ ചിലതരം രക്താർബുദത്തിൽ ഉൾപ്പെട്ടിട്ടുള്ള അസാധാരണമായ ഫിലാഡൽഫിയ ക്രോമസോം ചില സന്ദർഭങ്ങളിൽ ക്രോമസോം 9 ഉള്ള ഒരു ട്രാൻസ്ലോക്കേഷനിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് തെളിയിച്ചു. ഒരു ക്രോമസോമിലെ ഒരു ഭാഗം വിഘടിച്ച് മറ്റൊരു ക്രോമസോമിൽ ചേരുന്ന പ്രക്രിയയാണ് ട്രാൻസ്ലോക്കേഷൻ. അക്യൂട്ട് മൈലോജെനസ് രക്താർബുദത്തിൽ 8 നും 21 നും ഇടയിലുള്ള ക്രോമസോമുകൾക്കും പ്രോമിലോസൈറ്റിക് രക്താർബുദത്തിൽ 15 നും 17 നും ഇടയിലുള്ള ട്രാൻസ്ലോക്കേഷനും അവർ തിരിച്ചറിഞ്ഞു. ചില പ്രോട്ടീൻ റിസപ്റ്ററുകളിലേക്ക് സാധാരണ പ്രവർത്തനം തിരികെ കൊണ്ടുവരാൻ സഹായിക്കുന്ന റെറ്റിനോയിഡ് ആസിഡ് എന്ന മരുന്ന് തന്റെ ഗവേഷണത്തിലൂടെ കണ്ടെത്താൻ റൗളി സഹായിച്ചു. [4]
അക്യൂട്ട് മൈലോജെനസ് രക്താർബുദത്തിൽ 1972 ൽ റൗളി ആദ്യമായി ക്രോമസോം ട്രാൻസ്ലോക്കേഷൻ കണ്ടെത്തി. [5] 1970 കളിൽ തന്റെ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചപ്പോൾ, നിർദ്ദിഷ്ട ട്രാൻസ്ലോക്കേഷനുകൾ നിർദ്ദിഷ്ട രോഗങ്ങൾക്ക് കാരണമായെന്ന് അവർ വാദിച്ചു. ക്യാൻസറിനുള്ള കാരണത്തെക്കുറിച്ചുള്ള മുൻവീക്ഷണത്തിന് വിരുദ്ധമായി ഇത് ക്രോമസോം തകരാറുകൾ മൂലമാണെന്ന് സ്ഥാപിച്ചു. ആദ്യം റൗളിയുടെ ആശയങ്ങളോട് ചില ചെറുത്തുനിൽപ്പ് ഉണ്ടായിരുന്നുവെങ്കിലും, അവളുടെ രചനകൾ വളരെയധികം സ്വാധീനം ചെലുത്തി. 1990 ആയപ്പോഴേക്കും വിവിധ കാൻസറുകളിൽ എഴുപതിലധികം ട്രാൻസ്ലോക്കേഷനുകൾ കണ്ടെത്തി.
അവാർഡുകളും ബഹുമതികളും
[തിരുത്തുക]1984-ൽ ഡോ. റൗലിയെ ചിക്കാഗോ സർവകലാശാലയിലെ മെഡിസിൻ, സെൽ ബയോളജി, മോളിക്യുലർ, ഹ്യൂമൻ ജനിറ്റിക്സ് പ്രൊഫസർ ആക്കി [3] . ശാസ്ത്രത്തിന്റെ ഇടക്കാല ഡെപ്യൂട്ടി ഡീനായും സേവനമനുഷ്ഠിച്ചു. 1989 ൽ ജനറൽ മോട്ടോഴ്സ് കാൻസർ റിസർച്ച് ഫൗണ്ടേഷൻ ചാൾസ് എസ്. മോട്ട് സമ്മാനവും ക്ലോവ്സ് മെമ്മോറിയൽ അവാർഡും നൽകി. [2] 1991 ൽ അമേരിക്കൻ ഫിലോസഫിക്കൽ സൊസൈറ്റിയിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1998 ൽ, ട്രാൻസ്ലോക്കേഷനെക്കുറിച്ചുള്ള ഗവേഷണപ്രവർത്തനത്തിന് അഭിമാനകരമായ ലാസ്കർ അവാർഡ് ലഭിച്ച മൂന്ന് ശാസ്ത്രജ്ഞരിൽ ഒരാളായിരുന്നു അവർ. 1998 ൽ നാഷണൽ മെഡൽ ഓഫ് സയൻസ് ലഭിച്ചു. [6] 2002 ൽ ഡിസ്കവർ മാഗസിൻ റൗളിയെ ശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട 50 സ്ത്രീകളിൽ ഒരാളായി അംഗീകരിച്ചു. 2003 ൽ അമേരിക്കൻ ഫിലോസഫിക്കൽ സൊസൈറ്റിയുടെ ശാസ്ത്രത്തിലെ വിശിഷ്ട നേട്ടങ്ങൾക്കായുള്ള ബെഞ്ചമിൻ ഫ്രാങ്ക്ലിൻ മെഡൽ ലഭിച്ചു. [7] 2009 ൽ ഡോ. റൗളിക്ക്, അമേരിക്കയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം, [8] അന്നത്തെ പ്രസിഡന്റ് ബരാക് ഒബാമ സമ്മാനിച്ചു. ജനിതകശാസ്ത്രത്തിലെ ഗ്രുബർ സമ്മാനം എന്നിവ ലഭിച്ചു. 2010 ൽ നാഷണൽ അക്കാദമി ഓഫ് സയൻസസ് അവർക്ക് ജെസ്സി സ്റ്റീവൻസൺ കോവാലെങ്കോ മെഡൽ നൽകി. ബേസിക് റിസർച്ച് മേഖലയിലെ മികവിന്റെ ഹോപ് ഫണ്ടുകൾക്കായുള്ള കാൻസർ റിസർച്ച് അവാർഡിനായി 2012 ൽ ഡോ. റൗളിയെ തിരഞ്ഞെടുക്കുകയും ഹോപ്പ് ഫണ്ട് സയന്റിഫിക് അഡ്വൈസറി ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2012 ൽ ഗ്ലീവെക് സൃഷ്ടിക്കുന്നതിൽ പങ്കുവഹിച്ചതിന് മറ്റ് രണ്ട് ശാസ്ത്രജ്ഞർക്കൊപ്പം ആരോഗ്യ സംരക്ഷണത്തിനും മെഡിക്കൽ സാങ്കേതികവിദ്യയ്ക്കുമുള്ള ജപ്പാൻ സമ്മാനം നേടി. [9] റൗലിയുടെ ശാസ്ത്രീയ സംഭാവനകൾക്ക് യേൽ യൂണിവേഴ്സിറ്റി, ഹാർവാർഡ് യൂണിവേഴ്സിറ്റി എന്നിവ ഉൾപ്പെടുന്ന ഒന്നിലധികം സ്ഥാപനങ്ങളിൽ നിന്ന് അവർക്ക് സയൻസ് ബിരുദങ്ങളുടെ ഓണററി ഡോക്ടർ ബഹുമതി ലഭിച്ചു. ഒന്നിലധികം ശാസ്ത്ര-ഓണററി സൊസൈറ്റികളിലെ അംഗവുമായി. അമേരിക്കൻ അക്കാദമി ഓഫ് ആർട്സ് & സയൻസസും നാഷണൽ അക്കാദമി ഓഫ് സയൻസസും ഈ വിശിഷ്ട സമിതികളിൽ ഉൾപ്പെടുന്നു. അഞ്ഞൂറിലധികം ലേഖനങ്ങൾ പ്രസിദ്ധീകരിച്ച അവർ മരണത്തിന് തൊട്ടുമുമ്പ്വരെ ചിക്കാഗോ സർവകലാശാലയിൽ ഗവേഷണം തുടർന്നു. 2017 ൽ മരണാനന്തരം ദേശീയ വനിതാ ഹാൾ ഓഫ് ഫെയിമിൽ അവരെ ഉൾപ്പെടുത്തി . [10]
മരണം
[തിരുത്തുക]2013 ഡിസംബർ 17 ന് അണ്ഡാശയ അർബുദത്തെത്തുടർന്ന് 88 ആം വയസ്സിൽ റൗളി അന്തരിച്ചു.[3]
അവലംബം
[തിരുത്തുക]- ↑ "Rowley, Janet D." National Women’s Hall of Fame (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved നവംബർ 19, 2019.
- ↑ 2.0 2.1 2.2 "Janet D. Rowley, MD". www.aacr.org (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on ജൂലൈ 1, 2017. Retrieved നവംബർ 18, 2019.
- ↑ 3.0 3.1 3.2 "Janet Rowley, cancer genetics pioneer, 1925-2013". University of Chicago News (in ഇംഗ്ലീഷ്). Retrieved നവംബർ 18, 2019.
- ↑ Druker, Brian J. (ജനുവരി 22, 2014). "Janet Rowley (1925-2013)". Nature (in ഇംഗ്ലീഷ്). 505 (7484): 484. doi:10.1038/505484a. ISSN 1476-4687. PMID 24451535.
- ↑ "Janet D. Rowley". www.hematology.org (in അമേരിക്കൻ ഇംഗ്ലീഷ്). ജൂൺ 5, 2018. Retrieved നവംബർ 18, 2019.
- ↑ National Science Foundation – The President's National Medal of Science. Nsf.gov. Retrieved on May 9, 2016.
- ↑ "Benjamin Franklin Medal for Distinguished Achievement in the Sciences Recipients". American Philosophical Society. Retrieved നവംബർ 26, 2011.
- ↑ "President Obama Names Medal of Freedom Recipients" Archived 2009-12-15 at the Wayback Machine., White House Office of the Press Secretary, July 30, 2009
- ↑ Laureates of the Japan Prize. japanprize.jp
- ↑ Posted: Sep 17, 2017 12:53 AM EDT (സെപ്റ്റംബർ 17, 2017). "Ten women added to National Women's Hall of Fame in Seneca". Localsyr.com. Archived from the original on സെപ്റ്റംബർ 28, 2017. Retrieved സെപ്റ്റംബർ 28, 2017.
{{cite web}}
: CS1 maint: numeric names: authors list (link)
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ. "Biography: Dr. Janet Davison Rowley".
- ചിക്കാഗോ മെഡിക്കൽ സെന്റർ. "Janet Rowley, MD, receives Presidential Medal of Freedom for cancer chromosome studies". Archived from the original on ഓഗസ്റ്റ് 16, 2016. Retrieved മാർച്ച് 16, 2020. "Janet Rowley, MD, receives Presidential Medal of Freedom for cancer chromosome studies". Archived from the original on ഓഗസ്റ്റ് 16, 2016. Retrieved മാർച്ച് 16, 2020. , 2009
- ചിക്കാഗോ മെഡിക്കൽ സെന്റർ. "Janet Rowley, MD, awarded Gruber Genetics Prize for chromosome studies". Archived from the original on ഓഗസ്റ്റ് 16, 2016. Retrieved മാർച്ച് 16, 2020. "Janet Rowley, MD, awarded Gruber Genetics Prize for chromosome studies". Archived from the original on ഓഗസ്റ്റ് 16, 2016. Retrieved മാർച്ച് 16, 2020. , 2009
- ചിക്കാഗോ മെഡിക്കൽ സെന്റർ. "Janet Rowley, MD, receives prestigious National Medal of Science at White House ceremony". Archived from the original on ഓഗസ്റ്റ് 16, 2016. Retrieved മാർച്ച് 16, 2020. "Janet Rowley, MD, receives prestigious National Medal of Science at White House ceremony". Archived from the original on ഓഗസ്റ്റ് 16, 2016. Retrieved മാർച്ച് 16, 2020. , ഏപ്രിൽ 27, 1999
- ചിക്കാഗോ മെഡിക്കൽ സെന്റർ. "1998 Lasker Award to Janet Rowley". Archived from the original on ജൂൺ 24, 2016. Retrieved മാർച്ച് 16, 2020. , 1998
- CS1 അമേരിക്കൻ ഇംഗ്ലീഷ്-language sources (en-us)
- Short description is different from Wikidata
- Use mdy dates from May 2016
- ഇരുപതാം നൂറ്റാണ്ടിലെ അമേരിക്കൻ ശാസ്ത്രജ്ഞർ
- 20-ആം നൂറ്റാണ്ടിലെ വനിതാ ശാസ്ത്രജ്ഞർ
- പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം റെസിപിയൻറ്
- അമേരിക്കൻ ഐക്യനാടുകളിലെ നാഷണൽ അക്കാദമി ഓഫ് സയൻസ് അംഗങ്ങൾ
- അമേരിക്കൻ ജനിതകശാസ്ത്രജ്ഞർ
- അമേരിക്കൻ ജൈവശാസ്ത്രജ്ഞർ
- 2013-ൽ മരിച്ചവർ
- 1925-ൽ ജനിച്ചവർ