Jump to content

ജനുവരി 21

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 21 വർഷത്തിലെ 21-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 344 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 345).

ചരിത്രസംഭവങ്ങൾ

[തിരുത്തുക]
  • 1643 – ആബെൽ ടാസ്മാൻ ടോൻ‌ഗ കണ്ടെത്തി.
  • 1720 – സ്വീഡനും പ്രഷ്യയും സ്റ്റോക്ക്ഹോം ഉടമ്പടിയിൽ ഒപ്പുവെച്ചു.
  • 1887ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ റെക്കോഡ് മഴ (18.3 ഇഞ്ച്).
  • 1899 – ഓപെൽ തന്റെ ആദ്യ മോട്ടോർ വാഹനം നിർമ്മിച്ചു.
  • 1911 – ആദ്യത്തെ മോണ്ടെ കാർലോ റാലി.
  • 1915 - കിവാനിസ് ഇന്റർനാഷണൽ ഡെട്രോയിറ്റിലാണ് സ്ഥാപിച്ചത്.
  • 1921 – ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർട്ടി ലിവോണോയിൽ സ്ഥാപിതമായി.
  • 1925 – അൽബേനിയ റിപ്പബ്ലിക്കായി.
  • 1954 - ആദ്യ ആണവോർജ്ജ അന്തർവാഹിനി, യുഎസ്എസ് നോട്ടിലസ്, അമേരിക്കയിലെ പ്രഥമ വനിത മാമി ഇസെൻഹോവർ, കാനഡയിലെ ഗ്രോട്ടോണിൽ വിക്ഷേപിച്ചു.
  • 1972ത്രിപുര ഇന്ത്യൻ സംസ്ഥാനമായി.
  • 2003 - 7.6 തീവ്രതയുള്ള ഭൂകമ്പം മെക്സിക്കോയിലെ കൊളിമസംസ്ഥാനത്തെ തകർത്തു. 29 പേർ കൊല്ലപ്പെടുകയും ഏകദേശം 10,000 പേർക്ക് വീട് നഷ്ടപ്പെടുകയും ചെയ്തു.


മറ്റു പ്രത്യേകതകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജനുവരി_21&oldid=3588362" എന്ന താളിൽനിന്ന് ശേഖരിച്ചത്