Jump to content

ജംബുദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അശോകന്റെ സഹസ്രാം മൈനർ റോക്ക് ശാസനയിൽ "ഇന്ത്യ" എന്നതിന് ജംബുദാപസി (സംസ്കൃതം "ജംബുദ്വപ") എന്ന പ്രാകൃത് നാമം, ഏകദേശം ബിസി 250 (ബ്രാഹ്മി ലിപി)[1][2]

പദ്മപുരാണം, വിഷ്ണുപുരാണം എന്നീ പുരാണങ്ങളിൽ ഏഴു ദ്വീപുകൾ അഥവാ ഖണ്ഡങ്ങളായാണ്‌ ലോകം വിഭജിച്ചിരിക്കുന്നത്. ഇതിലെ പ്രധാനപ്പെട്ട ഒരു ഖണ്ഡമാണ്‌ ജംബുദ്വീപ് അഥവാ ജംബുദ്വീപം. ജംബുദ്വീപിലെ ഒന്നാമത്തെ രാജ്യമായാണ്‌ ഭാരതം ഈ പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്നത്[3]. ജംബുദ്വീപിന്റെ വടക്കേ അതിര്‌ വക്ഷു അതായത് ഇന്നത്തെ അമു ദര്യ നദി ആണെന്നും പറയുന്നു[4]‌. ലോകം സപ്തദ്വീപുകൾ കൊണ്ട് നിർമ്മിക്കപ്പെട്ടവയാണെന്നും അവയ്ക്കിടയിൽ സപ്തസാഗരങ്ങൾ ആണ് എന്നുമാണ് ഹിന്ദു മതഗ്രന്ഥങ്ങളിൽ സൂചിപ്പിക്കുന്നത്[അവലംബം ആവശ്യമാണ്]. ഒരു കാലത്ത് ഇന്ത്യ ഉൾപ്പെടുന്ന ഭൂഭാഗം ഒരു ദ്വീപായിരുന്നു എന്ന ധ്വനിയാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. മറ്റ് ആറ് ദ്വീപുകൾ താഴെപ്പറയുന്നു.

  • പ്ലക്സദ്വീപ്
  • സത്മലി ദ്വീപ്
  • കൂശദ്വീപ്
  • ക്രൌഞ്ച ദ്വീപ്
  • ശകദ്വീപ്
  • പുഷ്കരദ്വീപ്

പേരിനു പിന്നിൽ

[തിരുത്തുക]

ജാംബ എന്ന മരത്തിൽ നിന്നാവണം ജംബുദ്വീപ് എന്ന പേർ വന്നത്? ജംബു ദ്വീപില് നിന്ന് ജാംബ എന്ന ചെടിയുടെ പേർ ഉണ്ടായതാവാനും വഴിയുണ്ട്[അവലംബം ആവശ്യമാണ്].

ഫലകചലനസിദ്ധാന്തപ്രകാരം ഇന്ത്യ രൂപം കൊണ്ട വിധം

അവലംബം

[തിരുത്തുക]
  1. Inscriptions of Asoka. New Edition by E. Hultzsch (in Sanskrit). 1925. pp. 169–171.{{cite book}}: CS1 maint: unrecognized language (link)
  2. Lahiri, Nayanjot (2015). Ashoka in Ancient India (in ഇംഗ്ലീഷ്). Harvard University Press. p. 37. ISBN 9780674057777.
  3. Azhikode, Sukumar (1993). "1-ഭാരതം യുഗാന്തരങ്ങളിലൂടെ". ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. p. 15. ISBN 81-7130-993-3. {{cite book}}: Cite has empty unknown parameter: |coauthors= (help)
  4. Voglesang, Willem (2002). "8 - The Greeks". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 125. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)


(ജംബു ഫലം എന്നറിയപ്പെടുന്നത് ഞാവൽ പഴത്തെയാണ്.. ഒരുകാലത്ത് ഭാരതം മുഴുവൻ ഞാവൽ വൃക്ഷങ്ങളെ ക്കൊണ്ട് നിറഞ്ഞതായിരുന്നു എന്നുപറയപ്പെടുന്നു അതാണ് ആപേരിനാധാരം )

"https://ml.wikipedia.org/w/index.php?title=ജംബുദ്വീപ്&oldid=3966526" എന്ന താളിൽനിന്ന് ശേഖരിച്ചത്