ചൗളം
ഹൈന്ദവം |
പരബ്രഹ്മം · ഓം |
---|
ബ്രഹ്മം |
ധർമ്മം · അർത്ഥം · കാമം · മോക്ഷം |
വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ |
മറ്റ് വിഷയങ്ങൾ
ഹിന്ദു |
ഷോഡശക്രിയകളിൽപ്പെടുന്ന എട്ടാമത്തെ ക്രിയ ആണ് ചൗളം. കുഞ്ഞു ജനിച്ചു മൂന്നുവർഷം കഴിയുമ്പോഴോ അതിനുമുൻപേ വേണമെങ്കിൽ ഒരു വയസു തികഞ്ഞതിനു ശേഷമോ ഉത്തരായന കാലത്തെ ശുക്ലപക്ഷത്തിലൊരു ശുഭമുഹൂർത്തത്തിൽ തലമുടി കളയുന്ന കർമമാണിത്[1]. പക്ഷേ പിന്നീട് ഏഴാം വയസ്സുവരെ[2] ഈ കാലയളവ് നീട്ടി. ആദ്യം വലതു, ഇടതു, പിന്നിൽ, മുന്നിൽ എന്നീ ക്രമത്തിലാണ് മുടി മുറിക്കേണ്ടത്. മുടി മുറിച്ചതിനു ശേഷം വെണ്ണയുടെയോ പാലിന്റെയോ പാട തലയിൽ പുരട്ടണം. പിന്നീടു കുട്ടിയെ കുളിപ്പച്ചതിനു ശേഷം തലയിൽ ചന്ദനം കൊണ്ട് സ്വസ്തി ചിഹ്നം വരക്കണം.
അവലംബം
[തിരുത്തുക]- ↑ സ്വാമി പരമേസ്വരനന്ദ സരസ്വതി (ഷോഡശക്രിയകൾ,വിശ്വഹിന്ദുബുക്സ്,കോട്ടയം,പേജ്-46)
- ↑ Pandey, R.B. (1962, reprint 2003). The Hindu Sacraments (Saṁskāra) in S. Radhakrishnan (ed.) The Cultural Heritage of India, Vol.II, Kolkata:The Ramakrishna Mission Institute of Culture, ISBN 81-85843-03-1, p.403