Jump to content

ചെറിയ ചുണ്ടൻ കാട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചെറിയ ചുണ്ടൻ കാട
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Genus:
Lymnocryptes

F. Boie, 1826
Species:
L. minimus
Binomial name
Lymnocryptes minimus
(Brunnich, 1764

ചെറിയ ചുണ്ടൻ കാടയുടെ ആംഗലേയ നാമം jack snipe എന്നും ശാസ്ത്രീയ നാമം Lymnocryptes minimusഎന്നുമാണ്. ഇതൊരു ച്രിയ ദൃഢഗാത്രനായ വെള്ളത്തിൽ നടന്ന് ഇരപിടിക്കുന്ന പക്ഷിയാണ്. ദേശാടാന പ്ക്ഷിയാണ്.അപൂരവ്മായെ ഇണക്കൊപ്പം കാണപ്പെടുന്നുള്ളു.

=രൂപവിവരണം

[തിരുത്തുക]

വിശറി വാലൻ ചുണ്ടൻകാടയേക്കാൾ ചെറുതാണ്.താരന്മ്യേന ചെറിയ കൊക്കാണ്.18-25 സെ.മീ നീളം,ചിറകുകളൂടെ അറ്റം തമ്മിൽ30-41 സെ.മീ അകലം, 33-73 ഗ്രാം തൂക്കം. കണ്ണിലൂടെ കറുത്ത വരയുണ്ട്.ചിറകുകൾ വീതികുറഞ്ഞതും കറുത്തതുമാണ്. പറക്കുമ്പോൾ പുറകിൽ മഞ്ഞ വരകൾ കാണം. വിശറി വാലൻ ചുണ്ടൻ കാടയെപ്പോലെ ഉച്ചിയുടെ നടുവിൽ വരയില്ല. പ്കരം തലയിൽ മങ്ങിയ രണ്ടു വരകളുണ്ട്.കൊക്കിൽ നിന്ന് കണ്ണിലേക്കും തലയിലേക്കും കറുത്ത വരകളൂണ്ട്.തടിച്ചുരുണ്ട ശരീരമാണ്.വയറിനു വെള്ള നിറം. വയറിലും നരച്ച തവിട്ടു നിറ ത്തിലുള്ള വരകളുണ്ട്. ശരീരം മുഴുവൻ പുള്ളികളും വരകളും ഉണ്ട്.ചെടികൾക്കുള്ളീൽ ഇവയെ കണ്ടെത്തുക എളുപ്പമല്ല.

വിതരണം

[തിരുത്തുക]

വടക്കൻ യൂറോപ്പ്,റഷ്യ എന്നിവിടങ്ങളിലാണ് പ്രജനനം നടത്തുന്നത്.പ്ര ജനന സമയം അല്ലാത്തപ്പോൾഗ്രേറ്റ് ബ്രിട്ടൺ,യൂറോപ്പിന്റെ കടലിനോടടുത്ത ഭാഗങ്ങൾ, ആഫ്രിക്ക,ഭാരതം എന്നിവിടങ്ങളിൽ കാണുന്നു.

മുട്ട

ഭക്ഷണം

[തിരുത്തുക]

ചെളിയിലാണ് ഇര തേടുന്നത്. പ്രാണികളേയും, ചെടീകളേയും ഭക്ഷിക്കുന്നു.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]

[2]

  1. "Lymnocryptes minimus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. ആർ.വിനോദ് കുമാർ (1984). കേരളത്തിലെ പക്ഷികൾ. പൂർണ പബ്ലിഷേഴ്സ്. ISBN 978-81-300-1612-2. {{cite book}}: Cite has empty unknown parameter: |coauthors= (help); Unknown parameter |month= ignored (help)