ചിൻ സംസ്ഥാനം
ചിൻ സംസ്ഥാനം ချင်းပြည်နယ် | ||
---|---|---|
Myanma transcription(s) | ||
• Burmese | hkyang: pranynai | |
| ||
Location of Chin state, Myanmar | ||
Coordinates: 22°0′N 93°30′E / 22.000°N 93.500°E | ||
Country | Myanmar | |
Region | Western Myanmar | |
Capital | Hakha | |
• Chief Minister | Salai Lian Luai (NLD) | |
• Cabinet | Chin State Government | |
• Legislature | Chin State Hluttaw | |
• High Court | Chin State High Court | |
• ആകെ | 36,018.8 ച.കി.മീ.(13,906.9 ച മൈ) | |
•റാങ്ക് | 9th | |
• ആകെ | 478,801 | |
• റാങ്ക് | 14th | |
• ജനസാന്ദ്രത | 13/ച.കി.മീ.(34/ച മൈ) | |
• Ethnicities | Chin | |
• Religions | Christianity 85.4% Theravada Buddhism 13.0% Laipian 1.1% Animism 0.4% Islam 0.1% | |
സമയമേഖല | UTC+06:30 (MST) |
ചിൻ സംസ്ഥാനം പടിഞ്ഞാറൻ മ്യാന്മറിലെ ഒരു സംസ്ഥാനമാണ്. ഏകദേശം 36,019 ചതുരശ്ര കിലോമീറ്റർ (13,907 ചതുരശ്ര മൈൽ) വിസ്തീർണ്ണള്ള ഈ സംസ്ഥാനത്തിന്റെ കിഴക്ക് സാഗയിങ് ഡിവിഷൻ, മഗ്വേ ഡിവിഷൻ എന്നിവയും, തെക്കുഭാഗത്ത് രാഖൈൻ സംസ്ഥാനവും തെക്കു പടിഞ്ഞാറ് ബംഗ്ലാദേശും പടിഞ്ഞാറ്, വടക്കൻ ദിശകളിൽ യഥാക്രമം ഇന്ത്യൻ സംസ്ഥാനങ്ങളായ മിസോറാമും മണിപ്പൂരുമാണ് അതിരുകൾ. 2014 സെൻസസ് പ്രകാരം ചിൻ സംസ്ഥാനത്തെ ആകെ ജനസംഖ്യ 478,801 ആയിരുന്നു. സംസ്ഥാനത്തിന്റെ തലസ്ഥാനം ഹഖ നഗരമാണ്. വളരെക്കുറച്ചു ഗതാഗത സൌകര്യങ്ങളുള്ള ഈ സംസ്ഥാനം ഒരു പർവതപ്രദേശമാണ്. വിരളമായി മാത്രം ജനവാസമുള്ള രാജ്യത്തെ ഏറ്റവും പുരോഗതി പ്രാപിച്ചിട്ടില്ലാത്ത പ്രദേശങ്ങളിലൊന്നാണ് ചിൻ സംസ്ഥാനം. ആദ്യത്തെ ഔദ്യോഗിക സർവ്വേയിൽ നിന്നും പുറത്തുവിട്ട കണക്കുകളനുസരിച്ച് ചിൻ സംസ്ഥാനത്തെ ദാരിദ്ര്യനിരക്ക് 73 ശതമാനമാണ്. ചിൻ സംസ്ഥാനത്ത് 53 വ്യത്യസ്ത ഉപഗോത്രങ്ങളും ഭാഷകളും ഉണ്ട്.
ആദ്യകാല ചരിത്രം
[തിരുത്തുക]ഈ മേഖലയിലെ ചിൻ ജനതയുടെ വിശാലമായ കുടിയേറ്റത്തിന്റെ ഭാഗമായി ചിൻ മലനിരകളിലേക്ക് ഒന്നാം സഹസ്രാബ്ദത്തിൽ ചിൻ വംശജർ ആദ്യമായി പ്രവേശിച്ചു. ചരിത്രത്തിലെ ഭൂരിഭാഗം ഘട്ടങ്ങളിലും വിരളമായി മാത്രം ജനങ്ങൾ അധിവസിച്ചിരുന്ന ചിൻ മലനിരകളിൽ ഭരണം നടത്തിയിരുന്നത്, മദ്ധ്യദേശത്ത് (ഇന്നത്തെ ഫലാം പ്രദേശം) ട്ളൈസൺ (ഹ്ലാവ്ൻച്യൂ), ബാവിത്താങ്, സുംതാങ്, സഹൌ തുടങ്ങിയ ഗോത്രവർഗ്ഗങ്ങളുടെ നേതാക്കന്മാരും വടക്കൻ പ്രദേശത്ത് (ഇന്നത്തെ ടെഡിം, ടോൺസാങ്, ലാംകാ പ്രദേശങ്ങൾ), ഗ്വറ്റെ, താഡോ, സ്വാന്റാക്ക്, സുക്തെ തലവന്മാരും തെക്കൻ പ്രദേശങ്ങളിൽ ( ഇന്നത്തെ ഹഖ, താന്റ്ലാങ്, ലുഷായി മലയുടെ ചില ഭാഗങ്ങൾ) സതാങ്-ചിസാഹ്, ട്ലാങ്ചാൻ, ഖാവ്ൽഹ്രിങ്, സോഖ്വ തലവന്മാരും സൈലോ (ഗ്വറ്റെ, നിൻഗ്വിറ്റ്യ എന്നിവരുടെ പിൻഗാമികൾ), ഹ്വാൽങോ (ൻഗയിഹ്റ്റെയുടെ പിൻഗാമികൾ) ലുഷായി മലയിലും പാഘപ്, ടോറേൽ തലവന്മാർ ഫനായി മലയിലുമായിരുന്നു. ചോസാഹ്, സാവ്താ, ഖൂലേ, ഹ്ലിച്ചോ, ടോപ, ഖൈമെയിച്ചോ, കാതി, ചായിഹ്ലോ, ഛാചായി, ത്ലിയുത, സോച്ചോ, ലൈഹ്ലോ, ബോഹിയ, നോഹ്രോ, ഹ്ലിതി, നോട്ലിയ, തൌ-ഐ അസ്യൂ, ട്ലാപോ തുടങ്ങിയ വർഗ്ഗങ്ങളുടെ തലവന്മാർ ലാഖെർ മലകൾ ആസ്ഥാനമായി ഭരണം നടത്തി.
ചില ചരിത്രകാരന്മാർ (പ്രധാനമായി ആർതർ ഫായർ, ടുൺ നിയ്ൻ എന്നിവർ) പട്ടെയ്ക്കായയെ കിഴക്കൻ ബംഗാളിൽ പ്രതിഷ്ഠിക്കുകയും അങ്ങനെ മുഴുവൻ ചിൻ മലകളും പാഗൻ വംശ മേൽക്കോയ്മയിലാക്കുകയും ചെയ്തിരുന്നു. എന്നാൽ ഹാർവിയേപ്പോലുള്ളവർ ശിലാ ശാസനങ്ങളെ ഉദ്ധരിച്ച് ഇതിനെ കിഴക്കൻ ചിൻ മലകളുടെ അടുത്തു ശരിയായ സ്ഥാനത്തു പ്രതിഷ്ടിച്ചു തെറ്റു തിരുത്തുകയുണ്ടായി. (ബർമ്മൻ കാലാനുസൃതവവിവരണമനുസരിച് പട്ടെയ്ക്കായ രാജാക്കന്മാരെ ഇന്ത്യക്കാരാക്കി റിപ്പോർട്ടു ചെയ്യുന്നുണ്ടെങ്കിലും ഈ വസ്തുതയുടെ വംശീയത സ്പഷ്ടമായി പ്രമാണീകരിക്കപ്പെട്ടിട്ടില്ല). അതനുസരിച്ച് പിൽക്കാലത്ത് ചിൻ ഹിൽസ് എന്നറിയപ്പെട്ടതും CE 10 ആം നൂറ്റാണ്ടിനുമുമ്പുളളതുമായ ഈ മേഖലയിലെ ആദ്യ മനുഷ്യവാസം മുതൽക്ക് മറ്റൊരു ബാഹ്യ സൈനിക വിജയങ്ങളോ സാമന്ത സ്വാധീനങ്ങളോ ഒന്നുംതന്നെ ഇവിടെയുണ്ടായിട്ടുള്ളതായി വാമൊഴി പാരമ്പര്യങ്ങളിലോ മറ്റ് ചരിത്ര ലിഖിതങ്ങളിലോ ശ്രദ്ധിക്കപ്പെട്ടിട്ടില്ല. എന്നാൽ മുകളിൽ സൂചിപ്പിച്ചതുപോലെയുള്ള തദ്ദേശീയ നേതാക്കളുടെ ഭരണവും നേതൃത്വവും 19 ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ ബ്രിട്ടീഷ് മുന്നേറ്റംവരെ തുടർന്നിരുന്നു.
ഭൂമിശാസ്ത്രം
[തിരുത്തുക]ചിൻ സംസ്ഥാനത്തെ ഏറ്റവും ഉയരമുള്ള കൊടുമുടി 10,500 അടി (3,200 മീറ്റർ) ഉയരമുള്ള ഖോനുംതുങ്ങ് (മൗണ്ട് വിക്ടോറിയ) ആണ്. വടക്ക് മുതൽ തെക്കോട്ടു കിടക്കുന്ന പർവ്വതനിരകളിലൂടെ ഒഴുകുന്ന നിരവധി പ്രകൃതിദത്ത നദികൾ വരെ താഴ്‍വരകളും ഗിരികന്ദരങ്ങളും സൃഷ്ടിക്കുന്നു. ഈ സംസ്ഥാനത്ത് നിരവധി നദികളുണ്ട്. മെയ്റ്റേയി ഗൺ നദി സംസ്ഥാനത്തിന്റെ വടക്കൻ പാതിയിലൂടെ ഒഴുകുന്നു. സംസ്ഥാനത്തിന്റെ വടക്കേ പകുതിയിലൂടെ ഒഴുകുന്ന ടിയോ നദി ഇന്ത്യയുമായി സംസ്ഥാനത്തിന്റെ കൂടുതൽ അതിർത്തികളും പങ്കിടുന്നു. ബാവിനു/ബീനോ /ഛിംതൂയിപൂയി, കാലദാൻ നദികൾ ടുയു നദിയുമായി സംയോജിക്കുന്നിടത്ത്, സംസ്ഥാനത്തിന്റെ മധ്യഭാഗം ഇന്ത്യയുമായുള്ള അതിർത്തിയാണ്. സംസ്ഥാനത്തിന്റെ തെക്കുപടിഞ്ഞാറുള്ള പ്രദേശത്ത് കലാഡാൻ നദി ഇന്ത്യയിൽ നിന്നു പ്രവേശിക്കുകയും സിൻലെറ്റ്വ/സാല്യൂറ്റ്ലാന, പാലെറ്റ്വ എന്നിവ കടന്ന് രാഖൈൻ സംസ്ഥാനത്തേയ്ക്കു പ്രവേശിക്കുന്നു. ചിൻ സംസ്ഥാനത്തെ ഏറ്റവും വലിയ വെള്ളച്ചാട്ടം മാട്ടുപിയ്ക്കു സമീപമുള്ള ബംഗ്റ്റ്ല വെള്ളച്ചാട്ടമാണ്.
അവലംബം
[തിരുത്തുക]- ↑ "Union of Myanmar". City Population. Retrieved 2009-04-10.
- ↑ Census Report. The 2014 Myanmar Population and Housing Census. Vol. 2. Naypyitaw: Ministry of Immigration and Population. May 2015. p. 17.