ചിഞ്ച അൾട്ട
ചിഞ്ച അൾട്ട | ||||||||
---|---|---|---|---|---|---|---|---|
Town | ||||||||
Panorama of Plaza de Armas de Chincha (Chincha Armas Square) | ||||||||
| ||||||||
Nickname(s): "Cuna de campeones" (Cradle of Champions) | ||||||||
Coordinates: 13°27′S 76°08′W / 13.450°S 76.133°W | ||||||||
Country | പെറു | |||||||
Region | Ica | |||||||
Province | Chincha | |||||||
• Mayor | Armando Huamán Tasayco | |||||||
• ആകെ | 2,988 ച.കി.മീ.(1,154 ച മൈ) | |||||||
ഉയരം | 97 മീ(318 അടി) | |||||||
• കണക്ക് (2015)[1] | 1,77,219 | |||||||
Demonym(s) | Chinchano/a | |||||||
സമയമേഖല | UTC-5 (PET) | |||||||
• Summer (DST) | UTC-5 (PET) | |||||||
വെബ്സൈറ്റ് | www.munichincha.gob.pe |
ചിഞ്ച അൾട്ട, ഇക്ക മേഖലയിൽ സ്ഥിതിചെയ്യുന്ന പെറുവിലെ ഒരു നഗരമാണ്. ചിഞ്ച പ്രവിശ്യയുടെ തലസ്ഥാനമാണിത്.
സ്ഥാനം
[തിരുത്തുക]പെറുവിലെ ഇക്ക മേഖലയിലെ ചിഞ്ച പ്രവിശ്യയിൽ, ലിമയിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ തെക്കായി സ്ഥിതി ചെയ്യുന്ന നഗരമാണ് ചിഞ്ച അൾട്ട. 2988 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ നഗരത്തിലെ ജനസംഖ്യ 56,085 ആണ്.[2]
ചരിത്രം
[തിരുത്തുക]പ്രീ-ചിഞ്ച യുഗം
[തിരുത്തുക]ഒൻപതാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിലാണ് ഈ പ്രദേശത്തെ ആദ്യത്തെ നിവാസികൾ എത്തിയത്. ഈ ആളുകൾ "പ്രീ-ചിഞ്ച" എന്ന പേരിലറിയപ്പെടുന്നു. ചരിത്രകാരനായ ലൂയിസ് കനെപ പച്ചസ് പ്രീ-ചിഞ്ചയുടെ വരവിന്റെ കാലം പത്താം നൂറ്റാണ്ടിലെപ്പോഴെങ്കിലുമായിരിക്കാം എന്ന് രേഖപ്പെടുത്തുന്നു. മത്സ്യബന്ധനവും ഷെൽ ശേഖരണവും കേന്ദ്രീകരിച്ചായിരുന്നു ആരംഭദശയിലുള്ള ചിൻച സംസ്കാരം വളർന്നുവന്നത്. പ്രീ-ചിഞ്ച ജനതയുടെ ഉത്ഭവം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
ചിഞ്ച യുഗം
[തിരുത്തുക]പതിനൊന്നാം നൂറ്റാണ്ടിൽ ചിഞ്ച എന്നറിയപ്പെടുന്ന കൂടുതൽ പുരോഗമനം പ്രാപിച്ചവരും രണോത്സുകരുമായ ആളുകൾ തീരപ്രദേശത്ത് എത്തി. വാസ്തുവിദ്യ, കൃഷി, ജലസേചനം എന്നിവ ചിഞ്ച വികസിപ്പിച്ചെടുത്തിരുന്നു. ചിഞ്ച ജനത വാസ്തുവിദ്യ, കൃഷി, ജലസേചനം എന്നിവ വികസിപ്പിച്ചെടുത്തിരുന്നു. ഇവിടെയെത്തിയ ചിഞ്ച ജനത ഈ പ്രദേശത്തെ യഥാർത്ഥ നിവാസികളുടെമേൽ ആധിപത്യം സ്ഥാപിച്ചു. യഥാർത്ഥ പ്രീ-ചിഞ്ച സംസ്കാരത്തിന്റെ ചില ഘടകങ്ങൾ പുതുതായെത്തിവരിലേയ്ക്ക് സ്വാംശീകരിക്കപ്പെട്ടു.
അവലംബം
[തിരുത്തുക]- ↑ Perú: Población estimada al 30 de junio y tasa de crecimiento de las ciudades capitales, por departamento, 2011 y 2015. Perú: Estimaciones y proyecciones de población total por sexo de las principales ciudades, 2012–2015 (Report). Instituto Nacional de Estadística e Informática. March 2012. Archived from the original on 2018-12-25. Retrieved 2015-06-03.
- ↑ "Aspectos Metodológicos" (PDF). Migración Interna Reciente y el Sistema de Ciudades, 2002–2007 (in Spanish). cional de Estadística e Informática. Archived from the original (PDF) on 2013-10-16. Retrieved 14 June 2013.
{{cite web}}
: CS1 maint: unrecognized language (link)