Jump to content

ഗെമ്മ ചാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗെമ്മ ചാൻ
Chan in 2018
ജനനം (1982-11-29) 29 നവംബർ 1982  (42 വയസ്സ്)
Southwark, London, England
കലാലയംUniversity of Oxford
തൊഴിൽActress
സജീവ കാലം2006–present
Chinese name
Traditional Chinese陳靜
Simplified Chinese陈静

ഗെമ്മ ചാൻ (ജനനം: നവംബർ 29, 1982)[1] ഒരു ഇംഗ്ലീഷ് ചലച്ചിത്ര, ടെലിവിഷൻ, നാടക നടിയും മുൻ ഫാഷൻ മോഡലുമാണ്. ലണ്ടനിൽ ജനിച്ച് കെന്റിൽ വളർന്ന ഗെമ്മ ചാൻ, ന്യൂസ്റ്റെഡ് വുഡ് ഗേൾസ് സ്കൂളിൽ പഠനം നടത്തിയശേഷം ഓക്സ്ഫോർഡ് സർവകലാശാലയിൽ നിയമ വിദ്യാർത്ഥിയായി ചേർന്നു. ബിരുദധാരിയായ ശേഷം ഒരു നിയമ സ്ഥാപനത്തിൽ ഉയർന്ന ജോലി നേടിയെങ്കിലും അഭിനയരംഗത്തേയ്ക്ക് ആകർഷിക്കപ്പെടുകയും ലണ്ടൻ ഡ്രാമാ സെന്ററിൽ അഭിനയ പരിശീലനം നടത്തുകയും ചെയ്തു. 2006 ൽ, റിയാലിറ്റി ടെലിവിഷൻ പരമ്പരയായ പ്രൊജക്ട് കാറ്റ്‍വാക്കിന്റെ ആദ്യ പരമ്പരയിലെ മത്സരാർത്ഥിയാകുകയും വെൻ ഈവിൾ കോൾസ് എന്ന സ്വതന്ത്ര ഹൊറർ സീരിയലിൽ ആദ്യമായി അഭിനയിക്കുകയുംചെയ്തു. ബി.ബി.സിയുടെ "ഡോക്ടർ ഹു" എന്ന പരമ്പരയിലെ മിയ ബെന്നറ്റ്, "ദ വാട്ടർസ് ഓഫ് മാർസ്" എന്ന പരമ്പരയിലെ കഥാപാത്രം, ഷെർലക്ക് (2010) എന്ന പരമ്പരയിലെ സൂ ലിൻ എന്ന അതിഥി താരം, ഷോ ടൈം, ITV2 എന്നിവരുടെ സീക്രട്ട് ഡയറി ഓഫ് ഓ കാൾ ഗേൾ (2011) എന്ന പരമ്പരയുടെ നാലാം സീസണിലെ സഹകഥാപാത്രമായ ഷാർലറ്റ്, ചാനൽ 4 ന്റെ ഫ്രെഷ് മീറ്റ് (2011) എന്ന പരമ്പരയിലെ റൂത്ത് എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചതിനുശേഷം 2009-ൽ പുറത്തിറങ്ങിയ സൈക്കോളജിക്കൽ ത്രില്ലറായ എക്സാം (2009) എന്ന ചിത്രത്തിലൂടെ ആദ്യമായി ചലച്ചിത്ര രംഗത്തു പ്രവേശിച്ചു.

അവലംബം

[തിരുത്തുക]
  1. "Gemma Chan". Flixster.com. Archived from the original on 20 February 2014. Retrieved 12 January 2012.
"https://ml.wikipedia.org/w/index.php?title=ഗെമ്മ_ചാൻ&oldid=3262774" എന്ന താളിൽനിന്ന് ശേഖരിച്ചത്