കർതുംഗ് ല ചുരം
കർതുംഗ് ല (കർതുംഗ് ചുരം, ല എന്നാൽ തിബത്തൻ ഭാഷയിൽ ചുരം എന്നർത്ഥം.) ജമ്മു കാശ്മീരിലെ ലഡാക് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ചുരമാണ്. കർദോങ് ല, കർസോങ് ല എന്നിങ്ങനെ പല രീതിയിൽ ഇതറിയപ്പെടാറുണ്ട്.
ലഡാക്കിലെ പ്രധാന നഗരമായ ലേയിൽ നിന്ന് വടക്കായി സ്ഥിതി ചെയ്യുന്ന ഈ ചുരം ശ്യോക്, നുബ്ര താഴ്വരകളിക്കുള്ള കവാടമാണ് പ്രവർത്തിക്കുന്നു.സിയാച്ചിൻ ഹിമാനി ഇതിനും വളരെ വടക്കു നുബ്ര താഴ്വരയ്ക്കപ്പുറം സ്ഥിതി ചെയ്യുന്നു. 1976ൽ നിർമിച്ച പാത 1988ൽ വഴി യാത്രക്കായി തുറന്നു കൊടുത്തു. സിയാച്ചിനിലേക്കുള്ള അവശ്യ വസ്തുക്കൾ കൊണ്ട് പോകുന്ന വഴിയായതിനാൽ നയതന്ത്ര പരമായി വളരെ പ്രധാനപ്പെട്ട പാത ആണിത്.
കർതുംഗ് ലയുടെ ഉയരം 5,359 മി. ആണ് (17,582 അടി).[1] പക്ഷെ പലപ്പോഴും ഉയരം തെറ്റായി 5,602 മി. (18,379 അടി) ആണെന്ന് അവകാശപെടാറുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോർ വാഹനങ്ങൾക്ക് യാത്ര ചെയ്യാവുന്ന പാത ആണെന്നും അവകാശം ഉണ്ട്.
കർതുംഗ് ല ചുരം ചരിത്രപരമായി വളരെ പ്രധാനപെട്ടതാണ്. പ്രാചീന കാലങ്ങളിൽ സഞ്ചാരികൾ ലേയിൽ നിന്നും മധ്യേഷ്യയിലെ കഷ്ഗറിലേയ്ക്ക് പോയിരുന്നത് ഈ വഴിയാണ്. ഏതാണ്ട് 10,000 കുതിരകളും ഒട്ടകങ്ങളും ഈ വഴി കൊല്ലം തോറും യാത്ര നടത്തിയിരുന്നു. ബാക്ട്രീയൻ ഒട്ടകങ്ങളെ ഇപ്പോഴും നുബ്ര താഴ്വരയുടെ പരിസരങ്ങളിൽ കാണാൻ സാധിക്കും. രണ്ടാം ലോക മഹാ യുദ്ധ കാലത്തു ചൈനയിലേക്ക് യുദ്ധ സാമഗ്രികൾ ഈ വഴി കടത്താനായി ഒരു ശ്രമം നടന്നിരുന്നു.
സ്ഥലം
[തിരുത്തുക]ലേയിൽ നിന്നും 39 കി.മി ദൂരെ ആയാണ് കർതുംഗ് ല സ്ഥിതി ചെയ്യുന്നത്. ആദ്യത്തെ 24 കി.മി ടാർ ഇട്ട പാതയാണ്. പിന്നീട് അങ്ങോട്ട് കല്ലും മണ്ണും നിറഞ്ഞ റോഡാണ് മുകളിൽ വരെ. എങ്കിൽ തന്നെയും സമീപ ചുരങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ ഈ റോഡ് വളരെ ഭേദപെട്ടതാണ് (ഉദാ: ടങ്ലങ് ല)
ഉയരം
[തിരുത്തുക]നൂറോളം GPS ഉപകരണങ്ങൾ വഴി അളന്നതു പ്രകാരം 5,359 മി (17,582 അടി) ആണ് ഈ സ്ഥലത്തിന്റെ ഉയരം. SRTM രേഖകളും, ASTER-GDM രേഖകളും ഇവ ശരി വയ്ക്കുന്നു.