Jump to content

ക്ലെയർ ഫോയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്ലെയർ ഫോയ്
Claire Foy at the RTS' The Promise event in March 2011
ജനനം
Claire Elizabeth Foy

(1984-04-16) 16 ഏപ്രിൽ 1984  (40 വയസ്സ്)
കലാലയംLiverpool John Moores University
തൊഴിൽActress
സജീവ കാലം2008–present
ജീവിതപങ്കാളി(കൾ)
(m. 2014; sep. 2018)
കുട്ടികൾ1

ക്ലെയർ എലിസബത്ത് ഫോയ് (ജനനം: 1984 ഏപ്രിൽ 16) ഒരു ഇംഗ്ലീഷ് നടിയാണ്. ലിവർപൂൾ ജോൺ മൂർസ് യൂണിവേഴ്സിറ്റിയിൽ നിന്ന് നാടകപഠനം പൂർത്തിയാക്കിയ അവർ തുടർന്ന് ഓക്സ്ഫോർഡ് സ്കൂൾ ഓഫ് ഡ്രാമയിൽ പരിശീലനം നേടി. സ്കൂൾ ഓഫ് ഡ്രാമയിൽ ആയിരിക്കെ വാട്ടർഷിപ്പ് ഡൗൺ ഉൾപ്പെടെ നാല് നാടകങ്ങളിൽ അഭിനയിച്ചു. 2008 ൽ ബീയിങ് ഹ്യൂമൻ എന്ന പരമ്പരയുടെ പൈലറ്റ് എപ്പിസോഡിൽ ആണ് സ്‌ക്രീനിൽ അരങ്ങേറ്റം നടത്തിയത്. റോയൽ നാഷണൽ തിയേറ്ററിലൂടെ[1] പ്രൊഫഷണൽ നാടകരംഗത്ത് അരങ്ങേറ്റം ചെയ്തതിനുശേഷം ബിബിസി വൺ നിർമിച്ച ലിറ്റിൽ ഡോറിറ്റ് (2008) എന്ന പരമ്പരയിൽ അഭിനയിച്ചു.[2] 2011 ൽ സീസൺ ഓഫ് ദി വിച്ച് എന്ന ആദ്യ ചലച്ചിത്രത്തിലും അഭിനയിച്ചു.

ചാനൽ 4 പരമ്പര ദ പ്രോമിസ് (2011), എൻബിസി പരമ്പര ക്രോസ്സ്ബോൺസ് (2014) തുടങ്ങി നിരവധി ടെലിവിഷൻ പരമ്പരകളും മിനി ചിത്രങ്ങളിലും ക്ലെയർ ഫോയ് അഭിനയിച്ചു. 2015 ൽ ബിബിസി 2 നിർമിച്ച വൂൾഫ് ഹോൾ എന്ന ടെലിവിഷൻ പരമ്പര യിൽ ആൻ ബോളെൻ എന്ന നിർഭാഗ്യവതിയായ രാജ്ഞിയുടെ വേഷത്തിന് ഏകകണ്‌ഠമായ പ്രശംസ ലഭിച്ചു.[3] അതിന് ഏറ്റവും മികച്ച നടിക്കുള്ള ബ്രിട്ടീഷ് അക്കാഡമി ടെലിവിഷൻ അവാർഡിനും മികച്ച സഹനടിക്കുള്ള ക്രിട്ടിക്സ് ചോയിസ് ടെലിവിഷൻ അവാർഡിനും നാമനിർദ്ദേശം ചെയ്യപ്പെട്ടു.

ക്ലെയർ ഫോയ് 2016 മുതൽ 2017 വരെ ദ ക്രൗൺ എന്ന നെറ്റ്ഫ്ലിക്സ് പരമ്പരയിൽ ക്വീൻ എലിസബത്ത് II വിന്റെ ചെറുപ്പകാലം അവതരിപ്പിച്ചു.[4] ഈ വേഷത്തിന് വ്യാപകമായി അംഗീകാരം ലഭിക്കുകയും മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ്, രണ്ട് സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ് എന്നിവ നേടുകയും, ബാഫ്റ്റ ടിവി അവാർഡ്, പ്രൈം ടൈം എമ്മി അവാർഡ് നാമനിർദ്ദേശം ലഭിക്കുകയും ചെയ്തു. 2018 ൽ, ഡാമിയൻ ചാസെല്ലിന്റെ ഫസ്റ്റ് മാൻ എന്ന ചിത്രത്തിൽ റയാൻ ഗോസ്ലിങിനൊപ്പം അഭിനയിക്കും.  

അഭിനയ ജീവിതം

[തിരുത്തുക]

ചലച്ചിത്രം

[തിരുത്തുക]
വർഷം പേര് കഥാപാത്രം കുറിപ്പ്
2011 സീസൺ ഓഫ് ദ വിച്ച് അന്ന
2011 റെക്കേർസ് ഡോൺ
2014 വാമ്പയർ അക്കാദമി സോണിയ കാർപ്
2014 റോസ് വാട്ടർ പലോ ഗൗർലി
2015 ദ ലേഡി ഇൻ ദ വാൻ ലോയിസ്
2017 ബ്രീത്ത് ഡയാന കാവൻഡിഷ്
2018 അൺസേൻ സോയർ വാലെന്റീനി
2018 ഫസ്റ്റ് മാൻ ജാനറ്റ് ഷെറോൺ പോസ്റ്റ് പ്രൊഡക്ഷൻ
2018 ദ ഗേൾ ഇൻ ദ സ്പൈഡേർസ് വെബ് ലിസ്ബേത്ത് സലാൻഡർസീസൺ ഓഫ് ദ വിച്ച് ചിത്രീകരണം

ടെലിവിഷൻ സിനിമകൾ

[തിരുത്തുക]
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2010 പൾസ് ഹന്നാ കാർട്ടർ
2011 ദ നൈറ്റ് വാച്ച് ഹെലൻ ഗിനിവർ
2012 ഹാക്സ് കേറ്റ് ലോയ്
2014 ഫ്രാങ്കെൻസ്റ്റീൻ ആൻഡ് വാമ്പയർ: എ ഡാർക്ക് ആൻഡ് സ്റ്റോമി നൈറ്റ് ആഖ്യാതാവ്

ടെലിവിഷൻ പരമ്പരകൾ

[തിരുത്തുക]
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2008 ബീയിങ് ഹ്യൂമൻ ജൂലിയ ബെക്കറ്റ് എപ്പിസോഡ്: "പൈലറ്റ്"
2008 ഡോക്ടേർസ് ചോയി വെബ്സ്റ്റർ എപ്പിസോഡ്: "ദി പാർട്ടി ഈസ് ഓവർ"
2008 ലിറ്റിൽ ഡോറിറ്റ് അമി ഡോറിട്ട് 14 എപ്പിസോഡുകൾ
2009 10 മിനിറ്റ്സ് ടെയിൽസ് സ്ത്രീ എപ്പിസോഡ്: "ത്രൂ ദി വിൻഡോ"
2010 ടെറി പ്രാച്ചെറ്റ്സ് ഗോയിങ് പോസ്റ്റൽ അഡോറ ബെൽലെ ഡിയർ ഹാർട്ട് 2 എപ്പിസോഡുകൾ
2010–12 അപ്സ്റ്റെയേർസ് ഡൗൺസ്റ്റെയേർസ് ലേഡി പെഴ്സിഫോൺ ടൗൺലൈൻ 9 എപ്പിസോഡുകൾ
2011 ദ പ്രോമിസ് എറിൻ മാത്യൂസ് 4 എപ്പിസോഡുകൾ
2012 വൈറ്റ് ഹീറ്റ് ഷാർലറ്റ് പ്യൂ 6 എപ്പിസോഡുകൾ
2014 ക്രോസ്ബോൺസ് കേറ്റ് ബാൽഫൂർ 9 എപ്പിസോഡുകൾ
2014 ദ ഗ്രേറ്റ് വാർ: ദ പീപ്പിൾസ് സ്റ്റോറി ഹെലൻ ബെന്റ്വിച്ച് 2 എപ്പിസോഡുകൾ
2015 വൂൾഫ് ഹോൾ ആനി ബോളെൻ 6 എപ്പിസോഡുകൾ
2016–17 ദ ക്രൗൺ എലിസബത്ത് രാജ്ഞി II 20 എപ്പിസോഡുകൾ

അവലംബം

[തിരുത്തുക]
  1. Royal National Theatre: Claire Foy (January 2008) Archived 20 January 2016 at Archive.is
  2. "BBC - Press Office - Little Dorrit cast announced". BBC.
  3. Plunkett, John (3 March 2016). "Poldark's topless scything fails to cut it with Royal Television Society judges". The Guardian. Retrieved 3 March 2016.
  4. "Why We Might See Claire Foy Play Queen Elizabeth Again". Retrieved 4 March 2018.

ബാഹ്യ കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ക്ലെയർ_ഫോയ്&oldid=4099384" എന്ന താളിൽനിന്ന് ശേഖരിച്ചത്