ക്ലാരിബെൽ അലിഗ്രിയ
ക്ലാരിബെൽ അലിഗ്രിയ | |
---|---|
ജനനം | May 12, 1924 നിക്കരാഗ്വ |
തൂലികാ നാമം | ക്ലാരിബെൽ അലിഗ്രിയ |
തൊഴിൽ | കവി, നോവലിസ്റ്റ് |
ദേശീയത | നിക്കരാഗ്വൻ |
പ്രമുഖ നിക്കരാഗ്വൻ കവിയും നോവലിസ്റ്റും പത്രപ്രവർത്തകയുമാണ് ക്ലാരിബെൽ അലിഗ്രിയഎന്ന തൂലികാ നാമത്തിൽ എഴുതുന്ന ക്ലാരാ ഇസബെൽ അലിഗ്രിയ വിദെസ് (ജനനം :12 മേയ് 1924). 2006 ലെ സാഹിത്യത്തിനു നൽകുന്ന ന്യൂസ്റ്റാഡ് പുരസ്കാരം ലഭിച്ചിട്ടുണ്ട്. നിക്കരാഗ്വൻ മോചന സമരത്തിന്റെ ശക്തമായ പ്രതിധ്വനിയാണ് അലിഗ്രിയയുടെ കവിതകൾ.[1]
ജീവിതരേഖ
[തിരുത്തുക]നിക്കരാഗ്വെയിൽ ജനിച്ച അലിഗ്രിയ വളർന്നത് പടിഞ്ഞാറൻ എൽസാൽവഡോറിലായിരുന്നു. 1943 ൽ അമേരിക്കിലേക്ക് പോയി. ജോർജ് വാഷിംഗ്ടൺ സർവകലാശാലയിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദം നേടി.രാഷ്ട്രീയത്തിൽ സജീവമായിരുന്നു. സാൻഡനിസ്റ്റ ദേശീയ വിമോചന മുന്നണിയിൽ സജീവമായിരുന്നു. അക്രമരാഹിത്യത്തിലൂന്നിയ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ 1979 ൽ നിക്കരാഗ്വെയിലെ അനസ്റ്റാസിയോ സൊമോസ ഡിബെയ്ലിന്റെ ഏകാധിപത്യ ഗവൺമെന്റിനെ പുറത്താക്കുന്നതിൽ പങ്ക് വഹിച്ചു.[2] 1985 ൽ നിക്കരാഗ്വെയിലേത്ത് മടങ്ങിയ അവർ രാജ്യത്തിന്റെ പുനസൃഷ്ടിയിൽ പ്രധാന പങ്ക് വഹിച്ചു.
നിരവധി കാവ്യ സമാഹാരങ്ങളും നോവലുകളും കുട്ടികളുടെ കൃതികളും പ്രസിദ്ധപ്പെടുത്തി.
കൃതികൾ
[തിരുത്തുക]
|
|
പുരസ്കാരങ്ങൾ
[തിരുത്തുക]- 2006 ലെ സാഹിത്യത്തിനു നൽകുന്ന ന്യൂസ്റ്റാഡ് പുരസ്കാരം
- 1978 ൽ ക്യൂബ നൽകുന്ന കാസ ഡെ ലാസ് അമേരിക്കാസ് പുരസ്കാരം (ഐ സർവൈവ്) (ജിയോകോൺട ബെല്ലിയോടൊപ്പം)
അവലംബം
[തിരുത്തുക]- ↑ വൈക്കം മുരളി (2013). "നിശ്ശബ്ദതയുടെ കഴുകൻ ധൈര്യത്തെ കാർന്നു തിന്നും". മാതൃഭൂമി ആഴ്ചപ്പതിപ്പ്. 91 (6): 80–81. doi:2013 ഏപ്രിൽ 8 - 14.
{{cite journal}}
:|access-date=
requires|url=
(help); Check|doi=
value (help); Unknown parameter|month=
ignored (help) - ↑ http://www.poets.org/poet.php/prmPID/275
അധിക വായനയ്ക്ക്
[തിരുത്തുക]- McGowan, Marcia P.; Boschetto-Sandoval, Sandra M. (1994). Claribel Alegria and Central American literature: critical essays. Athens: Ohio University Center for International Studies. ISBN 0-89680-179-9.
{{cite book}}
: CS1 maint: multiple names: authors list (link) - McGowan, Marcia Phillips (1999). "Alegría Claribel". In Commire, Anne (ed.). Women in World History: A biographical encyclopedia. Vol. 1. Waterford, CT: Yorkin Publications, Gale Group. pp. 193–198. ISBN 0787640808.
പുറം കണ്ണികൾ
[തിരുത്തുക]- (in Spanish) Claribel Alegría gana premio internacional Archived 2007-04-17 at the Wayback Machine.
- (in Spanish) Encuentro-Taller con Claribel Alegría Archived 2007-02-21 at the Wayback Machine.
- (in Spanish) Academy of American Poets
- (in Spanish) Claribel Alegria at Curbstone Press