Jump to content

കൊങ്ങിണികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊങ്ങിണി
Lantana
കൊങ്ങിണിപ്പൂവ് ചെടി, പൂക്കൾ, പൂമൊട്ടുകൾ
ശാസ്ത്രീയ വർഗ്ഗീകരണം e
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Lamiales
Family: Verbenaceae
Genus: Lantana
L.
Type species
Lantana camara
Lantana Violet color from Arecode, Kerala, India

സപുഷ്പിയായ ഒരു സസ്യമാണ് കൊങ്ങിണി (ഇംഗ്ലീഷ്: Lantana). കൊങ്ങിണി ജനുസ്സിൽ ഏകദേശം 150ഓളം വർ‍ഗങ്ങൾ ഉണ്ട്. ഇവ ഇന്ത്യയിൽ എല്ലായിടത്തും കാണപ്പെടുന്നു. മിക്കവാറും എല്ലാ സാഹചര്യങ്ങളിലും ഇത് വളരുന്നു. രൂക്ഷഗന്ധമുള്ള പുഷ്പങ്ങളും ഇലകളുമാണ് ഇവയ്ക്കുള്ളത്. ചുവപ്പ്, പിങ്ക് നിറങ്ങളോടുകൂടിയ പൂക്കളോടു കൂടിയവയാണ് സാധാരണയായി കണ്ടു വരുന്നത്. വെള്ള, മഞ്ഞ, നീല നിറങ്ങളോടുകൂടിയ ഉദ്യാനജാതികളുമുണ്ട്. ഇവ പച്ചിലവളമായി ഉപയോഗിക്കാറുണ്ടു്

വെർബനേസി കുടുംബത്തിൽ‌പ്പെട്ട (Verbenaceae Family) ഇവയുടെ പുഷ്പങ്ങളിൽ ധാരാളം തേൻ ഉള്ളതു കൊണ്ട് ചിത്രശലഭങ്ങൾ, വണ്ട്, തേനീച്ച എന്നീ ഷഡ്പദങ്ങളെ ആകർഷിക്കുന്നു. ഇത്തരം ഷഡ്പദങ്ങൾ വഴിയാണ് പരാഗണം നടക്കുന്നത്.

ഇംഗ്ലിഷിൽ കോമൺ ലന്താന (Common Lantana) എന്നറിയപ്പെടുന്ന ഇവയുടെ ശാസ്ത്രീയ നാമം Lantana camara എന്നാണ്. പക്ഷികൾ വഴിയാണ് പ്രധാനമായും ഇവയുടെ വിത്തുവിതരണം.

ഇന്ത്യയടക്കം പല രാജ്യങ്ങളിലും ഒരു അധിനിവേശ ചെടിയായാണ് ഇതിനെ കണക്കാക്കിയിരിക്കുന്നത്. അല്പം തണുപ്പുകൂടിയ പ്രദേശങ്ങളിൽ ഇത് തഴച്ചുവളരുന്നു.

അപരനാമങ്ങൾ

[തിരുത്തുക]

മലയാളത്തിൽത്തന്നെ 'കിങ്ങിണി, കിണികിണി, കൊങ്കിണി, വേലിപ്പരത്തി (വേലിപ്പരുത്തി), അരിപ്പൂച്ചെടി, പൂച്ചെടി, വാസന്തി, സുഗന്ധി , ലാത്തിങ്ങ' എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഹിന്ദിയിൽ രായ്മുനിയാ (राईमुनिया) എന്നും മറാഠിയിൽ തൺതണി (तणतणी) എന്നും തമിഴിൽ ഉണ്ണിച്ചെടി (உன்னிச்செடி) എന്നും അറിയപ്പെടുന്നു.

കൊങ്ങിണിയുടെ പൂവ് കൊങ്ങിണിപ്പൂവ്, കിങ്ങിണിപ്പൂവ്, അരിപ്പൂവ്, അരിപ്പപ്പൂവ്, കമ്മൽപ്പൂവ്[അവലംബം ആവശ്യമാണ്], തേവിടിച്ചിപ്പൂവ് ഇടമിക്കി, ഇടാമിയ (കൊടുങ്ങല്ലൂർ) എന്നൊക്കെ പ്രാദേശികമായി അറിയപ്പെടുന്നു.

ചിത്രശാല

[തിരുത്തുക]

വർഗങ്ങൾ

[തിരുത്തുക]

ബാഹ്യകണ്ണികൾ

[തിരുത്തുക]

അടിക്കുറിപ്പുകൾ

[തിരുത്തുക]
  1. "Lantana L." TROPICOS. Missouri Botanical Garden. Retrieved 2009-10-18.

ആധാരങ്ങൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കൊങ്ങിണികൾ&oldid=3991405" എന്ന താളിൽനിന്ന് ശേഖരിച്ചത്