Jump to content

കുതിര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുതിര
വളർത്തുമൃഗം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
E. caballus
Binomial name
Equus caballus
Linnaeus, 1758

സസ്തനിയായ വളർത്തുമൃഗമാണ് കുതിര (ഇംഗ്ലീഷ്:Horse). സവാരി ചെയ്യുന്നതിനും, വണ്ടി വലിപ്പിക്കുന്നതിനുമായി മനുഷ്യൻ മൃഗങ്ങളെ കാലങ്ങളായി ഉപയോഗിച്ചു വരുന്നു. വാഹനമായി ഉപയോഗിക്കുന്ന മൃഗങ്ങളിൽ ഏറ്റവും വേഗത കൂടിയത് കുതിരയാണ്‌. ഇത് ഒറ്റക്കുളമ്പുള്ള മൃഗമാണ്‌. കൊമ്പുകളില്ല. കുതിരകളെ പന്തയങ്ങൾക്കും ഉപയോഗിക്കാറുണ്ട്. മദ്ധ്യേഷ്യയാണ്‌ ജന്മദേശം.

കുതിരകൾ സ്പോർട്സ് ഉപയോഗിക്കുന്നു.

നിരുക്തം

[തിരുത്തുക]

കുതിക്കുന്നത് എന്ന് യോഗാർഥം

പ്രജനനം

[തിരുത്തുക]

മൂന്നു വയസ്സാവുമ്പോൾ പ്രായപൂർത്തിയാവുന്ന ഇവയുടെ ഗർഭകാലം 11 മാസമാണ്.[1]

ചരിത്രം

[തിരുത്തുക]

ചരിത്രാതീത കാലം മുതലേ മനുഷ്യനുമായി ചങ്ങാത്തത്തിലായ മൃഗമാണ് കുതിര. മനുഷ്യന്റെ നിത്യജീവിതത്തെ വളരെയേറെ സ്വാധീനിച്ച മൃഗങ്ങളുടെ സ്ഥാനം. യന്ത്രവൽക്കരണത്തോടെ കുതിരയുടെ പ്രാധാന്യം കുറഞ്ഞെങ്കിലും ഇന്നും അഭിമാനത്തിന്റെ അടയാളമാണ് കുതിര. കുതിരകൾ ആദ്യമുണ്ടായത് വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലാണെന്ന് കരുതപ്പെടുന്നു. കുതിരയുടെ ചരിത്രത്തെ ജന്തു ശാസ്ത്രജ്ഞന്മാർ പ്രധാനമായും ഇയോഹിപ്പസ്,മെസോഹിപ്പസ്,മെറിച്ചിപ്പസ്,പ്ലിയോഹിപ്പസ് എന്നീ നാല് ഘട്ടങ്ങളായി തിരിക്കുന്നു. സസ്തനികളുടെ വിഭാഗത്തിൽപ്പെടുന്ന സസ്യഭുക്കാണ് കുതിര. ഇക്വിഡേ കുടുംബത്തിലാണ് കുതിര ഉൾപ്പെടുന്നത്. ഇക്ക്യൂസ് കബാല്ലസ് എന്നാണ് കുതിരയുടെ ശാസ്ത്രീയനാമം.

ഇയോഹിപ്പസ്

[തിരുത്തുക]

കുതിരയുടെ മുതുമുത്തച്ഛൻ എന്നു കരുതുന്ന ജീവിയാണ് ഇയോഹിപ്പസ്. 54 ദശലക്ഷം വർഷങ്ങൾക്കു മുൻപ് ഇയോസിൻ കാലഘട്ടത്തിലാണ് ഇവ ഉണ്ടായത്. വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളി‌ൽ നിന്നും ഇയോസിൻ കാലഘട്ടത്തിലെ കുതിരകളുടെ ഫോസിലുകൾ ലഭിച്ചിട്ടുണ്ട്. 'ഉദിക്കുക' എന്നർഥം വരുന്ന 'ഇയോസ്',കുതിര എന്നർത്ഥമുള്ള 'ഹിപ്പോസ്' എന്നീ രണ്ടു ഗ്രീക്ക് വാക്കുകൾ ചേർന്നാണ് ഇയോഹിപ്പസ് എന്ന വാക്കുണ്ടായത്.

നിവർന്ന പുറവും വളഞ്ഞ കഴുത്തും നീണ്ട കാലുകളുമാണ് ഇയോഹിപ്പസ് കുതിരകളുടെ പ്രത്യേകത. ഒരു കുറുക്കനോളം മാത്രമേ ഇവയ്ക്ക് വലിപ്പമുണ്ടായിരുന്നുള്ളൂ. 1838-ലാണ് ഇവയുടെ ഫോസിലുകൾ ആദ്യമായി ലഭിച്ചത്. ഇതുവരെ ലഭിച്ച ഫോസിലുകളുടെ എണ്ണത്തിൽ നിന്നും ഇയോസിൻ കാലഘട്ടത്തിൽ ഇയോഹിപ്പസ് കുതിരകൾ വളരെയധികം ഉണ്ടായിരുന്നുവെന്ന് കരുതുന്നു.

ഇയോഹിപ്പസിനുശേഷം ഇയോസിൻ കാലഘട്ടത്തിന്റെ പകുതിയിൽ ഉണ്ടായ മറ്റൊരു തരം കുതിരയാണ് ഒറോഹിപ്പസ്. തുടർന്ന്, ഈ കാലഘട്ടത്തിന്റെ അവസാനമായപ്പോഴേക്കും എപ്പിഹിപ്പസ് എന്നയറിയപ്പെട്ടിരുന്ന മറ്റൊരു വിഭാഗം കുതിര കൂടി ഉണ്ടായി.

മെസോഹിപ്പസ്

[തിരുത്തുക]

ഇപ്പോഴത്തെ കുതിരയോട് രൂപസാദൃശ്യമുള്ളവയാണ് മെസോഹിപ്പസ് കുതിരകൾ. 38 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ഒലിഗോസീൻ കാലഘട്ടത്തിലാണ് ഇവ ഉണ്ടായത്. വടക്കേ അമേരിക്കയിലെ സൗത്ത് ഡക്കോട്ട പ്രദേശത്ത് നിന്നും ഇവയുടെ ധാരാളം ഫോസിലുകൾ ലഭിച്ചിട്ടുണ്ട്. ഇയോഹിപ്പസ് കുതിരകളെക്കാൾ നീളം കൂടിയ ഇവയുടെ തലയുടെ ഭാഗത്തിന് ഇപ്പോഴത്തെ കുതിരയുടെ തലയോട് സാമ്യമുണ്ട്.

മെറിച്ചിപ്പസ്

[തിരുത്തുക]

ഇപ്പോഴത്തെ കുതിരയിലേക്കുള്ള മാറ്റത്തിന്റെ ഒരു ഘട്ടം മെറിച്ചിപ്പസിൽ തുടങ്ങുന്നു. 26 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് മിയോസിൻ കാലഘട്ടത്തിലാണ് ഇവ ഉണ്ടായത്.

പ്ലിയോഹിപ്പസ്

[തിരുത്തുക]

മെറിച്ചിപ്പസ് കുതിരകളിൽ നിന്നും രൂപം കൊണ്ട വിവിധ ഇനം കുതിരകളിലൊന്നാണ് പ്ലിയോഹിപ്പസ്. ഏഴ് ദശലക്ഷം വർഷങ്ങൾക്കു മുൻപ് പ്ലിയോസിൻ കാലഘട്ടത്തിലാണ് ഇവ ഉണ്ടായത്.

സാൻ മാർക്കോസ് ദേശീയ മേളയിലെ ചാരെറിയ പരിപാടി

വിവിധയിനം കുതിരകൾ

[തിരുത്തുക]

ആറായിരത്തിലധികം വർഷങ്ങൾക്കു മുൻപാണ് കുതിരയെ ഇണക്കി വളർത്താൻ തുടങ്ങിയത്. ഇങ്ങനെ വളർത്തപ്പെട്ട കുതിരകളെ നാല് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇതിൽ രണ്ടെണ്ണം വടക്കൻ പേണി (ചെറുകുതിര) ഇനങ്ങളും മറ്റു രണ്ടെണ്ണം യുറേഷ്യയിൽ കാണപ്പെടുന്ന കുതിരയിനങ്ങളുമാണ്. ഇവ പോണി ടൈപ്പ് 1, 2 എന്നും കുതിര ടൈപ്പ് 3, 4 എന്നും അറിയപ്പെടുന്നു.

ഡ്രാഫ്റ്റ് കുതിരകളുടെ വിഭാഗത്തിൽപ്പെടുന്നവയാണ് ഷൈർ. 19-ആം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ ഉണ്ടായ ഇവയ്ക്ക് ഈ പേര് ലഭിക്കുന്നത് 1884-ൽ ഷൈർ ഹോഴ്സ് സൊസൈറ്റിയുടെ രൂപീകരണത്തോടെയാണ്. ഗ്രേറ്റ് ഹോഴ്സ് എന്നാണ് ഇവയുടെ മുൻഗാമികൾ അറിയപ്പെട്ടിരുന്നത്. ക്ലൈഡസ് ഡാലി കുതിരകളോട് സാമ്യമുള്ള ഇവ കോൾഡ് ബ്ലഡ് വിഭാവത്തിൽപ്പെടുന്നു. കാർഷികമേഖലയിലും മറ്റുമാണ് ഇവയെ പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. സാധനങ്ങൾ കൊണ്ടുപോകുന്ന വണ്ടികൾ വലിക്കുന്നതിനാണ് ഇന്ന് ഷൈർ കുതിരകളുടെ സേവനം ഉപയോഗപ്പെടുത്തുന്നത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള കുതിരകളാണ് ഷൈർ.

തൊറോ ബ്രഡ്

[തിരുത്തുക]

ഇംഗ്ലണ്ടിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ട അറേബ്യൻ കുതിരകളുടെ (സ്റ്റാലിയൺ) ഇനങ്ങളിൽ നിന്നും കൊണ്ടതാണ് തൊറോ ബ്രഡ് കുതിരകൾ. ഇംഗ്ലണ്ടിലെ രാജകുടുംബാംഗങ്ങളുടെ മുമ്പിൽ ഓട്ടമത്സരങ്ങൾ നടത്തുകയായിരുന്നു ആദ്യകാലത്ത് തൊറോബ്രഡുകളുടെ പ്രധാന ജോലി. എന്നാൽ പിന്നീട് ഈ കുതിരയോട്ട മത്സരങ്ങൾ ജനപ്രീതി നേടുകയും തൊറോ ബ്രഡ് കുതിരയോട്ട മത്സരങ്ങൾ വ്യാപകമായി സംഘടിപ്പിക്കുകയും ചെയ്തു. കുതിരയോട്ട മത്സരങ്ങളിലെ പ്രധാന താരമാണ് തൊറോബ്രഡ്. ഒതുങ്ങിയ ശരീരവും വീതിയേറിയ നെഞ്ചും ഇതിന്റെ പ്രത്യേകതകളാണ്. ഒരു തൊറോ ബ്രഡിന് 16 ഹാൻസ് ഉയരവും 450 കിലോ ഗ്രാമോളം ഭാരവും ഉണ്ടായിരിക്കും. വേഗതയ്ക്കും കരുത്തിനും പേരു കേട്ടവയാണ് തൊറോ ബ്രഡ് കുതിരകൾ. തവിട്ട്, കറുപ്പ് നിറങ്ങളിലുള്ള ഇവ കോൾഡ് ബ്ലഡ് വിഭാഗത്തിൽപ്പെടുന്നു.

വെൽഷ് കോബ്

[തിരുത്തുക]

കുതിരവളർത്തലിൽ ഏറ്റവും പഴക്കം ചെന്ന ദേശങ്ങളിൽ ഒന്നാണ് വെയ്ൽസ്. അവിടുത്തെ പ്രധാനപ്പെട്ട ഒരു കുതിരയിനമാണ് വെൽഷ് കോബ്. ഉയരം കുറഞ്ഞ കാലുകളോടു കൂടിയ ഓട്ടക്കുതിരകളാണ് കോബുകൾ.കുതിരടയോട്ട മത്സരവേദിയിലെ സുന്ദരന്മാരാണ് ഇവ.മത്സരക്കുതിര എന്ന നിലയിൽ ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് ഇവയെ കയറ്റി അയയ്ക്കാറുണ്ട്. പൌവയ്സ് കോബ് എന്നാണ് അക്കാലത്ത് ഇവ അറിയപ്പട്ടിരുന്നത്. 15-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗുട്ടോർ ഗ്ലൈൻ എന്ന വെൽഷ് കവി ഈ കുതിരകളെക്കുറിച്ച് ധാരാളം കവിതകൾ രചിച്ചിട്ടുണ്ട്. പണ്ടുകാലം മുതലേ തന്നെ വെൽഷ് കോബ് കുതിരകളെ കൃഷിസ്ഥലത്തെ ജോലികൾ ചെയ്യാനും വണ്ടി വലിക്കാനും ധാരാളമായി ഉപയോഗിച്ചിരുന്നു. മോട്ടോർ കാറുകളുടെ വരവിനു മുൻപ്, വേഗതയും ആകർഷണീയവുമായ വെൽഷ് കോബുകളെ തങ്ങളുടെ കുതിരവണ്ടികളിൽ ഉപയോഗിക്കാൻ ഡോക്ടർമാരും വ്യാപാരികളും മറ്റു സമ്പന്നന്മാരും മത്സരിച്ചിരുന്നു. ഒരുകാലത്ത് സൈന്യത്തിലും സേവനമനുഷ്ഠിച്ചിട്ടുള്ള വെൽഷ് കോബ് കുതിരകൾ.കുടുംബങ്ങളുടെ വിശ്വസ്തനായ സഹായി എന്ന നിലയിലും പ്രസിദ്ധിനേടിയിട്ടുണ്ട്. 15 ഹാൻസ് ഉയരമുള്ള ഇവയ്ക്ക് പ്രധാനമായും തവിട്ടു നിറമാണുള്ളത്.

ആംഗ്ലോ-അറബ് കുതിര

[തിരുത്തുക]

ഫ്രാൻസിലാണ് ആംഗ്ലോ-അറബ് കുതിരകളുടെ ഉദ്ഭവം. ഇംഗ്ലീഷ് തൊറോബ്രഡിന്റെയും അറേബ്യൻ കുതിരകളുടെയും ഗുണങ്ങളുണ്ട് ഈ കുതിരകൾക്ക് ആംഗ്ലോ-അറബ് എന്ന പേര് സിദ്ധിച്ചത്. 16 ഹാൻസ് വരെ ഉയരമുള്ള ഇവയ്ക്ക് തവിട്ടുനിറമോ ചാര നിറമോ ആയിരിക്കും. കാലുകളിലും തലയിലും വെള്ള നിറം കാണാം. തൊറോബ്രഡ് കുതിരകളുടെ കരുത്തും അറേബ്യൻ കുതിരകളുടെ സൗന്ദര്യവും ഒത്തുചേർന്ന ആംഗ്ലോ-അറബ് കുതിരകളെ പൊതുവായ ആവശ്യങ്ങൾക്കും മത്സരങ്ങൾക്കുമാണ് സാധാരണ ഉപയോഗിക്കുക. ഓട്ടക്കുതിരകളുടെ രാജകീയ ഗണത്തിലാണ് ആംഗ്ലോ-അറബ് കുതിരകളെ ഉൾപ്പെടുത്തിയിരികികുന്നത്.

സെല്ലി ഫ്രാങ്കെയ്സ്

[തിരുത്തുക]

പെർഷെറോൺ

[തിരുത്തുക]

ഡച്ച് വാം ബ്ലഡ്

[തിരുത്തുക]

ബ്രെബന്റ്

[തിരുത്തുക]

ലിപിസാനെർ

[തിരുത്തുക]

വെള്ളക്കുതിര

[തിരുത്തുക]

വെള്ളക്കുതിര എന്നാൽ വെള്ള രോമങ്ങൾ ഉള്ള പിങ്ക് ചർമ്മം ഉള്ള കുതിരയാണ് . ചാര ചർമ്മവും വെള്ള രോമവും ഉള്ള കുതിരകളെ ഇതിൽ ഉൾപ്പെടുത്തില്ല,

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]
  • "Horse breeds database". Oklahoma State University. Archived from the original on 2006-03-27. Retrieved 2006-09-14.

ചിത്രശാല

[തിരുത്തുക]
  1. പേജ് 298, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
"https://ml.wikipedia.org/w/index.php?title=കുതിര&oldid=3771877" എന്ന താളിൽനിന്ന് ശേഖരിച്ചത്