Jump to content

ഓൾഡ‍് ഗോവ

Coordinates: 15°30′11″N 73°54′43″E / 15.503°N 73.912°E / 15.503; 73.912
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Old Goa

Pornnem Goem, Adlem Gõi
Velha Goa

Rome of the Orient [1]
City
1. Capilla de Santa Catalina. 2. Iglesia de São Francisco de Asís. 3. Sé Catedral de Santa Catarina. 4. Basílica do Bom Jesus. 5. Igreja de Nossa Senhora do Rosário. 6. Igreja de São Caetano.
1. Capilla de Santa Catalina.
2. Iglesia de São Francisco de Asís.
3. Sé Catedral de Santa Catarina.
4. Basílica do Bom Jesus.
5. Igreja de Nossa Senhora do Rosário.
6. Igreja de São Caetano.
Old Goa is located in Goa
Old Goa
Old Goa
Old Goa is located in India
Old Goa
Old Goa
Coordinates: 15°30′11″N 73°54′43″E / 15.503°N 73.912°E / 15.503; 73.912
Country (1961-present) India
StateGoa
DistrictNorth Goa
Sub DistrictIlhas
Past country (1510-1961) Portugal
Established1510
സ്ഥാപകൻAfonso Albuquerque
നാമഹേതു"Old Goa" in Portuguese
ഭരണസമ്പ്രദായം
 • SarpanchJanita Pandurang Madkaikar[2]
വിസ്തീർണ്ണം
 • ആകെച.കി.മീ.(2 ച മൈ)
ഉയരം
6 മീ(20 അടി)
ജനസംഖ്യ
 (2011)
 • ആകെ2,550
 • ജനസാന്ദ്രത640/ച.കി.മീ.(1,700/ച മൈ)
Languages
 • OfficialKonkani
 • Also SpokenEnglish, Portuguese
 • HistoricalPortuguese
Religions[3]
 • DominantRoman Catholicism
 • MinorHinduism
 • HistoricalRoman Catholicism
സമയമേഖലUTC+5:30 (IST)
Postcode
403403
Telephone Code0832

ഇന്ത്യയിലെ ഗോവ സംസ്ഥാനത്തിലെ വടക്കേ ഗോവ ജില്ലയിൽ സ്ഥിതിചെയ്യുന്ന ചരിത്രപ്രധാനമായ ഒരു നഗരമാണ് പഴയ ഗോവ. 15-ാം നൂറ്റാണ്ടിൽ ബീജാപൂർ സുൽത്താന്മാരാണ് ഈ നഗരം പണികഴിപ്പിച്ചത്. 16-ാം നൂറ്റാണ്ടുമുതൽ 18-ാം നൂറ്റാണ്ടിന്റ അന്ത്യത്തിൽ പ്ലേഗ് ബാധമൂലം നഗരം ഉപേക്ഷിക്കുന്നതുവരെ പോർച്ചുഗീസ് ഇന്ത്യയുടെ തലസ്ഥാനമായിരുന്നു ഈ നഗരം. പോർച്ചുഗീസുകാർ വിവിധ ഭൂഖണ്ഡങ്ങളിൽ കച്ചവടം നടത്തിയിരുന്ന കാലത്ത് ഏതാണ്ട് 2,00,000 പേർ ഈ നഗരത്തിൽ താമസിച്ചിരുന്നു. ഈ നഗരത്തിന്റെ അവശിഷ്ടങ്ങളെ യുനെസ്കോ ലോകപൈതൃക പദ്ധതിയിൽ പെടുത്തിയിട്ടുണ്ട്. ഗോവയുടെ തലസ്ഥാനമായ പനാജിയിൽ നിന്ന് 10 കിലോമീറ്റർ കിഴക്കായാണ് ഓൾഡ് ഗോവ നഗരാവശിഷ്ടങ്ങൾ സ്ഥിതിചെയ്യുന്നത്.

പേരിനു പിന്നിൽ

[തിരുത്തുക]
Statue dedicated to the Sacred Heart of Jesus erected opposite the Cathedral of the Archdiocese of Goa e Damão, on the occasion of 400 years of the establishment of the Archdiocese in 1957
The Basilica of Bom Jesus.

വിശുദ്ധനായ ഡോർ ഹോയിനിയാചി റോട്ടിയുടെ സ്മരണാർത്ഥം 1960കളിൽ പുറത്തിറക്കിയ ഒരു കൊങ്ങിണി മാസികയുടെ വിലാസത്തിലാണ് ഓൾഡ് ഗോവ എന്ന പേര് ആദ്യം ഉപയോഗിച്ചത്. ഓൾഡ് ഗോവ എന്ന സ്ഥലം പ്രചാരത്തിലില്ലാതിരുന്നതിനാൽ അയച്ച കത്തുകളെല്ലാം അയച്ചയാൾക്ക് തന്നെ തിരിച്ചുവന്നതായി മാസികയുടെ ദീർഘകാല എഡിറ്ററും പ്രശസ്ത ഗോവൻ ചരിത്രകാരനുമായ പരേതനായ പഡ്രേ മൊറെനോ ഡിസൂസ എസ്ജെ രേഖപ്പെടുത്തിയിട്ടുണ്ട്.

വില്ലേജിലെയും പഞ്ചായത്തിലെയും രേഖകളിൽ ഈ നഗരത്തിന്റെ പേര് സെ-ഓൾഡ് ഗോവ എന്നാണെങ്കിലും തപാലാപ്പീസിലും ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയും വെല്ഹ ഗോവ എന്നപേരാണുപയോഗിക്കുന്നത്.

ചരിത്രം

[തിരുത്തുക]

പതിനഞ്ചാം നൂറ്റാണ്ടിൽ മണ്ഡോവി നദിയുടെ തീരത്ത് ഒരു ചെറിയ് തുറമുഖമായാണ് ബീജാപ്പൂർ സുല്ത്താന്മാർ ഈ നഗരം സ്ഥാപിച്ചത്. കുറച്ചകലെ തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ഗോവപുരി എന്ന തുറമുഖത്തിന് പകരമായാണ് ഈ തുറമുഖം ഉണ്ടാക്കിയത്. ഗോവപുരി കഡംബ രാജാക്കന്മാരും വിജയനഗര രാജാക്കന്മാരും ഉപയോഗിച്ചിരുന്നു. ആദിൽ ഷാഹിയുടെ ഭരണകാലത്ത് ഓൾഡ് ഗോവ ബീജാപ്പൂരിന്റെ രണ്ടാം തലസ്ഥാനമായിരുന്നു. ഷാഹിയുടെ കൊട്ടാരവും മോസ്ക്കുകളും അമ്പലങ്ങളും ഈ നഗരത്തിലായിരുന്നു സ്ഥിതിചെയ്തിരുന്നത്. പിന്നീട് ഈ നഗരം പോർച്ചുഗീസുകാർ പിടിച്ചെടുത്തു. 1510 മുതൽ ഇവിടം പോർച്ചുഗീസ് ഇന്ത്യയുടെ ഭരണസിരാകേന്ദ്രമായിരുന്നു. 1759ൽ വൈസ്രോയിയുടെ വസതി ഇവിടെനിന്നും ഭാവി തലസ്ഥാനമായ പഞ്ജിമിലേക്ക് മാറ്റി.

ഓൾഡ് ഗോവയിലെ പള്ളികൾ

[തിരുത്തുക]

വിവിധ കോൺഗ്രിഗേഷനുകളിൽ നിന്നുള്ള പള്ളികൾ ഓൾഡ്ഗോവയിലുണ്ട്. ഗോവ ആർച്ച് ബിഷപ്പിന്റെ ഇരിപ്പിടമായ സേ കത്തീഡ്രൽ, സെന്റ് ഫ്രാൻസിസ് അസ്സീസ്സിയുടെ പള്ളി, എസ്. കെറ്റാനുയുടെ പള്ളി, സെന്റ് ഫ്രാൻസിസ് സേവ്യറിന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന ബസലിക്ക ബോം ജീസസ് എന്നിവ അവയിൽ പ്രധാനപ്പെട്ടവയാണ്.

ചിത്രശാല

[തിരുത്തുക]
Historic Map of Velha Goa, at its height as a Portuguese territory. Its past is often said to rivals the likes of the city of Rome, even earning the tile 'Rome of the East' for its grand mansions and massive churches and convents. Today all that remains are the historic churches (some in ruins) and convents.
  1. http://www.goatourism.gov.in/destinations/churches/128-old-goa-heritage-site
  2. http://panchayatsgoa.gov.in/locations/1294829138tiswadi.pdf
  3. http://www.census2011.co.in/data/town/626734-goa-velha-goa.html
"https://ml.wikipedia.org/w/index.php?title=ഓൾഡ‍്_ഗോവ&oldid=3128780" എന്ന താളിൽനിന്ന് ശേഖരിച്ചത്