Jump to content

ഓർഗാനിക് അമ്ലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അമ്ല ഗുണങ്ങളുള്ള ഓർഗാനിക് സംയുക്തമാണ് ഓർഗാനിക് അമ്ലം. ഏറ്റവും സാധാരണമായ ഓർഗാനിക് അമ്ലങ്ങൾ കാർബോക്സിൽ ഗ്രൂപ്പിന്റെ (-COOH) സാന്നിദ്ധ്യം മൂലം അമ്ലത നേടുന്ന കാർബോക്സിലിക് അമ്ലങ്ങളാണ്. –SO2OH അടങ്ങുന്നസൾഫോണിക് അമ്ലങ്ങൾ താരതമ്യേന ശക്തി കൂടിയവയാണ്. –OH(ഹൈഡ്രോക്സിൽ) ഗ്രൂപ്പ് അടങ്ങിയ ആൽക്കഹോളുകൾ അമ്ലത്തെ പോലെ പ്രവർത്തിക്കുമെങ്കിലും പൊതുവെ വളരെ ദുർബലമാണ്.എന്നാൽ –OH(ഹൈഡ്രോക്സിൽ) ഗ്രൂപ്പ് അടങ്ങിയ പിക്രിക് അമ്ലം ശക്തി കൂടിയ ഒരു അമ്ലമായി പരിഗണിക്കപ്പെടുന്നു.ദുർബലമായി അമ്ലത്തം കാണിക്കുന്ന മറ്റു ഓർഗാനിക് ഗ്രൂപ്പുകളാണ് thiol(–SH) ഗ്രൂപ്പ്, enol ഗ്രൂപ്പ്, ഫിനോൾ ഗ്രൂപ്പ്, എന്നിവ. ജീവശാസ്ത്രപരമായി, ഇത്തരം ഗ്രൂപ്പുകൾ ഉൾക്കൊള്ളുന്ന ഓർഗാനിക് സംയുക്തങ്ങളെ ഓർഗാനിക് ആസിഡായി കണക്കാക്കുന്നു.

സാധാരണയായി കാണുന്ന ചില ഓർഗാനിക് അമ്ലങ്ങൾ: