Jump to content

എലിവേറ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
This elevator to the Alexanderplatz U-Bahn station in Berlin is built with glass walls, exposing the inner workings.
Outside of typical elevators
Typical elevator doors

ബഹുനില കെട്ടിടങ്ങൾ, കപ്പൽ, അംബരചുംബികൾ എന്നിവയിൽ ആളുകളെയോ ചരക്കുകളെയോ മുകളിലേയ്ക്കും താഴേക്കും എത്തിക്കുന്ന ഗതാഗത ഉപകരണമാണ് എലിവേറ്റർ (യുഎസ്, കാനഡ) അല്ലെങ്കിൽ ലിഫ്റ്റ് (യുകെ, അയർലൻഡ്, ഓസ്‌ട്രേലിയ). [1] ട്രാക്ഷൻ കേബിളുകളും ഒരു കൊടിമരത്തിന് സമാനമായ കൗണ്ടർവെയ്റ്റ് സിസ്റ്റങ്ങളും പ്രവർത്തിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറുകളാണ് എലിവേറ്ററുകളുടെ അടിസ്ഥാനം. എന്നിരുന്നാലും ജാക്ക് പോലെയുള്ള സിലിണ്ടർ പിസ്റ്റൺ ഉയർത്താൻ ഹൈഡ്രോളിക് ദ്രാവകവും പമ്പ് ചെയ്യേണ്ടതായുണ്ട്. [2]

ചരിത്രം

[തിരുത്തുക]

ക്രിസ്തുവിനു നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പ് എലിവേറ്ററുകളുടെ ചരിത്രം ആരംഭിക്കുന്നു. ആദ്യകാല എലിവേറ്ററുകളെ ഹോസ്റ്റുകൾ എന്ന് വിളിച്ചിരുന്നു. അവ പ്രവർത്തിപ്പിച്ചത് മനുഷ്യരുടെയും മൃഗങ്ങളുടെയും ശക്തിയാലാലോ ചിലപ്പോൾ വെള്ളം ഉപയോഗിച്ചുള്ള സംവിധാനങ്ങളാലോ ആയിരുന്നു. ബിസി മൂന്നാം നൂറ്റാണ്ടിൽ തന്നെ അവ ഉപയോഗത്തിലുണ്ടായിരുന്നു. [3] 1852 ൽ എലീഷ ഓട്ടിസ് ആദ്യമായി സുരക്ഷിതമായ എലിവേറ്റർ അവതരിപ്പിച്ചു. പിന്നീട് എലിവേറ്ററുകൾ നിർമ്മിക്കുന്നതിനായി ഓട്ടിസ് ഒരു കമ്പനി സ്ഥാപിക്കുകയും എലിവേറ്റർ വ്യവസായത്തിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ലംബ ഗതാഗത സംവിധാന നിർമ്മാതാക്കളാണ് ഓട്ടിസ് എലിവേറ്റർ കമ്പനി. [4]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എലിവേറ്റർ&oldid=3940498" എന്ന താളിൽനിന്ന് ശേഖരിച്ചത്