Jump to content

ഉമർ (ടെലിവിഷൻ പരമ്പര)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Omar
ഉമർ (റ)
തരംBiography, drama, religion, history, serial
അഭിനേതാക്കൾഗസ്സാൻ മസ്ഊദ്, സമീർ ഇസ്മായിൽ
Voices ofആസാദ് ഖലീഫ (ഉമർ)
ഈണം നൽകിയത്വലീദ് സൈഫ്
രാജ്യംഅറബ് ലോകം/ഖത്തർ
ഒറിജിനൽ ഭാഷ(കൾ)അറബി ഭാഷ
സീസണുകളുടെ എണ്ണം1
എപ്പിസോഡുകളുടെ എണ്ണം30
നിർമ്മാണം
നിർമ്മാണംMBC Group, Qatar TV
നിർമ്മാണസ്ഥലം(ങ്ങൾ)Saudi Arabia, Morocco
സമയദൈർഘ്യം45 minutes
ബഡ്ജറ്റ്200 million SAR
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്MBC1, Qatar TV, Nessma TV, Atv, MNCTV, Nour TV
Picture formatHDTV
ഒറിജിനൽ റിലീസ്ജൂലൈ 20, 2012 (2012-07-20) – ഓഗസ്റ്റ് 18, 2012 (2012-08-18)

ഇസ്‌ലാമിലെ രണ്ടാം ഖലീഫയും പ്രവാചകൻ മുഹമ്മദിന്റെ പ്രധാന അനുചരരിൽ (സ്വഹാബ) ഒരാളുമായ ഖലീഫ ഉറിന്റെ ജീവിതം ആസ്പദമാക്കി അറബ് ടെലിവിഷൻ ചാനലായ എം.ബി.സി നിർമിച്ചു ചെയ്ത ഒരു ടെലിവിഷൻ പരമ്പരയാണ് ഉമർ[1] അറേബ്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലുതും ചെലവേറിയതുമായ ഈ പരമ്പര മുപ്പത് എപ്പിസോഡുകളായാണ് തയ്യാറാക്കപ്പെട്ടിട്ടുള്ളത്. സൗദി അറേബ്യൻ ടെലികാസ്റ്റ് കമ്പനിയായ മിഡില് ഈസ്റ്റ് ബ്രോഡ്കാസ്റ്റിംഗ് സെന്ററും (MBC) ഖത്തർ ടെലിവിഷനും സംയുക്തമായാണ് ഈ പരമ്പര നിർമിച്ചിരിക്കുന്നത്. 10രാജ്യങ്ങളിൽ നിന്നുള്ള മുപ്പതിനായിരത്തോളം അഭിനേതാക്കളും നൂറു കണക്കിന് അണിയറ പ്രവർത്തകരും ഹോളിവുഡ് സിനിമകളിലെയടക്കം (അവതാർ, അലക്സാണ്ടർ)സാങ്കേതിക പ്രവർത്തകരുടെ സഹായത്താൽ ചിത്രീകരിച്ച യുദ്ധ രംഗങ്ങളും ഉൾപെട്ട പരമ്പര ഏകദേശം ഒരു വർഷമെടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയത്. ചരിത്രത്തിൽ പ്രതിപാദിച്ച രീതിയിൽ ആനയെ ഉപയോഗിച്ചുള്ള യുദ്ധ രംഗങ്ങൾ ചിത്രീകരിച്ചത് ഇന്ത്യയിലാണ്. 200 മില്ല്യൺ സഊദി റിയാൽ (333 കോടി രൂപക്ക് മുകളിൽ) ചിലവഴിച്ചാണ് ചിത്രം നിർമ്മിച്ചത്.

സ്വീകാര്യത

[തിരുത്തുക]

സ്വീകാര്യമയ ചരിത്ര പ്രമാണങ്ങൾ വെച്ച് കൊണ്ട് തയ്യാറാക്കിയ പരമ്പരയുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ടുള്ള ആധികാരികത സുഭദ്രമാണ്. പ്രമുഖ പണ്ഡിതരുടെയും ഇസ്ലാമിക ചരിത്രകാരന്മാരുടെയും പിന്തുണയോടെയാണ് രചന നിർവ്വഹിച്ചിട്ടുള്ളത്. യുസുഫുൽ ഖറദാവി, അക്റം ദിയാഉൽ ഉമരി, സൽമാനുൽ ഔദ, അബ്ദുൽ വഹാഹ് അത്തരീരി, അലി സ്വല്ലാബി, സഅദുൽ അതീദി എന്നിവരാണ് ആധാകരികതയും ചരിത്രപ്രമാണങ്ങളും പരിശോധിച്ച പണ്ഡിതന്മാർ. മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട സന്ദർഭങ്ങൾ ഉണ്ടെങ്കിലും സിനിമയിൽ അദ്ദേഹത്തെ ചിത്രീകരിച്ചിട്ടില്ല. എന്നാൽ പ്രവാചകാനുചരന്മാരെ ചിത്രീരിക്കുന്നതുമായി ബന്ധപ്പെട്ട് ഈ പരമ്പര വിവാദങ്ങൾക്കും കാരണമായി. ബിംബാരാധനയെയും, വീരാരാധനയെയും ഹീറോ സങ്കല്പങ്ങളെയും പാടെ നിരാകരിക്കുന്ന ഇസ്ലാം, പ്രവാചകന്റെയും അവിടുത്തെ അനുയായികളുടെയും രൂപങ്ങൾ വരച്ചുണ്ടാക്കുന്നത് പോലും വിലക്കിയിയെന്നിരിക്കെ ഉമറിനെ ചിത്രീകരിക്കുന്നത് വിശ്വാസ വ്യതിയാനങ്ങളിലേക്കുള്ള ഒരു വഴിയായി മാറും എന്നു ഒരു വിഭാഗം പണ്ഡിതർ വാദിക്കുകയുണ്ടായി. സഊദി അറേബ്യ ഗ്രാൻറ് മുഫ്തി, അൽ അസ്ഗർ യൂണിവേഴ്സിറ്റി, മുഹമ്മദ് സാലിഹ് അൽ മുനജ്ജിദ്, സാലിഹ് അൽ ഫൗസാൻ, അബ്ദുൽ അസീസ് ബിൻ ഫഹദ്, അബ്ദുല്ലാഹിബ്നു സൈദ് അന്നഹ്യാൻ, സാലിഹ് അൽ മഗാസ്മി തുടങ്ങിയവർ എതിർപ്പ് പ്രകടിപ്പിച്ചു. [2][3] എന്നാൽ യൂസുഫുൽ ഖറദാവി, സൽമാനുൽ ഔദ, അലി അസ്സല്ലാബി, ആദിൽ അൽ കൽബാനി, മുഹമ്മദ് അൽ ദിദോ, അബ്ദുൽ വഹാബ് അൽ തുറൈരി പോലുള്ള പണ്ഡിതർ പരമ്പരയെ അനുകൂലിക്കുകയാണ് ഉണ്ടായത്. കാല ഘട്ടത്തിന്റെ പുതിയ സങ്കേതങ്ങളിലൂടെ പുതിയ തലമുറക്ക് ഇസ്ലാമിൻറെ ചരിത്രഖ്യായിക തയ്യാറാക്കുകയും അതുവഴി ഇസ്ലാമിക പ്രബോധന രംഗത്ത് ഇത്തരം മാധ്യമങ്ങൾ പ്രയോജനപ്പെടുത്തേണ്ടതിന്റെ അനിവാര്യതയും സൂചിപ്പിച്ചു കൊണ്ടാണ് പലരും ചിത്രത്തെ അനുകൂലിച്ചിരിക്കുന്നത്. [4].

കഥാപാത്രങ്ങളും അഭിനേതാക്കളും

[തിരുത്തുക]

എപ്പിസോഡുകൾ

[തിരുത്തുക]
01"യുവത്വം"ജൂലൈ 20,  2012 (2012-07-20)
02"ഇസ്‌ലാമിന്റെ ആരംഭം"ജൂലൈ 21,  2012 (2012-07-21)
03"അബൂലഹബ്"ജൂലൈ 22,  2012 (2012-07-22)
04"കുടുംബബന്ധങ്ങൾ"ജൂലൈ 23,  2012 (2012-07-23)
05"പീഡനങ്ങൾ"ജൂലൈ 24,  2012 (2012-07-24)
06"ബിലാലിന്റെ സ്വാതന്ത്ര്യം"ജൂലൈ 25,  2012 (2012-07-25)
07"എത്യോപ്യൻ പലായനം"ജൂലൈ 26,  2012 (2012-07-26)
08"ഉമറിന്റെ ഇസ്‌ലാമാശ്ലേഷം"ജൂലൈ 27,  2012 (2012-07-27)
09"ബഹിഷ്കരണം"ജൂലൈ 28,  2012 (2012-07-28)
10"യഥ്‌രിബിലേക്ക്"ജൂലൈ 29,  2012 (2012-07-29)
11"ബദ്ർ യുദ്ധം"ജൂലൈ 30,  2012 (2012-07-30)
12"യുദ്ധത്തടവുകാർ"ജൂലൈ 31,  2012 (2012-07-31)
13"ഉഹ്ദ് യുദ്ധം, ഖന്ദഖ് യുദ്ധം"ഓഗസ്റ്റ് 1,  2012 (2012-08-01)
14"ബനൂ ഖുറൈദ, ഹുദൈബിയ സന്ധി"ഓഗസ്റ്റ് 2,  2012 (2012-08-02)
15"ആദ്യത്തെ ഹജ്ജ്"ഓഗസ്റ്റ് 3,  2012 (2012-08-03)
16"Khalid ibn Al-Walid & 'Amr ibn al-'As embrace Islam, attack of Banu Bakr on Banu Khuza'a, conquest of Makkah"ഓഗസ്റ്റ് 4,  2012 (2012-08-04)
17"Abu Sufian and some others embrace Islam, Death of Prophet"ഓഗസ്റ്റ് 5,  2012 (2012-08-05)
18"Abu Bakr becomes the first caliph, Battle against people not paying Zakat"ഓഗസ്റ്റ് 6,  2012 (2012-08-06)
19"Rise of Sajah, Battles against Ridda"ഓഗസ്റ്റ് 7,  2012 (2012-08-07)
20"Battle against Musailimah (Battle of Yamama)"ഓഗസ്റ്റ് 8,  2012 (2012-08-08)
21"Battle against Persian"ഓഗസ്റ്റ് 9,  2012 (2012-08-09)
22"Umar becomes the second caliph"ഓഗസ്റ്റ് 10,  2012 (2012-08-10)
23"Battle of Yarmuk against Rome (Byzantine)"ഓഗസ്റ്റ് 11,  2012 (2012-08-11)
24"Battle in Syria"ഓഗസ്റ്റ് 12,  2012 (2012-08-12)
25"Umar and his subjects"ഓഗസ്റ്റ് 13,  2012 (2012-08-13)
26"Conquest of Damascus"ഓഗസ്റ്റ് 14,  2012 (2012-08-14)
27"Battle of Qadisiya against Sassanids"ഓഗസ്റ്റ് 15,  2012 (2012-08-15)
28"Battle of Madain, conquest of Al-Quds (Jerusalem)"ഓഗസ്റ്റ് 16,  2012 (2012-08-16)
29"Famine Year"ഓഗസ്റ്റ് 17,  2012 (2012-08-17)
30, 31"Plague, conquest of Egypt and death of Umar"ഓഗസ്റ്റ് 18,  2012 (2012-08-18)

മലയാളത്തിൽ

[തിരുത്തുക]

ഉമർ പരമ്പരയുടെ പൂർണ്ണരൂപത്തിലുള്ള മലയാളം ഡബ്ബിങ് പുറത്തിറങ്ങിയിട്ടുണ്ട്. മലപ്പുറം എ.ജെ.എൻ ക്രിയേൽനാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. തെരഞ്ഞെടുത്ത ഭാഗങ്ങൾ ഉൾപ്പെടുത്തി മൂന്ന് മണിക്കൂർ ഫിലിമും മലയാളത്തിൽ വന്നിട്ടുണ്ട്. കോഴിക്കോട് സമീക്ഷ പിക്ചേഴ്സ് ആണിത് പുറത്തിറക്കിയത്.

അവലംബം

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]