Jump to content

ഇവോ ജിമയിലെ ധ്വജാരോഹണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Raising the Flag on Iwo Jima, by Joe Rosenthal / The Associated Press

ജോ റോസേന്താൽ എടുത്ത ചരിത്രപ്രസിദ്ധമായ നിശ്ചലഛായാചിത്രമാണ് ഇവോ ജിമ യിലെ ധ്വജാരോഹണം (Raising the Flag on Iwo Jima). രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭാഗമായി നടന്ന യുദ്ധത്തിൽ, 23 ഫെബ്രുവരി 1945 നു ഇന്നത്തെ ജപ്പാനിൽ സ്ഥിതിചെയ്യുന്ന ഇവോ ജിമ ദ്വീപിൽ അമേരിക്കൻ നാവികസേനയുടെ അഞ്ചു സൈനികർ അമേരിക്കൻ പതാക നാട്ടുന്നതാണ് ചിത്രം.

പിന്നീട് പ്രചുര പ്രചാരം നേടിയ ഈ ചിത്രം നിരവധി പ്രസിദ്ധീകരണങ്ങളിൽ ഇടം നേടി. ഫോട്ടോഗ്രാഫ് ചെയ്യപ്പെട്ട അതെ വർഷം തന്നെ പുലിറ്റ്സർ സമ്മാനം നേടിയ ഒരേ ഒരു നിശ്ചലഛായാചിത്രമാണ് ഇവോ ജിമ യിലെ ധ്വജാരോഹണം. ഈ ചിത്രത്തിൽ ഉണ്ടായിരുന്ന മൂന്നു നാവികർ ഹാർലോൺ ബ്ലോക്ക്,ഫ്രാങ്ക്ലിൻ സൌസ്ലെ, മിഖായേൽ സ്റ്റ്രാങ്ക് എന്നിവർ തുടർന്ന നടന്ന യുദ്ധങ്ങളിൽ ഏതാനും ദിവസങ്ങൾക്ക് ശേഷം കൊല്ലപ്പെട്ടു. ചിത്രത്തിൽ ഉണ്ടായിരുന്ന റെനെ ഗാഗ്നൺ, ഇറാ ഹേയ്സ്, ജോൺ ബ്രാഡ്ലി എന്നിവർ രണ്ടാം ലോക മഹായുദ്ധത്തെ അതിജീവിക്കുകയും യുദ്ധാനന്തരം പ്രസിദ്ധി നേടുകയും ചെയ്തു.