Jump to content

ആഞ്ചലീന ജോളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Angelina Jolie
ആഞ്ചലീന ജോളി 2011 കാൻസ് ഫിലിം ഫെസ്റ്റിവലിൽ
ജനനം
Angelina Jolie Voight
തൊഴിൽFilm actor
സജീവ കാലം1982; 1993 – present
ജീവിതപങ്കാളി(കൾ)Jonny Lee Miller (1996 – 1999)
Billy Bob Thornton (2000 – 2003)
പങ്കാളി(കൾ)Brad Pitt (2005 – present)

ഒരു അമേരിക്കൻ ചലച്ചിത്ര നടിയും UNHCR പ്രതിനിധിയുമാണ് ആഞ്ചലീന ജോളി[1]. (ജനനം: (നാമം:Angelina Jolie Voight) തിയതി: ജൂൺ 4, 1975). ഒരു അക്കാദമി പുരസ്കാരവും, രണ്ട് സ്ക്രീൻ പുരസ്കാരവും, മൂന്ന് ഗോൾഡൻ ഗ്ലോബ് പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന ഹോളിവുഡ് നടികളിൽ ഒരാളാണ്‌ ആൻജലീന[2]

ബോസ്നിയയുടെ ആദരം

[തിരുത്തുക]

1992-95ലുണ്ടായ ബോസ്നിയൻ യുദ്ധത്തിൻെറ പശ്ചാത്തലത്തിൽ ‘ലാൻഡ് ഓഫ് ബ്ളഡ് ആൻഡ് ഹണി’എന്ന ചിത്രമൊരുക്കിയതിന് തലസ്ഥാനമായ സരയോവോ നഗരത്തിന്റെ പൗരത്വം നൽകി ബോസ്നിയ ആഞ്ചലീനയെ ആദരിച്ചിരുന്നു. ബോസ്നിയൻ മുസ്ലിം യുവതിക്ക് സെർബ് യുവാവിനോട് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സ്ത്രീകളോടുള്ള അതിക്രമങ്ങളുൾപ്പെടെ യുദ്ധത്തിന്റെ ഭീകരത മുഴുവനായും ഇതിൽ ചിത്രീകരിച്ചിട്ടുണ്ട്. തങ്ങളെ വില്ലന്മാരായി കാണിക്കുന്ന സിനിമ നിരോധിക്കണമെന്ന് സെർബുകളിൽനിന്ന് ആവശ്യമുയർന്നിരുന്നു.[3]

അവലംബം

[തിരുത്തുക]
  1. Angelina Jolie named UNHCR Goodwill Ambassador for refugees Press Releases, 23 August 2001
  2. Reuters Fri Nov 30, 2007
  3. http://www.madhyamam.com/news/177914/120711[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ആഞ്ചലീന_ജോളി&oldid=3773636" എന്ന താളിൽനിന്ന് ശേഖരിച്ചത്