Jump to content

ആംഗ്ലോ-സിഖ് യുദ്ധങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രണ്ടു യുദ്ധങ്ങളുടെയും ഭാഗമായി പോരാട്ടങ്ങൾ നടന്ന സ്ഥലങ്ങൾ സൂചിപ്പിക്കുന്ന പഞ്ചാബിന്റെ ഭൂപടം

1840-കളിൽ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരികളും പഞ്ചാബിലെ സിഖ് സാമ്രാജ്യവും തമ്മിൽ നടത്തിയ രണ്ട് യുദ്ധപരമ്പരകളാണ് ആംഗ്ലോ-സിഖ് യുദ്ധങ്ങൾ. ഇരു യുദ്ധങ്ങളിലും പഞ്ചാബികൾ തോൽപ്പിക്കപ്പെട്ടു. ഒന്നാമത്തെ യുദ്ധത്തിൽ പഞ്ചാബിന്റെ കിഴക്കൻ പ്രദേശങ്ങൾ ബ്രിട്ടീഷുകാർക്ക് അടിയറവക്കേണ്ടിവരുകയും സിഖ് സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ലാഹോറിൽ ബ്രിട്ടീഷ് റെസിഡന്റിനെ അനുവദിക്കേണ്ടിവരുകയും രാജ്യം ബ്രിട്ടീഷുകാരുടെ പരോക്ഷഭരണത്തിൻകീഴിലാകുകയും ചെയ്തു. രണ്ടാം ആംഗ്ലോ-സിഖ് യുദ്ധത്തിലൂടെ പഞ്ചാബ്, ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്തോട് കൂട്ടിച്ചേർക്കപ്പെട്ടു.

ഇതും കാണുക

[തിരുത്തുക]