അർഥപരിണാമം
ഈ താൾ മെച്ചപ്പെടുത്തുകയോ ഇതിലുള്ള പ്രശ്നങ്ങൾ സംവാദം താളിൽ രേഖപ്പെടുത്തുകയോ ചെയ്യേണ്ടതാണ്.. {{ {{{template}}}
|1=article |date= |demospace= |multi= }}{{ {{{template}}} |1=article |date= |demospace= |multi=}} |
ഒരു പദത്തിന്റെ അർഥത്തിന് കാലക്രമേണ സംഭവിക്കുന്ന പരിണാമത്തെ ഭാഷാശാസ്ത്രത്തിൽ അർഥപരിണാമം എന്ന് വിവക്ഷിക്കുന്നു. മറ്റൊരുഭാഷയിൽ നിന്ന് കടം കൊണ്ട പദങ്ങൾക്ക് മൂലഭാഷയിലെ അർഥത്തിൽനിന്ന് ഭിന്നമായ അർഥമുണ്ടാകുന്നതും സാധാരണമാണ്. ഉദാഹരണമായി, 'എച്ചിൽ' പദത്തിന്റെ അർഥം തമിഴിൽ ഉമിനീർ എന്നാണ്; മലയാളത്തിലിത് 'ഉച്ഛിഷ്ടം' എന്ന അർഥത്തിലാണ് പ്രയോഗിക്കപ്പെടുന്നത്. 'ഫലിതം' എന്ന പദത്തിന് ഫലമുള്ളത് അഥവാ കായ്കൾ നിറഞ്ഞത് എന്ന് സംസ്കൃതത്തിൽ അർഥം; മലയാളത്തിലാകട്ടെ 'നർമം' (കേട്ടുചിരിക്കാൻ വകയുള്ളത്) എന്ന അർഥമാണ് ഇതിനുള്ളത്. പ്രസംഗം എന്ന വാക്ക് സംസ്കൃതത്തിൽ സന്ദർഭമാണ്. പ്രസംഗവശാൽ എന്നതിന് സന്ദർഭവശാൽ എന്നർഥം. മലയാളത്തിലാകട്ടെ പ്രഭാഷണം എന്ന അർഥത്തിലാണ് ഇത് ഉപയോഗിക്കപ്പെടുന്നത്.
അർഥപരിണാമത്തിന്റെ കാരണങ്ങൾ
[തിരുത്തുക]- ഒരാശയം പ്രകടമാക്കുന്നതിന് അനുയോജ്യമായ പദം കിട്ടാതെ വരുമ്പോൾ അതിനോട് ബന്ധമുള്ള മറ്റൊരു പദം പ്രയോഗിക്കുക.
- ഒരു പദം ഒരു സന്ദർഭത്തിൽ തെറ്റായി ഉപയോഗിക്കുകയും ആ തെറ്റായ പ്രയോഗത്തിന് പ്രചാരം ലഭിക്കുകയും ചെയ്യുക.
- പല അർഥമുള്ള പദം അതിലേതെങ്കിലും ഒരു അർഥത്തിൽ മാത്രം പ്രയോഗിച്ചു വരിക.
- വിശേഷമായ ഒരർഥം സാമാന്യമായ അർഥത്തിൽ പ്രയോഗിച്ചു തുടങ്ങുക
വർഗീകരണം
[തിരുത്തുക]അർഥപരിണാമങ്ങളെ നാലായി തരംതിരിക്കാറുണ്ട്.
- അർഥവികാസം
- അർഥസങ്കോചം
- അർഥോത്കർഷം
- അർഥാപകർഷം
അർഥവികാസം
[തിരുത്തുക]ഒരു പദത്തിന്റെ മൂലാർഥം വികസിച്ച് പുതിയ അർത്ഥം ഉണ്ടാകുന്നതാണ് അർഥവികാസം.
അർഥസങ്കോചം
[തിരുത്തുക]വിപുലമായ അർഥത്തിൽ ഉപയോഗിച്ചിരുന്ന ഒരു പദം ചുരുങ്ങിയ ഒരു അർഥത്തിൽ ഉപയോഗിക്കാൻ തുടങ്ങുമ്പോൾ അർഥ സങ്കോചം സംഭവിക്കുന്നു. 'കല്യാണം' എന്നാൽ ഏത് മംഗളകർമവും ആകാം. എന്നാൽ മലയാളത്തിലത് 'വിവാഹം' എന്ന അർഥത്തിലേക്ക് ചുരുങ്ങി.
അർഥോത്കർഷം
[തിരുത്തുക]ഒരർഥം കുറിക്കുന്ന പദം അതിനേക്കാൾ ഉത്കൃഷ്ടവും സദൃശവുമായ മറ്റൊരാശയം കുറിക്കുന്നതിന് ഉപയോഗിക്കുന്നതുമൂലം അർഥോത്കർഷം സംഭവിക്കുന്നു.
അർഥാപകർഷം
[തിരുത്തുക]ഒരഥം കുറിക്കുന്ന പദം അതിനേക്കാൽ അപകൃഷ്ടവും എന്നാൽ അതിനോട് സദൃശവുമായ മറ്റൊരാശയം കുറിക്കുന്നതിന് ഉപയോഗിക്കുന്നതുമൂലം അർഥാപകർഷം സംഭവിക്കുന്നു.