എറിട്രിയയുടെ തലസ്ഥാനമാണ് അസ്മാറ. സമുദ്രനിരപ്പിൽ നിന്ന് 2,400 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ നഗരത്തിലെ ജനസംഖ്യ 579,000 ആണ്. വസ്ത്രം, സംസ്കരിച്ച മാംസം, ബിയർ, ഷൂ, സെറാമിക് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന വ്യാവസായിക ഉത്പന്നങ്ങൾ. എത്യോപ്യയിലെ യൊഹാനസ് നാലാമൻ ചക്രവർത്തിയുടെ കീഴിൽ നാല് ഗ്രാമങ്ങളുള്ള ഒരു പ്രാദേസിക കേന്ദ്രമായി ആരംഭിച്ച അസ്മാറ, ബെനിറ്റോ മുസോളിനിയുടെ പരാജയപ്പെട്ട രണ്ടാം റോമാ സാമ്രാജ്യത്തിലെ "ചെറു റോമായും", എത്യോപ്യയിലെ ഹെയ്ൽ സെലസ്സി ഒന്നാമൻ ചക്രവർത്തിയുടെ കീഴിൽ ഒരു പ്രവിശ്യാ തലസ്ഥാനമഅയും, ഒടുവിൽ എറിട്രിയയുടെ തലസ്ഥാനമായും മാറി.
ആഫ്രിക്കൻ ഭൂമിശാസ്ത്രസംബന്ധിയായ ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക.