Jump to content

അസം മൂവ്മെന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അസം മൂവ്മെന്റ്
-യുടെ ഭാഗം
A Students Rally during the Assam Movement
സ്ഥലം
കാരണങ്ങൾ
മാർഗ്ഗങ്ങൾRioting, demonstrations, civil disobedience
Concessions
given
Passage of the Illegal Migrants (Determination by Tribunals) Act
Parties to the civil conflict

1979-85 കാലഘട്ടത്തിൽ അന:ധികൃത കുടിയേറ്റക്കാർക്കെതിരേ അസം സംസ്ഥാനത്ത് ഉടലെടുത്ത ജനകീയ മുന്നേറ്റമണ് അസം മൂവ്മെന്റ് (Assam Movement)[1] . സ്വാതന്ത്യാനന്തര ഇന്ത്യയിലെ വലിയ അക്രമ പ്രക്ഷോഭങ്ങളിലൊന്നായ് ഇത് കരുതപ്പെടുന്നു. ഓൾ അസം സ്റ്റുഡന്റസ് യൂണിയന്റെയും ഓൾ അസം ഗണ സംഗ്രാം പരിഷത്തിന്റെയും സംയുക്ത നേതൃത്വത്തിൽ രൂപം കൊണ്ട ഈ പ്രസ്ഥാനം അന:ധികൃത കുടിയേറ്റക്കാരെ തെരഞ്ഞു പിടിച്ചു സംസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് സർക്കാരിനോട് ശക്തമായി ആവശ്യപ്പെട്ടു. പൊതുവേ അക്രമരഹിതമായ പ്രക്ഷോഭ പരിപാടികളായിരുന്നു ആസൂത്രണം ചെയ്യപ്പെട്ടിരുന്നതെങ്കിലും ദാരുണമായ കലാപങ്ങളിലേക്കാണ് കാര്യങ്ങൾ എത്തിച്ചേർന്നത്.1977മുതൽ1985 വരെ ന്യൂനപക്ഷ ബംഗാളി മുസ്ലീങ്ങൾക്ക് നേരെ വ്യാപകമായ കലാപങ്ങൾ അഴിച്ചുവിട്ടു.1983ൽ ബ്രഹ്മപുത്ര താഴ്വരയിലെ നെല്ലിയിൽ അയ്യായിരത്തോളം നിരപരാധികളെയാണ് ആൾ അസം സ്റ്റുഡൻസ് യൂണിയന്റേയും ആൾ അസം ഗണസംഗ്രാം പരിഷത്തിന്റേയും കലാപകാരികൾ കൊന്ന് തള്ളിയത്. നെല്ലികലാപം അന്വേഷിച്ച തിവാരി കമ്മീഷൻ അറുനൂറ് പേജ് അടങ്ങുന്ന അന്വേഷണ റിപ്പോർട്ട് സംസ്ഥാന സർക്കാറിന് സമർപ്പിച്ചെങ്കിലും സർക്കാർ മറച്ചുവെക്കുകയായിരുന്നു.1985-ൽ പ്രക്ഷോഭ നേതാക്കളും കേന്ദ്രസർക്കാരും തമ്മിൽ ഒപ്പുവെച്ച 'അസം അക്കോർഡ് ' എന്നറിയപ്പെടുന്ന ഒത്തുതീർപ്പ് കരാറിനെ തുടർന്ന് പ്രക്ഷോഭം പിൻവലിക്കപ്പെട്ടു.

ഇതിനു ശേഷം അസം മൂവ്മെന്റ് നേതാക്കൾ രൂപം നൽകിയ അസം ഗണ പരിഷത്ത് (AGP) സംസ്ഥാന രാഷ്ട്രീയത്തിലെ ഒരു പ്രമുഖ പാർട്ടിയായി മാറുകയും 1985-ലും 1996-ലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയം നേടി സംസ്ഥാന ഭരണം സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. "Call to arms". indiatoday.intoday.in. indiatoday. Archived from the original on 2013-09-24. Retrieved 2013 സെപ്റ്റംബർ 24. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)