അക്‌ബറിന്റെ ശവകുടീരം
ദൃശ്യരൂപം
അക്‌ബറിന്റെ ശവകുടീരം | |
---|---|
Coordinates | 27°13′13.7″N 77°57′1.7″E / 27.220472°N 77.950472°E |
സ്ഥലം | Agra, India |
തരം | Mausoleum |
നിർമ്മാണവസ്തു | ചുവന്ന ചരൽകല്ലുകളും മാർബിളും |
പൂർത്തീകരിച്ചത് date | 1613 |
മുഗൾ ഭരണാധികാരിയായിരുന്ന അക്‌ബറിനായി മുഗൾ വാസ്തുകലയിൽ നിർമ്മിക്കപ്പെട്ട ശവകുടീരമാണ് അക്‌ബറിന്റെ ശവകുടീരം. 1605-1613 കാലഘട്ടങ്ങളിൽ നിർമ്മിക്കപ്പെട്ട ഈ ശവകുടീരം ആഗ്രയിൽ നിന്ന് പത്ത് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു. ഈ സ്ഥലം നൂറ്റിപത്തൊൻപത് ഏക്കറുകളിലായാണ് പരന്നു കിടക്കുന്നത്. 1605 ൽ അക്‌ബർ തന്നെയാണ് തന്റെ
കുടീരത്തിന്റെ പണി തുടങ്ങിവെച്ചത്. പിന്നീട് എട്ട് വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ പുത്രൻ ജഹാംഗീർ ഇതിൽ അവസാന ശിലയും വെച്ചു.
വാസ്തുവിദ്യ
[തിരുത്തുക]ചുവന്ന ചരൽകല്ലുകളും മാർബിളും ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. മാർബിൾ ശകലങ്ങളിൽ കൊത്തുപണികളും സൂക്ഷ്മമായ അലങ്കാരങ്ങളും ചെയ്തിട്ടുണ്ട്. ശവകുടീരം നിലകൊള്ളുന്ന സ്ഥലത്തിന് നൂറ്റിയഞ്ച് ചതുരശ്രമീറ്റർ വിസ്തൃതിയുണ്ട്. കമാനാകൃതിയിലാണ് കവാടം പണിതിട്ടുള്ളത്. മാർബിൾകൊണ്ട് നിർമ്മിച്ച നാല് മിനാരങ്ങളും ഇതിനുണ്ട്.[1]
ചിത്രശാല
[തിരുത്തുക]-
അക്‌ബറിന്റെ ശവകുടീര സമുച്ചയത്തിലെ ഒരു അജ്ഞാത ലോഡി ശവകുടീരം
-
മുഖപ്പ്
-
ശവകുടീരത്തിന് ചുറ്റുമുള്ള സർക്കംഫറൻഷ്യൽ ഗാലറി
-
ഇന്റീരിയറിൽ നിന്നുള്ള സൗത്ത് ഗേറ്റിന്റെ കാഴ്ച
-
അക്‌ബറിന്റെ ശവകുടീരം, സി. 1905
-
അകത്ത് നിന്ന് അക്‌ബറിന്റെ ശവകുടീര സമുച്ചയത്തിന്റെ പ്രധാന കവാടം.
-
അക്‌ബറിന്റെ യഥാർത്ഥ ശവകുടീരം, ശവകുടീരത്തിന്റെ അടിത്തട്ടിൽ.
-
സൗത്ത് ഗേറ്റിലെ അലങ്കരിച്ച ഫലകം
-
അക്‌ബറിന്റെ ശവകുടീരത്തിന്റെ അകവശത്തെ പണി
-
ശവകുടീരത്തിന്റെ സീലിംഗ് വിശദാംശങ്ങൾ, അക്‌ബറിന്റെ ശവകുടീരം, സികന്ദ്ര
-
പ്രധാന ശ്മശാന അറയുടെ പ്രവേശന കവാടത്തിന് മുകളിലുള്ള കാലിഗ്രാഫി.
-
പ്രധാന ശവകുടീരത്തിന്റെ പ്രവേശന കമാനം (അകത്തെ വിശദവിവരങ്ങൾ)
അവലംബം
[തിരുത്തുക]- ↑ "Fascinating monuments, timeless tales". The Hindu. Chennai, India. 22 September 2003. Archived from the original on 2003-10-29. Retrieved 2019-03-25.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Keene, Henry George (1899). "Sikandra". A Handbook for Visitors to Agra and Its Neighbourhood (6 ed.). Thacker, Spink & Co. p. 43.
- Havell, Ernest Binfield (1904). "Sikandra". A Handbook to Agra and the Taj, Sikandra, Fatehpur-Sikri, and the Neighbourhood. Longmans, Green & Co., London.
പുറം കണ്ണികൾ
[തിരുത്തുക]- അക്‌ബറിന്റെ ശവകുടീരം എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- ASI's page on Akbar's tomb