രാഹുൽ മാങ്കൂട്ടത്തിൽ
രാഹുൽ മാങ്കൂട്ടത്തിൽ | |
---|---|
നിയമസഭാംഗം | |
ഓഫീസിൽ 2024-തുടരുന്നു | |
മുൻഗാമി | ഷാഫി പറമ്പിൽ |
മണ്ഡലം | പാലക്കാട് |
യൂത്ത് കോൺഗ്രസ്, സംസ്ഥാന പ്രസിഡന്റ് | |
ഓഫീസിൽ നവംബർ 15 2023 - തുടരുന്നു | |
മുൻഗാമി | ഷാഫി പറമ്പിൽ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | അടൂർ, പത്തനംതിട്ട ജില്ല | 12 നവംബർ 1989
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
പങ്കാളി | un-married |
As of 24 നവംബർ, 2024 ഉറവിടം: മലയാള മനോരമ |
2024 നവംബർ 23 മുതൽ പാലക്കാട് നിയോജക മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമാണ് രാഹുൽ മാങ്കൂട്ടത്തിൽ (ജനനം:12 നവംബർ 1989) നിലവിൽ 2023 നവംബർ 15 മുതൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റാണ്. യൂത്ത് കോൺഗ്രസ്, കെഎസ്യു സംഘടനകളുടെ സംസ്ഥാന ജനറൽ സെക്രട്ടറി, കെഎസ്യുവിൻ്റെ പത്തനംതിട്ട ജില്ലാ പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[1][2][3]
ജീവിതരേഖ
[തിരുത്തുക]ഇന്ത്യൻ കരസേനയിലെ ഓഫീസറായിരുന്ന എസ്. രാജേന്ദ്ര കുറുപ്പിന്റേയും ബീനയുടേയും ഇളയ മകനായി 1989 നവംബർ 12 ന് പത്തനംതിട്ട ജില്ലയിലെ അടൂരിൽ മുണ്ടപ്പള്ളി ആറ്റുവിളാകത്ത് വീട്ടിൽ ജനനം. രജനി മൂത്ത സഹോദരിയാണ്.
അടൂർ തപോവൻ സ്കൂൾ, പന്തളം സെൻ്റ് ജോൺസ് പബ്ലിക് സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ രാഹുൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നിന്ന് ബിരുദവും ഡൽഹി സെൻ്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. നിലവിൽ കോട്ടയം എം.ജി.യൂണിവേഴ്സിറ്റിയിൽ ഗവേഷക വിദ്യാർഥിയാണ്.
രാഷ്ട്രീയ ജീവിതം
[തിരുത്തുക]കോളേജ് വിദ്യാർഥിയായിരിക്കെ 2006-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ കെ.എസ്.യു. വിൽ അംഗമായതോടെയാണ് രാഹുലിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. കോൺഗ്രസിന്റെ വിദ്യാർഥി-യുവജന സംഘടനകളിൽ പ്രവർത്തിച്ച് സംസ്ഥാനത്ത് കോൺഗ്രസിന്റെ പ്രധാന വക്താവായി ഉയർന്ന രാഹുൽ 2023-ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന ഷാഫി പറമ്പിൽ സ്ഥാനമൊഴിഞ്ഞപ്പോൾ സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. 2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് ഷാഫി പറമ്പിൽ വിജയിച്ചതിനെ തുടർന്ന് നിയമസഭാംഗത്വം രാജി വച്ചപ്പോൾ 2024 നവംബർ 20ന് നടന്ന പാലക്കാട് നിയമസഭ ഉപ-തിരഞ്ഞെടുപ്പിൽ വിജയിച്ചു.[4]
പ്രധാന പദവികളിൽ
- 2024: നിയമസഭാംഗം, പാലക്കാട്
- 2023: യൂത്ത് കോൺഗ്രസ്, സംസ്ഥാന പ്രസിഡന്റ്
- 2020: കെ.പി.സി.സി, അംഗം
- 2020: യൂത്ത് കോൺഗ്രസ്, സംസ്ഥാന ജനറൽ സെക്രട്ടറി
- 2020: കെ.എസ്.യു, സംസ്ഥാന ജനറൽ സെക്രട്ടറി
- 2016: എൻ.എസ്.യു.ഐ, ദേശീയ സെക്രട്ടറി
- 2011: കെ.എസ്.യു, ജില്ലാ പ്രസിഡൻറ്, പത്തനംതിട്ട
- 2007: കെ.എസ്.യു, അടൂർ നിയോജക മണ്ഡലം പ്രസിഡൻ്റ്
- 2007: യൂത്ത് കോൺഗ്രസ്, പെരിങ്ങനാട് മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ്
- 2006: കെ.എസ്.യു അംഗം[5][6][7]
അവലംബം
[തിരുത്തുക]- ↑ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്
- ↑ യൂത്ത് കോൺഗ്രസ് പുതിയ ഭാരവാഹികൾ ചുമതലയേറ്റു
- ↑ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, ഔദ്യോഗിക തീരുമാനമായി
- ↑ "നെഞ്ചിടിപ്പേറ്റി 14 റൗണ്ടുകൾ, ഒടുവിൽ ഷാഫിയെയും 'ഓവർടേക്ക്' ചെയ്ത് രാഹുൽ; റെക്കോർഡ് ജയം– ഗ്രാഫിക്സ്". Retrieved 2024-11-23.
- ↑ രാഹുൽ മാങ്കൂട്ടത്തിൽ അഭിമുഖം, മനോരമ ഓൺലൈൻ
- ↑ സംഘടനയുടെ ചോരയും നീരുമായ വോട്ടുകൾ, നന്ദി അറിയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
- ↑ "അപരൻമാരായി 'രണ്ട് രാഹുൽ', സുധീരന്റെ അനുഭവമുണ്ടായില്ല; ജയിച്ചു കയറി രാഹുൽ". Retrieved 2024-11-23.