പാലത്തറ, കൊല്ലം ജില്ല
പാലത്തറ | |
---|---|
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം |
• ഭരണസമിതി | കോർപ്പറേഷൻ കൗൺസിൽ |
• കൗൺസിലർ | എസ്.ആർ.ബിന്ദു (2015 നവംബർ മുതൽ തുടരുന്നു.)[1] |
(2011) | |
• ആകെ | 7,945 |
• ഔദ്യോഗികം | മലയാളം, ഇംഗ്ലിഷ് |
സമയമേഖല | UTC+5:30 (IST) |
പിൻകോഡ് | |
ടെലിഫോൺ കോഡ് | 0474 |
വാഹന റെജിസ്ട്രേഷൻ | KL-02 |
സാക്ഷരത - 94.09%
സ്ത്രീ-പുരുഷ അനുപാതം - 1068 |
കൊല്ലം ജില്ലയുടെ പടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് പാലത്തറ (English:Palathara). കൊല്ലം നഗരത്തിൽ നിന്നും 7 കി.മീ. അകലെ വടക്കുകിഴക്ക് ദിശയിലാണ് ഈ പ്രദേശം.സ്ഥലത്തിൻറെ നിർദ്ദേശാംഗങ്ങൾ 8°53'4 N ഉം 76°38'52S ഉം ആണ്.[2]. കൊല്ലം കോർപ്പറേഷനു കീഴിലുള്ള 55 വാർഡുകളിൽ 32-ആമത്തെ വാർഡാണു പാലത്തറ.[3]. കൊല്ലം കോർപ്പറേഷൻറെ 6 മേഖലകളിലൊന്നായ വടക്കേവിള വില്ലേജിനു കീഴീലുള്ള വാർഡാണിത്.പാലത്തറയ്ക്കു ചുറ്റുമുള്ള മറ്റു പ്രദേശങ്ങളാണ് അയത്തിൽ, വടക്കേവിള, മേവറം, തട്ടാമല, തഴുത്തല, മുഖത്തല, തൃക്കോവിൽവട്ടം എന്നിവ.ഏറ്റവും അടുത്തുള്ള പ്രധാന നഗരങ്ങളാണ് കൊല്ലം, കൊട്ടിയം, പരവൂർ തുടങ്ങിയവ.[4]
ചരിത്രം
[തിരുത്തുക]ചരിത്ര പ്രാധാന്യമുള്ള ഒരു പ്രദേശമാണ് പാലത്തറ.വളരെയേറെ വർഷങ്ങൾക്കുമുമ്പ് ഈ പ്രദേശത്തു ധാരാളം പാലവൃക്ഷങ്ങളുണ്ടായിരുന്നു.[5] ഈ പാലമരങ്ങളുടെ തറയിൽ യാത്രക്കാർ വിശ്രമിക്കുമായിരുന്നു. അങ്ങനെയാവാം ഈ പ്രദേശത്തിനു പാലത്തറ എന്ന പേരുലഭിച്ചത്. അങ്ങനെ ഒരു വൃക്ഷത്തിൻറെ പേരിൽ അറിയപ്പെടുന്ന ഒരു പ്രദേശമാണിത്. പാലമരത്തറയിൽ വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളും ഇവിടെ ധാരാളമുണ്ടായിരുന്നു. അത്തരത്തിലുള്ള ഒരു ക്ഷേത്രമാണ് പാലത്തറ ദുർഗ്ഗാ ദേവി ക്ഷേത്രം. [5].
ഭരണസംവിധാനം
[തിരുത്തുക]കൊല്ലം കോർപ്പറേഷൻറെ അധികാര പരിധിയിലുള്ള പ്രദേശമാണിത്.ഭരണസൗകര്യങ്ങൾക്കായി കോർപ്പറേഷനെ 6 മേഖലകളായി(zones) തിരിച്ചിട്ടുണ്ട്.അവയാണ്
- സെൻട്രൽ സോൺ 1
- സെൻട്രൽ സോൺ 2
- കിളിക്കൊല്ലൂർ
- ശക്തികുളങ്ങര
- വടക്കേവിള
- ഇരവിപുരം
ഇതിൽ വടക്കേവിള വില്ലേജിനു കീഴിൽ വരുന്ന വാർഡാണ് പാലത്തറ (വാർഡ് നമ്പർ-32).മറ്റു വാർഡുകൾ താഴെ,
- പുന്തലത്താഴം
- മുള്ളുവിള (2015 വരെ)
- മണക്കാട്
- പള്ളിമുക്ക്
- അയത്തിൽ
- അമ്മൻനട
- വടക്കേവിള
പാലത്തറ വാർഡിൻറെ ഇപ്പോഴത്തെ കൗൺസിലർ എസ്.ആർ.ബിന്ദു ( ഇന്ത്യൻ നാഷണൽ കോൺഗ്രസ് ) ആണ്.(2015 നവംബർ മുതൽ തുടരുന്നു)[1]
ജനജീവിതം
[തിരുത്തുക]കശുവണ്ടി, കൈത്തറി തുടങ്ങിയ പരമ്പരാഗത തൊഴിലുകൾ ഉപജീവനമാക്കിയവർ ധാരാളമുള്ള പ്രദേശമാണ് പാലത്തറ.വിദ്യാഭ്യാസപരമായും സാംസ്കാരികമായും ഉയർന്ന നിലവാരം പുലർത്തുന്ന ജനതയാണ് ഇവിടെ വസിക്കുന്നത്.[6] 2011ലെ സെൻസസ് അനുസരിച്ച് ഇവിടുത്തെ ജനസംഖ്യ 7945 ആണ്.ആകെ വീടുകളുടെ എണ്ണം 1896 ആണ്.ഉയർന്ന സാക്ഷരത (94.09%)യുള്ള പ്രദേശമാണ്.സ്ത്രീ-പുരുഷ അനുപാതം 1068 അണ്.[7].കേരളീയ വസ്ത്രധാരണ-ഭക്ഷണ ജീവിത രീതികളാണ് ഇവിടുത്തെ ജനങ്ങളുടേത്.
ആരോഗ്യം
[തിരുത്തുക]ഇവിടുത്തെ ജനങ്ങളുടെ ആയുർദൈർഘ്യം വളരെ ഉയർന്നതാണ്.അതിനുള്ള പ്രധാന കാരണം കാരണം ഈ പ്രദേശത്തു ധാരാളമുള്ള ആശുപത്രികളാണ്.[8] .
കൊല്ലം കോർപ്പറേഷൻ സാമൂഹിക ആരോഗ്യകേന്ദ്രം
[തിരുത്തുക]ഇവിടുത്തെ പ്രധാനപ്പെട്ട ഒരു സർക്കാർ ആശുപത്രിയാണ് കൊല്ലം കോർപ്പറേഷൻ സാമൂഹിക ആരോഗ്യകേന്ദ്രം (Kollam Corporation Community Health Centre).ഇവിടുത്തെ ലബോറട്ടറിക്ക് 2011ൽ, അത്യാവശ്യമുള്ള എല്ലാ നിലവാരവുമുള്ള ലബോറട്ടറിക്കുള്ള ഔദ്യോഗിക അംഗീകാരം ലഭിച്ചിട്ടുണ്ട്.[8].
എൻ.എസ്.മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്
[തിരുത്തുക]സ്ഥാപിതം-2000. കോർപ്പറേറ്റീവ് മേഖലയിലുള്ള ആശുപത്രിയാണിത്. ആധുനിക ചികിത്സാ ഉപകരണങ്ങളുള്ള ഈ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റൽ വളരെ പ്രസിദ്ധിയാർജിച്ചതാണ്.2011ൽ ബി.എസ്.സി.നേഴ്സിംഗ് കോഴ്സ് ആരംഭിച്ചു.[9]
ട്രാവൻകൂർ മെഡിസിറ്റി മെഡിക്കൽ കോളേജ്
[തിരുത്തുക] സ്ഥാപിതം-2008. പാലത്തറയ്ക്കു തൊട്ടടുത്തായി സ്ഥിതിചെയ്യുന്ന ആശുപത്രിയാണ് ഇത്.ഈ മെഡിക്കൽ കോളേജ് കേരളാ യൂണിവേഴ്സിറ്റിയോട് അഫിലിയേറ്റു ചെയ്തിട്ടുള്ളതാണ്.[10]
അഷ്ടമുടി ഹോസ്പിറ്റൽ ആൻഡ് ട്രോമാ കെയർ
[തിരുത്തുക]സ്ഥാപിതം-2008. പാലത്തറയ്ക്കു സമീപമുള്ള ഒരു പ്രധാന ആശുപത്രിയാണ് ഇത്.മികച്ച ചികിത്സാ സൗകര്യങ്ങളാണ് ഇവിടുള്ളത്.[11]
ആരാധനാലയങ്ങൾ
[തിരുത്തുക]ഹിന്ദു, മുസ്ലിം, ക്രിസ്തുമതം എന്നീ മതങ്ങളുള്ള പ്രദേശമാണ് പാലത്തറ.ഇവിടെ ധാരാളം ക്ഷേത്രങ്ങളുണ്ട്.ഏറ്റവും പ്രധാനപ്പെട്ട പാലത്തറ ദുർഗ്ഗാ ദേവി ക്ഷേത്രം കൊല്ലം ബൈപാസ് റോഡിനോടു ചേർന്ന് സ്ഥിതിചെയ്യുന്നു.ഈ ക്ഷേത്രത്തിലെ ഉത്സവം ജാതിമത ഭേദമന്യേ എല്ലാവരും ആഘോഷിക്കുന്നു.ക്ഷേത്രത്തിനോടു ചേർന്നു തന്നെ പാലത്തറ ശാദുലി തയ്ക്കാവ് (Shaduli Masjid) സ്ഥിതിചെയ്യുന്നു.ഈ പ്രദേശത്തിൻറെ മതസൗഹാർദ്ദമാണ് ഇത് സൂചിപ്പിക്കുന്നത്.അടുത്തുള്ള മറ്റു ക്ഷേത്രങ്ങൾ വള്ളുവൻതറ മഹാവിഷ്ണു ക്ഷേത്രം,വലിയ കൂനമ്പായിക്കുളം ക്ഷേത്രം, പെരുംകുളം മഹാദേവ ക്ഷേത്രം എന്നിവ.
സമീപസ്ഥലങ്ങൾ
[തിരുത്തുക]അക്ഷര വായനശാല
[തിരുത്തുക]സ്ഥലത്തെ പ്രധാന വായനശാലയാണ് അക്ഷര വായനശാല.പാലത്തറ ദുർഗ്ഗാ ദേവി ക്ഷേത്രത്തിനു എതിർ വശത്തായി സ്ഥിതിചെയ്യുന്നു.ഈ വായനശാലയുടെ രജിസ്റ്റർ നമ്പർ- 02/KLM/6274 ആണ്. [12]
കൊല്ലം ബൈപാസ്
[തിരുത്തുക]മേവറം മുതൽ ആൽത്തറമൂട് വരെ 13 കി.മീ. ദൈർഘ്യമുള്ള കൊല്ലം ബൈപാസ് കടന്നുപോകുന്നുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[തിരുത്തുക]- ശ്രീ നാരായണ പബ്ലിക് സ്കൂൾ
- ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി,വടക്കേവിള
- ടി.കെ.എം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സ് ആൻഡ് സയൻസസ്
മറ്റുള്ളവ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 'കോർപ്പറേഷനിൽ ഇവർ സാരഥികൾ', മലയാള മനോരമ, 2015 നവംബർ 8, പേജ് 3, കൊല്ലം എഡിഷൻ.
- ↑ [ http://wikimapia.org/18140729/Palathara വിക്കിമാപ്പിയ,Retrieved on 2015-03-26]
- ↑ "കൊല്ലം കോർപ്പറേഷൻ-ഔദ്യോഗിക വെബ്സൈറ്റ്,Date retrieved 2015-03-27". Archived from the original on 2014-09-10. Retrieved 2015-03-28.
- ↑ ഗൂഗിൾ മാപ്സ്
- ↑ 5.0 5.1 പാലത്തറ ദുർഗ്ഗാ ദേവി ക്ഷേത്രം-വിക്കിപീഡിയ
- ↑ ഇൻഫർമേഷൻ ഗൈഡ്, ബോധിനഗർ റസിഡൻസ് അസോസിയേഷൻ, തട്ടാമല
- ↑ [ http://www.google.co.in/m?q=2011+census+kollam+corporation+palathara+ward (PDF) Kollam_Draft CDP_Final_30th June 14.pdf - Kollam Corporation,retrieved on 2015-03-26 ]
- ↑ 8.0 8.1 [ http://www.google.co.in/m?q=2011+census+kollam+corporation+palathara+ward (PDF) Kerala - Ministry of Health and Family Welfare, retrieved on 2015-03-26]
- ↑ [ http://en.wikipedia.org/wiki/N._S._Memorial_Institute_of_Medical_Sciences Wikipedia]
- ↑ [ http://en.wikipedia.org/wiki/Travancore_Medical_College_Hospital wikipedia]
- ↑ [ http://www.ashtamudihospitalandtraumacare.com/ അഷ്ടമുടി ഹോസ്പിറ്റൽ]
- ↑ വിക്കിമാപ്പിയ