Jump to content

പ്രഫുല്ല കുമാർ സെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
13:58, 27 മേയ് 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vinayaraj (സംവാദം | സംഭാവനകൾ) (അവലംബം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും വിപ്ലവകാരിയും തത്ത്വചിന്തകനുമായിരുന്നു സ്വാമി സത്യാനന്ദ പുരി എന്ന് അറിയപ്പെട്ടിരുന്ന പ്രഫുല്ല കുമാർ സെൻ (1942 മാർച്ചിൽ അന്തരിച്ചു). കൽക്കട്ട സർവകലാശാലയിൽ നിന്നും തുടർന്ന് ശാന്തിനികേതനിൽ സ്ഥിതി ചെയ്യുന്ന രവീന്ദ്രനാഥ് ടാഗോറിന്റെ വിശ്വ ഭാരതി സർവകലാശാലയിൽ നിന്നും പൗരസ്ത്യ തത്ത്വചിന്ത അഭ്യസിക്കുകയുണ്ടായി. രവീന്ദ്രനാഥ് ടാഗോർ പ്രോത്സാഹിപ്പിച്ചതിനെ തുടർന്ന് 1932 - ൽ തായ്‌ലാന്റിൽ എത്തിച്ചേർന്നു. ഇതിനു ശേഷം 1939 - ൽ തായ് - ഭാരത് ലോഡ്ജ് എന്ന പേരിൽ ഒരു സാംസ്കാരിക സ്ഥാപനം സ്ഥാപിക്കുകയുണ്ടായി. [1] തായ്‌ലാന്റിൽ എത്തിച്ചേർന്നതിനു ശേഷം ചുലാലോങ്‌കോൺ സർവകലാശാലയിൽ അധ്യാപകനായി നിയമിതനായി. തായ്‌ലാന്റിൽ എത്തിയതിനു ശേഷം ആറ് മാസങ്ങൾക്കുള്ളിൽ തായ് ഭാഷ അഭ്യസിക്കുകയും സർവകലാശാലയിൽ തായ് ഭാഷയിൽ പഠിപ്പിക്കുകയും ചെയ്തു. ഈ കാലയളവിൽ രാമായണം ഉൾപ്പെടെയുള്ള പുരാണ ഗ്രന്ഥങ്ങളും മഹാത്മാഗാന്ധിയുടെ ജീവചരിത്രം അടക്കുമുള്ള ചരിത്രഗ്രന്ഥങ്ങളും തായ് ഭാഷയിലേക്ക് പുരി വിവർത്തനം ചെയ്യുകയുണ്ടായി. സ്വാമി സത്യാനന്ദ പുരിയുടെ സമ്പൂർണ്ണ കൃതികൾ ഇരുപത് വാല്യങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. [1]

1939 - ൽ രണ്ടാം ലോകയുദ്ധം ആരംഭിച്ച സമയത്ത് സത്യാനന്ദ പുരിയുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട ഇന്ത്യൻ നാഷണൽ കൗൺസിലും ഗ്യാനി പ്രീതം സിങ്ങിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗും ചേർന്നുകൊണ്ട് ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനവുമായി ബന്ധപ്പെട്ട വിപ്ലവങ്ങളുമായി സഹകരിക്കാൻ ജപ്പാൻ സർക്കാരിനെ പ്രേരിപ്പിക്കുകയുണ്ടായി. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലേക്ക് ജാപ്പനീസിന്റെ രാഷ്ട്രീയ മേഖലയുടെ ശ്രദ്ധ ക്ഷണിക്കുന്നതിനായ് മേജർ ഫ്യൂജിവാറ ഇവൈച്ചി നേതൃത്വം നൽകിയിരുന്ന എഫ് കികാൻ എന്ന റെജിമെന്റുമായി ചർച്ച ചെയ്ത ആദ്യകാല നേതാക്കളായിരുന്നു ഗ്യാനി പ്രീതം സിങും സത്യാനന്ദ പുരിയും. ഇത്തരത്തിൽ നടന്ന ചർച്ചകളാണ് പിന്നീട് ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗിന്റെയും ഇന്ത്യൻ നാഷണൽ ആർമിയുടെയും സജീവമായ പ്രവർത്തനത്തിന് കാരണമായിത്തീർന്നു. [2] എന്നാൽ 1942 മാർച്ചിൽ ടോക്കിയോ കോൺഫറൻസിനായുള്ള ഇന്ത്യൻ സംഘത്തോടൊപ്പം യാത്ര ചെയ്യവേ ഉണ്ടായ വിമാനാപകടത്തിൽ സത്യാനന്ദ പുരിയും പ്രീതം സിങ്ങും കൊല്ലപ്പെട്ടു. 1942 - ൽ സ്വാമി സത്യാനന്ദ പുരിയ്ക്കുള്ള ആദരവായി തായ് - ഭാരത് കൾച്ചറൽ ലോഡ്ജ്, സ്വാമി സത്യാനന്ദ പുരി ഫൗണ്ടേഷൻ എന്ന സംഘടന സ്ഥാപിക്കുകയുണ്ടായി. വളരെ പഴയ ഇന്ത്യൻ ഗ്രന്ഥങ്ങൾ ഇന്ന് സ്വാമി സത്യാനന്ദ പുരി ഫൗണ്ടേഷന്റെ കീഴിലുള്ള ലൈബ്രറിയിൽ ലഭ്യമാണ്. രാമായണം ഉൾപ്പെടെയുള്ള ഇന്ത്യൻ സംസ്കാരവുമായി ബന്ധപ്പെട്ട ആശയങ്ങൾ പ്രചരിച്ചിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് നിലവിൽ ഈ സംഘടന പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  • Indian National Army in East Asia. Hindustan Times
  • Kratoska, Paul H (2002), Southeast Asian Minorities in the Wartime Japanese Empire., Routledge., ISBN 0-7007-1488-X