Jump to content

കരിന്താടി ഉറവാലൻവാവൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
17:13, 18 മേയ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vinayaraj (സംവാദം | സംഭാവനകൾ) (വർഗ്ഗം:കേരളത്തിലെ സസ്തനികൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

black-bearded tomb bat
Black-bearded tomb bat (Taphozous melanopogon), male with prominent black beard
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
T. melanopogon
Binomial name
Taphozous melanopogon
Temminck, 1841
Black-bearded Tomb Bat range
Synonyms

Taphozous solifer Hollister, 1913

ശാസ്ത്രീയ നാമം: Taphozous melanopogan

രൂപവിവരണം

[തിരുത്തുക]

രോമങ്ങളുള്ള താടികൊണ്ട് ഈ വാവലിനെ എളുപ്പം തിരിച്ചറിയാം. ആൺവാവലുകളിൽ  ഇതിൻറെ നിറം കറുപ്പോ കടും തവിട്ടോ ആയിരിക്കും. പുറം കടും തവിട്ടുമുതൽ കറുപ്പ് വരെ ആകാം. ചിലപ്പോൾ മഞ്ഞ കലർന്ന തവിട്ടു നിറവുമാകാം. എങ്ങനെയായാലും അടിവശം എല്ലായ്പ്പോഴും വിളറിയ നിറമായിരിക്കും. രോമങ്ങളുടെ ചുവട്ടിൽ വിളറിയ നിറമായതിനാൽ രോമാവരണം മൊത്തം നരച്ചതുപോലെ തോന്നിക്കും. പെൺവാവലിന് കുറച്ചുകൂടി ചുവപ്പ് നിറമുണ്ടാകും. മറ്റു വാവുലകളിൽനിന്ന് വ്യത്യസ്തമായി ഇതിൻറെ ചിറകുകൾ ബന്ധിച്ചിരിക്കുന്നത് കണങ്കാലിനോടാണ്. ചെവികൾക്ക് നല്ല വലിപ്പമുണ്ടാകും.

പെരുമാറ്റം

[തിരുത്തുക]

ആണിനും പെണ്ണിനും പ്രത്യേക കോളനികൾ ഉണ്ട്. എളുപ്പത്തിൽ അലോസരപ്പെടുത്താവുന്ന ഈ വാവലുകൾ പകൽ സമയത്ത് പുറത്തേക്ക് പറക്കുന്നത് കാണാം.

വലിപ്പം

[തിരുത്തുക]

കൈകളുടെതടക്കം തോളിന്റെ നീളം 6 – 6.8 സെ.മീ. ശരീരത്തിൻറെ മൊത്തം നീളം: 6.7 – 8.6 സെ.മീ.

ആവാസം, കാണപ്പെടുന്നത്

[തിരുത്തുക]

കുന്നുകളുള്ള പ്രദേശം, ജലസാന്നിധ്യമുള്ള കാടുകൾ, ഗുഹകളിലും പഴയകെട്ടിടങ്ങളിലും ക്ഷേത്രങ്ങളിലും ആണ് ഇവയുടെ ആവാസകേന്ദ്രങ്ങൾ. വടക്കുപടിഞ്ഞാറും വടക്കുകിഴക്കും ഭാഗങ്ങളിലുള്ള ഉയർന്ന ഹിമാലയം ഒഴികെ ഇന്ത്യയൊട്ടാകെയും കാണപ്പെടുന്നു.

അവലംബം

[തിരുത്തുക]

[2]

  1. Csorba, G.; Bumrungsri, S.; Helgen, K.; Francis, C.; Bates, P.; Gumal, M.; Balete, D.; Heaney, L.; Molur, S.; Srinivasulu, C. (2008). "Taphozous melanopogon". The IUCN Red List of Threatened Species. 2008. IUCN: e.T21461A9281177. doi:10.2305/IUCN.UK.2008.RLTS.T21461A9281177.en. Retrieved 9 November 2017. {{cite journal}}: Unknown parameter |last-author-amp= ignored (|name-list-style= suggested) (help)
  2. Menon, Vivek (2008). A field guide to Indian Mammals. D C BOOKS.