അടൂർ പങ്കജം
അടൂർ പങ്കജം | |
---|---|
ജനനം | 1929 |
മരണം | 2010 ജൂൺ 26 അടൂർ, കേരള, ഇന്ത്യ |
തൊഴിൽ | നടി |
സജീവ കാലം | 1937–1996 |
ജീവിതപങ്കാളി(കൾ) | ദേവരാജൻ പോറ്റി |
കുട്ടികൾ | അജയൻ |
മാതാപിതാക്ക(ൾ) | കെ. രാമൻ പിള്ള, കുഞ്ഞുകുഞ്ഞമ്മ |
അന്തരിച്ച ഒരു മലയാളചലച്ചിത്രനാടക നടിയായിരുന്നു അടൂർ പങ്കജം ഇംഗ്ലീഷ്: Adoor Pankajam (1925 - ജൂൺ 26 2010). കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ അടൂർ സ്വദേശിനിയായ പങ്കജം നാനൂറിലധികം ചിത്രങ്ങളിൽ സഹനടിയായും ഹാസ്യതാരമായും അഭിനയിച്ചിട്ടുണ്ട്. പ്രസിദ്ധ നടി അടൂർ ഭവാനി സഹോദരിയാണ്.
ജീവിത രേഖ
[തിരുത്തുക]അടൂർ പാറപ്പുറത്തെ കുഞ്ഞുരാമൻ പിള്ളയുടെയും കുഞ്ഞുകുഞ്ഞമ്മയുടെയും എട്ടുമക്കളിൽ രണ്ടാമത്തെ മകളായാണ് പങ്കജം ജനിച്ചത്. 1929 വൃശ്ചികമാസം 5 നു് ജനിച്ചു.
ചലച്ചിത്ര രേഖ
[തിരുത്തുക]പന്ത്രണ്ടാമത്തെ വയസ്സിൽ മധുമാധുര്യം എന്ന നാടകത്തിലൂടെയാണ് പങ്കജം നാടകവേദിയിലെത്തുന്നത്. പിന്നീട് രക്തബന്ധം, ഗ്രാമീണ ഗായകൻ, വിവാഹ വേദി തുടങ്ങിയ നാടകങ്ങളിലും അഭിനയിച്ചു[1]. ആദ്യം അഭിനയിച്ചതു് പ്രേമലേഖ എന്ന ചിത്രത്തിലാണു്. റിലീസായ ആദ്യചിത്രം വിശപ്പിന്റെ വിളിയാണു്. ഉദയാചിത്രങ്ങളിലെ ഭാഗ്യനക്ഷത്രം എന്നാണു് പങ്കജവല്ലി അറിയപ്പെട്ടിരുന്നതു്.
ചെമ്മീൻ എന്ന ചിത്രത്തിലെ ചക്കി എന്ന വേഷമാണ് പങ്കജത്തിന്റെ ചലച്ചിത്ര ജീവിതത്തിലെ പ്രധാന വേഷങ്ങളിലൊന്ന്. അവസാനം അഭിനയിച്ചതു് കുഞ്ഞിക്കൂനൻ എന്ന ചിത്രത്തിലാണു്.
ചിത്രങ്ങൾ
[തിരുത്തുക]ചിത്രം | വർഷം | നിർമ്മാണം | സംവിധാനം |
---|---|---|---|
അച്ഛൻ | 1952 | എം കുഞ്ചാക്കോ | എം ആർ എസ് മണി |
പ്രേമലേഖ | 1952 | മണി | സ്വാമി |
വിശപ്പിന്റെ വിളി | 1952 | എം കുഞ്ചാക്കോ ,കെ വി കോശി | മോഹൻ റാവു |
ശരിയോ തെറ്റോ | 1953 | എ ബാബു | തിക്കുറിശ്ശി ,പി എ റെയ്നോൾഡ് |
പൊൻകതിർ | 1953 | പി സുബ്രമണ്യം | ഇ ആർ കൂപ്പർ |
ബാല്യസഖി | 1954 | പി സുബ്രമണ്യം | ആന്റണി മിത്രദാസ് |
അവകാശി | 1954 | പി സുബ്രമണ്യം | ആന്റണി മിത്രദാസ് |
അവൻ വരുന്നു | 1954 | എം കുഞ്ചാക്കോ | എം ആർ എസ് മണി |
സി ഐ ഡി | 1955 | പി സുബ്രമണ്യം | |
കിടപ്പാടം | 1955 | എം കുഞ്ചാക്കോ | എം ആർ എസ് മണി |
ഹരിശ്ചന്ദ്ര | 1955 | പി സുബ്രമണ്യം | ആന്റണി മിത്രദാസ് |
ന്യൂസ് പേപ്പർ ബോയ് | 1955 | എൻ സുബ്രഹ്മണ്യൻ | പി രാമദാസ് |
മന്ത്രവാദി | 1956 | പി സുബ്രമണ്യം | പി സുബ്രമണ്യം |
കൂടപ്പിറപ്പ് | 1956 | റഷീദ് | ജെ ഡി തോട്ടാൻ |
ദേവസുന്ദരി | 1957 | എച്ച് എം മുന്നാസ് | എം കെ ആർ നമ്പ്യാർ |
മിന്നുന്നതെല്ലാം പൊന്നല്ല | 1957 | പി കെ സത്യപാൽ | ആർ വേലപ്പൻ നായർ |
പാടാത്ത പൈങ്കിളി | 1957 | പി സുബ്രമണ്യം | പി സുബ്രമണ്യം |
സുദർശൻ | 1957 U | കെ എം കെ മേനോൻ | വിമൽ കുമാർ |
ശങ്കരാചാര്യ | 1957 U | സ്വാമി നാരായണൻ | വിമൽ കുമാർ |
രണ്ടിടങ്ങഴി | 1958 | പി സുബ്രമണ്യം | പി സുബ്രമണ്യം |
നാടോടികൾ | 1959 | ടി കെ പരീക്കുട്ടി | എസ് രാമനാഥൻ |
ക്രിസ്തുമസ് രാത്രി | 1961 | പി സുബ്രമണ്യം | പി സുബ്രമണ്യം |
ജ്ഞാനസുന്ദരി | 1961 | റ്റി ഇ വാസുദേവൻ | കെ എസ് സേതുമാധവൻ |
ഭാര്യ | 1962 | എം കുഞ്ചാക്കോ | എം കുഞ്ചാക്കോ |
കാൽപ്പാടുകൾ | 1962 | ആർ നമ്പിയത്ത് ,ടി ആർ രാഘവൻ | കെ എസ് ആന്റണി |
ഭാഗ്യജാതകം | 1962 | പി ഭാസ്കരൻ ,ബിഎൻ കൊണ്ടറെഡ്ഡി | പി ഭാസ്കരൻ |
സ്നേഹദീപം | 1962 | പി സുബ്രമണ്യം | പി സുബ്രമണ്യം |
കടലമ്മ | 1963 | എം കുഞ്ചാക്കോ | എം കുഞ്ചാക്കോ |
കലയും കാമിനിയും | 1963 | പി സുബ്രമണ്യം | പി സുബ്രമണ്യം |
ഡോക്ടർ | 1963 | എച്ച് എച്ച് ഇബ്രാഹിം | എം എസ് മണി |
സ്നാപക യോഹന്നാൻ | 1963 | പി സുബ്രമണ്യം | പി സുബ്രമണ്യം |
ചിലമ്പൊലി | 1963 | കല്യാണകൃഷ്ണ അയ്യർ | ജി കെ രാമു |
സത്യഭാമ | 1963 | റ്റി ഇ വാസുദേവൻ | എം എസ് മണി |
കളഞ്ഞു കിട്ടിയ തങ്കം | 1964 | സാവിത്രി പിൿചേർസ് | എസ് ആർ പുട്ടണ്ണ |
ഭർത്താവു് | 1964 | റ്റി ഇ വാസുദേവൻ | എം കൃഷ്ണൻ നായർ |
അന്ന | 1964 | ലോട്ടസ് പിക്ചർസ് | കെ എസ് സേതുമാധവൻ |
മണവാട്ടി | 1964 | എം രാജു മാത്തൻ | കെ എസ് സേതുമാധവൻ |
ഓമനക്കുട്ടൻ | 1964 | കെ കെ എസ് കൈമൾ | കെ എസ് സേതുമാധവൻ |
ആറ്റം ബോംബ് | 1964 | പി സുബ്രമണ്യം | പി സുബ്രമണ്യം |
ആദ്യകിരണങ്ങൾ | 1964 | വി അബ്ദുള്ള ,പി ഭാസ്കരൻ | പി ഭാസ്കരൻ |
ഒരേ ഭൂമി ഒരേ രക്തം | 1964 U | ഡി ജയപാലൻ ,ചിത്തരഞ്ജൻ | നാരായണൻകുട്ടി വല്ലത്ത് |
കൊച്ചുമോൻ | 1965 | മാമ്മൻ വർഗീസ് | കെ പത്മനാഭൻനായർ |
ഓടയിൽ നിന്ന് | 1965 | പി രാമസ്വാമി | കെ എസ് സേതുമാധവൻ |
ദേവത | 1965 | ഭാരതിമേനോൻ | സുബ്ബറാവു ,കെ പത്മനാഭൻനായർ |
ഇണപ്രാവുകൾ | 1965 | എം കുഞ്ചാക്കോ | എം കുഞ്ചാക്കോ |
കടത്തുകാരൻ | 1965 | എം കെ ബാലസുബ്രമണ്യം ,സുന്ദർലാൽ നഹാത | എം കൃഷ്ണൻ നായർ |
ചെമ്മീൻ | 1965 | ബാബു സേട്ട് | രാമു കാര്യാട്ട് |
മുതലാളി | 1965 | എസ് എം രാജു | എം എ വി രാജേന്ദ്രൻ |
തൊമ്മന്റെ മക്കൾ | 1965 | കാശിനാഥൻ | ശശികുമാർ |
ജയിൽ | 1966 | എം കുഞ്ചാക്കോ | എം കുഞ്ചാക്കോ |
റൗഡി | 1966 | എംപി ആനന്ദ് ,പി രങ്കരാജ് | കെ എസ് സേതുമാധവൻ |
ഒള്ളതുമതി | 1967 | എം പി ചന്ദ്രശേഖര പിള്ള | കെ എസ് സേതുമാധവൻ |
കാവാലം ചുണ്ടൻ | 1967 | വി പി എം മാണിക്ക്യം ശശികുമാർ | |
മൈനത്തരുവി കൊലക്കേസ് | 1967 | എം കുഞ്ചാക്കോ | എം കുഞ്ചാക്കോ |
രാഗിണി | 1968 | കെ എൻ മൂർത്തി | പി ബി ഉണ്ണി |
കൊടൂങ്ങല്ലൂരമ്മ | 1968 | എം കുഞ്ചാക്കോ | എം കുഞ്ചാക്കോ |
ജ്വാല | 1969 | എം കുഞ്ചാക്കോ | എം കൃഷ്ണൻ നായർ |
ഉറങ്ങാത്ത സുന്ദരി | 1969 | പി സുബ്രമണ്യം | പി സുബ്രമണ്യം |
താര | 1970 | എം കുഞ്ചാക്കോ | എം കൃഷ്ണൻ നായർ |
പേൾവ്യൂ | 1970 | എം കുഞ്ചാക്കോ | എം കുഞ്ചാക്കോ |
ഒതേനന്റെ മകൻ | 1970 | എം കുഞ്ചാക്കോ | എം കുഞ്ചാക്കോ |
ദത്തു പുത്രൻ | 1970 | എം കുഞ്ചാക്കോ | എം കുഞ്ചാക്കോ |
അഗ്നിമൃഗം | 1971 | എം കുഞ്ചാക്കോ | എം കൃഷ്ണൻ നായർ |
കരകാണാക്കടൽ | 1971 | ഹരി പോത്തൻ | കെ എസ് സേതുമാധവൻ |
പഞ്ചവൻകാട് | 1971 | എം കുഞ്ചാക്കോ | എം കുഞ്ചാക്കോ |
ലോറാ നീ എവിടെ | 1971 | എം കുഞ്ചാക്കോ | ടി ആർ രഘുനാഥ് |
ശ്രീ ഗുരുവായൂരപ്പൻ | 1972 | പി സുബ്രമണ്യം | പി സുബ്രമണ്യം |
ആരോമലുണ്ണി | 1972 | എം കുഞ്ചാക്കോ | എം കുഞ്ചാക്കോ |
ഒരു സുന്ദരിയുടെ കഥ | 1972 | എം കുഞ്ചാക്കോ | തോപ്പിൽ ഭാസി |
പോസ്റ്റ്മാനെ കാണ്മാനില്ല | 1972 | എം കുഞ്ചാക്കോ | എം കുഞ്ചാക്കോ |
ആദ്യത്തെ കഥ | 1972 | കെ എസ് ആർ മൂർത്തി | കെ എസ് സേതുമാധവൻ |
ഗന്ധർവ്വക്ഷേത്രം | 1972 | എം കുഞ്ചാക്കോ | എ വിൻസന്റ് |
ചായം | 1973 | എസ് കെ നായർ | പി എൻ മേനോൻ |
പണിതീരാത്ത വീടു് | 1973 | കെ എസ് ആർ മൂർത്തി | കെ എസ് സേതുമാധവൻ |
യാമിനി | 1973 | കെ സി ജോയ് , എം.എസ്. ജോസഫ് | എം കൃഷ്ണൻ നായർ |
പൊന്നാപുരം കോട്ട | 1973 | എം കുഞ്ചാക്കോ | എം കുഞ്ചാക്കോ |
രാക്കുയിൽ | 1973 | പി ഭാസ്കരൻ | പി വിജയൻ |
ദേവി കന്യാകുമാരി | 1974 | പി സുബ്രമണ്യം | പി സുബ്രമണ്യം |
തുമ്പോലാർച്ച | 1974 | എം കുഞ്ചാക്കോ | എം കുഞ്ചാക്കോ |
നാത്തൂൻ | 1974 | കെ അബ്ദുള്ള ,എം ഓ ദേവസ്യ | കെ നാരായണൻ |
ദുർഗ്ഗ | 1974 | എം കുഞ്ചാക്കോ | എം കുഞ്ചാക്കോ |
വണ്ടിക്കാരി | 1974 | പി സുബ്രമണ്യം | പി സുബ്രമണ്യം |
സ്വർണ്ണ മൽസ്യം | 1975 | പിഎം ശ്രീനിവാസൻ | ബി കെ പൊറ്റക്കാട് |
യക്ഷഗാനം | 1976 | മതി ഒളി ഷണ്മുഖം | ഷീല |
നീലസാരി | 1976 | ക്യഷ്ണൻ നായർ | എം കൃഷ്ണൻ നായർ |
ചെന്നായ വളർത്തിയ കുട്ടി | 1976 | എം കുഞ്ചാക്കോ | എം കുഞ്ചാക്കോ |
അച്ചാരം അമ്മിണി ഓശാരം ഓമന | 1977 | ബോബൻ കുഞ്ചാക്കോ | അടൂർ ഭാസി |
ചൂണ്ടക്കാരി | 1977 | സന്തോഷ് കുമാർ | പി വിജയൻ |
കടത്തനാട്ടു മാക്കം 1978 | അപ്പച്ചൻ (നവോദയ) | അപ്പച്ചൻ (നവോദയ) | |
ചക്രായുധം | 1978 | അരീഫ ഹസ്സൻ | ആർ രഘുവരൻ നായർ |
രാജവീഥി | 1979 | പണായി ഭാസ്കരൻ നായർ | സേനൻ |
ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച | 1979 | കെ സി ജോയ് | ടി ഹരിഹരൻ |
പാലാട്ടു കുഞ്ഞിക്കണ്ണൻ | 1980 | ബോബൻ കുഞ്ചാക്കോ | ബോബൻ കുഞ്ചാക്കോ |
തീക്കടൽ | 1980 | അപ്പച്ചൻ (നവോദയ) | അപ്പച്ചൻ (നവോദയ) |
അമ്മയും മകളും | 1980 | വി & വി പ്രൊഡക്ഷൻ | സ്റ്റാൻലി ജോസ് |
വാടക വീട്ടിലെ അതിഥി | 1981 | __ | പി രാമദാസ് |
അനന്തരം | 1987 | രവീന്ദ്രനാഥൻ നായർ | അടൂർ ഗോപാലകൃഷ്ണൻ |
സ്വാഗതം | 1989 | ആനന്ദ് | വേണു നാഗവള്ളി |
മെയ് ദിനം | 1990 | എൻ ഗോപാലകൃഷ്ണൻ | എ പി സത്യൻ |
നീലഗിരി | 1991 | കെ ജി രാജഗോപാൽ | ഐ വി ശശി |
കുടുംബസമേതം | 1992 | മുംതാസ് ബഷീർ | ജയരാജ് |
കുടുംബസ്നേഹം | 1993 U | മുംതാസ് ബഷീർ | തരം തിരിക്കാത്തത് |
തുമ്പോളി കടപ്പുറം | 1995 | ശിവാനന്ദൻ | ജയരാജ് |
വൃദ്ധന്മാരെ സൂക്ഷിക്കുക | 1995 | എം മണി | സുനിൽ |
സൂത്രധാരൻ | 2001 | കെ എ ജലീൽ | എ കെ ലോഹിതദാസ് |
സ്നേഹപൂർവ്വം | 2001 U | അപ്സരാസ് | പി ജി ജോൺസൺ |
അഥീന | 2002 | ആർതർ ഫിലിംസ് | കൃഷ്ണദാസ് |
പുരസ്കാരങ്ങൾ
[തിരുത്തുക]- 2008-ൽ കേരള സംഗീത നാടക അക്കാദമി നാടക രംഗത്തു നൽകിയ സംഭാവനകളെ പരിഗണിച്ച പങ്കജത്തെ ആദരിച്ചു[3].
മരണം
[തിരുത്തുക]2010 ജൂൺ 26-നു് അടൂരിലെ വീട്ടിൽ വെച്ച് വാർദ്ധക്യസഹജമായ രോഗങ്ങളെത്തുടർന്ന് അന്തരിച്ചു[1].
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "അടൂർ പങ്കജം അന്തരിച്ചു". മാതൃഭൂമി. 2010 ജൂൺ 26. Archived from the original on 2011-08-05. Retrieved 2010-06-26.
{{cite news}}
: Check date values in:|date=
(help) - ↑ http://www.malayalasangeetham.info/displayProfile.php?category=actors&artist=Adoor%20Pankajam&limit=107
- ↑ "Adoor Bhavani, Pankajam to be honoured". Archived from the original on 2011-05-23. Retrieved 2010-06-26.