ജർമനിയിലെ ഒരു സംസ്ഥാനമാണ് സാർലാൻഡ് (ജർമ്മൻ: das Saarland, pronounced [das ˈzaːɐ̯lant]; ഇംഗ്ലീഷ്: Saarland). സാർബ്രുക്കൻ ആണ് തലസ്ഥാനവും ഏറ്റവും വലിയ നഗരവും. 2570 ച.കി.മീ. മാത്രം വിസ്തീർണ്ണമുള്ള സാർലാൻഡാണ് ജർമ്മനിയിലെ ഏറ്റവും ചെറിയ സംസ്ഥാനം (സിറ്റി സ്റ്റേറ്റുകൾ ഒഴിച്ചുനിർത്തിയാൽ). രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഫ്രഞ്ച് അധീനതയിലായ സാർലാൻഡ് 1957-ൽ പശ്ചിമ ജർമ്മനിയുടെ ഭാഗമായി.

സാർലാൻഡ്
പതാക സാർലാൻഡ്ഔദ്യോഗിക ചിഹ്നം സാർലാൻഡ്
ദേശീയഗാനം: Ich rühm’ dich, du freundliches Land an der Saar
Map
Coordinates: 49°22′59″N 6°49′59″E / 49.38306°N 6.83306°E / 49.38306; 6.83306
Countryജർമ്മനി
Capitalസാർബ്രുക്കൻ
സർക്കാർ
 • ഭരണസമിതിലാൻഡ്ടാഗ്
വിസ്തീർണ്ണം
 • ആകെ
2,570 ച.കി.മീ. (990 ച മൈ)
സമയമേഖലUTC+1 (CET)
 • Summer (DST)UTC+2 (CEST)
ISO 3166 കോഡ്DE-SL
GDP (nominal)€35/ $39 billion (2015)[1]
GDP per capita€35,400/ $39,300 (2015)
NUTS RegionDEC
HDI (2017)0.929[2]
very high · 8th of 16
വെബ്സൈറ്റ്www.saarland.de വിക്കിഡാറ്റയിൽ തിരുത്തുക

ചരിത്രം

തിരുത്തുക

കെൽറ്റിക്ക് ഗോത്രങ്ങളായ ട്രെവേരി, മെഡിയോമാട്രിസി എന്നിവരാണ് സാർലാൻഡ്‍ പ്രദേശത്ത് അധിവസിച്ചിരുന്നത്. അവരുടെ കാലത്തെ ഏറ്റവും ആകർഷകമായ അവശിഷ്ടം സാർലാൻഡിന്റെ വടക്ക് ഭാഗത്തുള്ള ഒറ്റ്സെൻഹോസെൻ എന്ന അഭയകേന്ദ്രത്തിന്റെ അവശിഷ്ടങ്ങളാണ്. ബിസി ഒന്നാം നൂറ്റാണ്ടിൽ റോമൻ സാമ്രാജ്യം ഈ പ്രദേശത്തെ അവരുടെ ബെൽജിക്ക പ്രവിശ്യയുടെ ഭാഗമാക്കി. കെൽറ്റിക് ജനസംഖ്യ റോമൻ കുടിയേറ്റക്കാരുമായി കൂടിച്ചേർന്നു. ഈ പ്രദേശം സമ്പത്തികമായി ഉന്നതി നേടിയിരുന്നു, അത് ഇപ്പോഴും റോമൻ വില്ലകളുടെയും ഗ്രാമങ്ങളുടെയും അവശിഷ്ടങ്ങളിൽ കാണാവുന്നതാണ്.

  1. "Regional GDP per capita in the EU28 in 2013". Retrieved 2015-09-10.
  2. "Sub-national HDI - Area Database - Global Data Lab". hdi.globaldatalab.org (in ഇംഗ്ലീഷ്). Retrieved 2018-09-13.
"https://ml.wikipedia.org/w/index.php?title=സാർലാൻഡ്&oldid=3298797" എന്ന താളിൽനിന്ന് ശേഖരിച്ചത്