പ്രസരണമിതിയിൽ, വിദ്യുത്കാന്തികപ്രസരണങ്ങളുടെ ആകെ ശക്തിയുടെ (power) അളവാണ് പ്രസരണ പ്രവാഹം(radiant flux) അഥവാ പ്രസരണശക്തി(radiant power). വിദ്യുത്കാന്തികപ്രസരണത്തിൽ ഇൻഫ്രാറെഡ്, അൾട്രാവയലറ്റ്, ദൃശ്യപ്രകാശം തുടങ്ങിയ എല്ലാ തരംഗങ്ങളും ഉൾപ്പെടുന്നുണ്ട്. ആകെ ശക്തി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു സ്രോതസ്സിൽ നിന്ന് ഉത്സർജ്ജിക്കപ്പെടുന്ന പ്രസരണത്തിന്റെയോ, അല്ലെങ്കിൽ ഒരു പ്രതലത്തിൽ പതിക്കുന്നതിന്റെയോ ആകാം.

വാട്ടാണ്(W) പ്രസരണ പ്രവാഹത്തിന്റെ അന്താരാഷ്ട്ര ഏകകം. ഊർജ്ജനിരക്കിന്റെ ഡയമൻഷൻ തന്നെയാണ് ഈ അളവിനും ലഭിച്ചിരിക്കുന്നത്.