കമ്യൂണിസം
രാഷ്ട്രതന്ത്രത്തിലും സാമൂഹികശാസ്ത്രത്തിലും കമ്യൂണിസം എന്നതു സാമൂഹിക, രാഷ്ട്രീയ, സാമ്പത്തികവുമായ തത്ത്വശാസ്ത്രവും അതിനെയൂന്നിയുള്ള ഒരു പ്രസ്ഥാനവുമാണ്. ഇംഗ്ല്ലിഷ്: Communism. ലത്തീൻ പദമായ കോമ്മുനിസ് ( communis അർത്ഥം= പൊതുവായത്, അഖിലം )[1][2] കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ വിഭാവനം ചെയ്യുന്നത് വർഗ്ഗരഹിതമായ ഒരു സാമുഹിക വ്യവസ്ഥിതി വാർത്തെടുക്കുക എന്നതാണ്. ഈ തത്ത്വശാസ്ത്രപ്രകാരം നിർമ്മാണവും അതുമായി ബന്ധപ്പെട്ട ഉടമസ്ഥതയും ഒരു സമൂഹത്തിന്റെ പൊതുവായിരിക്കുകയും സ്വകാര്യവ്യക്തികൾക്കോ ഏതെങ്കിലും വർഗ്ഗങ്ങൾക്കൊ അതിൽ പങ്കുണ്ടാകുകയേ ഇല്ല. ഇതുമൂലം സമ്പത്ത് സ്വകാര്യവ്യക്തിയുടെ കയ്യിൽ ഒതുങ്ങി നിൽകാതെ സമൂഹത്തിലെല്ലാവരിലേക്കും ആവശ്യമനുസരിച്ച് മാറ്റപ്പെടുന്നു.[3][4] [5]
മാക്സിസം, അനാർക്കിസം ( അരാജകവാദിത്വം) അനാർക്കിസ്റ്റ് കമ്യൂണിസം തുടങ്ങി ഭിന്നമായ ആശയങ്ങളും ഇവയെ അവലംബിച്ചുണ്ടായിട്ടുള്ള വിവിധ ചിന്താധാരകൾ നിലവിലുണ്ട്. ഇവയെല്ലാം മുതലാളിത്തവ്യവസ്ഥ എന്ന തത്ത്വത്തിൽ നിന്ന് ഉണ്ടായാതാണ് ഇന്നത്തെ സാമൂഹിക വ്യവസ്ഥ എന്ന കാഴ്ചപ്പാട് പുലർത്തുന്ന തത്ത്വശാസ്ത്രങ്ങളാണ്. മുതലാളിത്തത്തിൽ രണ്ടു മുഖ്യ വർഗ്ഗങ്ങൾ നിലനിൽകുന്നു അവ, സമൂഹത്തിലെ മുഖ്യശതമാനവും ഉൾക്കൊള്ളുന്ന ((ബഹുഭൂരിപക്ഷമുള്ള ) തൊഴിലാളി വർഗ്ഗവും (working class) സമ്പത്ത് കൈകാര്യം ചെയ്യുന്ന ന്യൂനപക്ഷമായ മുതലാളിത്ത വർഗ്ഗവുമാകുന്നു എന്നും വിഭാവനം ചെയ്യുന്നു. ഈ ന്യൂനപക്ഷ മുതലാളിത്തവർഗ്ഗം തൊഴിലാളിവർഗ്ഗത്തെക്കൊണ്ട് തൊഴിൽ നടത്തി ഉത്പന്നങ്ങളുടെ വിറ്റുവരവിലൂടെ അതിന്റെ പ്രധാന വരുമാനം കൈയ്യാളുന്നു.
എന്നാൽ കമ്യൂണിസത്തിൽ ആരും സമ്പത്ത് കൈകാര്യം ചെയ്യുന്നില്ല. എല്ലാവരും പൊതുവായ ഒരു സംസ്ഥാനത്തിന്റെ നിർമ്മാണശാലകളിൽ അവരാലാകുന്നതുപോലെ തൊഴിലെടുക്കുന്നു. ഒരോരുത്തരുടെ തൊഴിലും പ്രതിനിധീകരണത്തിനും ആവശ്യത്തിനുമനുസരിച്ച് ലാഭം പങ്കുവക്കപ്പെടുന്നു.
വർഗ്ഗങ്ങൾക്കോ രാഷ്ട്രങ്ങൾക്കോ പ്രാധാന്യമില്ലാത്ത (അഥവാ വർഗ്ഗരഹിത-രാഷ്ട്രരഹിതമായ) സാമൂഹ്യവ്യവസ്ഥയുടെ സൃഷ്ടി ലക്ഷ്യം വയ്ക്കുന്ന ഒരു ആശയമാണ് കമ്യൂണിസം[6] [അവലംബം ആവശ്യമാണ്]. ഇത്തരം സമൂഹ്യവ്യവസ്ഥയെ കമ്യൂണിസ്റ്റ് വ്യവസ്ഥ എന്ന് വിളിക്കുന്നു. കമ്യൂണിസ്റ്റ് വ്യവസ്ഥയിൽ ഉത്പാദനോപാധികളെല്ലാം പൊതു ഉടമസ്ഥാവകാശത്തിലായിരിക്കും. ഉത്പാദനോപാധികൾ സ്വകാര്യ ഉടമസ്ഥതയിലുണ്ടാവില്ല എന്ന കാഴ്ചപ്പാട് ചിലപ്പോഴെങ്കിലും സ്വകാര്യ സ്വത്ത് ഉണ്ടാവില്ല എന്നായി വ്യാഖ്യാനിക്കപ്പെടാറുണ്ട്, ഇത് പൂർണ്ണമായും ശരിയല്ല[അവലംബം ആവശ്യമാണ്].
സോഷ്യലിസം എന്ന കുറേക്കുടി വിശാലമായ ആശയഗതിയുടെ ഒരു പ്രധാന ശാഖയാണ് കമ്യൂണിസം[അവലംബം ആവശ്യമാണ്]. കമ്യൂണിസത്തിനകത്തുതന്നെ പരസ്പരം ചെറിയതോതിൽ വ്യത്യാസപ്പെട്ടിരിക്കുന്ന അനേകം ആശയഗതികളുണ്ട്. മാവോയിസം, സോവിയറ്റ് കമ്യൂണിസം തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. ഈ രണ്ട് കാഴ്ചപ്പാടുകൾ തമ്മിലുള്ള വ്യത്യാസം ലോക കമ്യൂണ്സ്റ്റ് പ്രസ്ഥാനങ്ങളിലെല്ലാം പിളർക്കുകയുണ്ടായി.
ചരിത്രം
തിരുത്തുകകമമ്യൂണിസം എന്ന ആശയത്തിന്റെ ഉത്ഭവം തർക്കവിഷയമാണ്. നിരവധി ഗ്രൂപ്പുകൾ അവരുടേതായ കാഴ്ചപ്പാടുകളിലൂടെ കമ്യൂണിസത്തിന്റെ ഉത്ഭവത്തിനെ വിലയിരുത്തുന്നു. ഇതിൽ വ്യക്തമായ ഒരു ആശയരൂപീകരണം നടത്തിയത് ജർമൻ തത്ത്വചിന്തകനായ കാൾ മാർക്സാണ്. അദ്ദേഹം നിരവധി ആദിവാസി സമൂഹങ്ങളെ പഠിക്കുകയും അവരുടെ ചരിത്രങ്ങൾ പഠനവിഷയങ്ങളാക്കുകയും ചെയ്തതിലൂടേ ആദികാലത്തിലെ വേട്ടയാടി ജീവിതം നയിച്ചിരുന്ന മനുഷ്യരാണ് പ്രാകൃത കമ്യൂണിസത്തിന്റെ വക്താക്കൾ എന്നും അവർക്കിടയിൽ വർഗ്ഗങ്ങൾ ഇല്ലായിരുന്നു എന്നും കിട്ടുന്നതെല്ലാം പങ്കിട്ടെടുക്കുന്ന ഒരു സമൂഹവ്യവസ്ഥിതിയായൊരുന്നു അവരുടേതെന്നും കണ്ടെത്തിയിരുന്നു. എന്നു മുതലാണ് ആവശ്യത്തിൽ കവിഞ്ഞ് ഉത്പാദിക്കാൻ തുടങ്ങിയത് എന്നു മുതലാണോ അന്നാണ് സ്വകാര്യ സ്വത്തുക്കൾ ഉണ്ടാവാൻ തുടങ്ങിയത് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
കമ്യൂണിസവും മാക്സിസവും
തിരുത്തുകകമ്യൂണിസ്റ്റ് വ്യവസ്ഥയുടെ സൃഷ്ടിയെക്കുറിച്ച് ആദ്യമായി ശാസ്ത്രീയമായി ചിന്തിച്ചത് കാൾ മാർക്സ് ആയിരുന്നു. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും, അതിൽ പിന്നീട് നടന്ന കൂട്ടിച്ചേർക്കലുകളും മാക്സിസം എന്നാണ് അറിയപ്പെടുന്നത്. കമ്യൂണിസവും മാക്സിസവും വളരെയധികം കൂടിക്കുഴഞ്ഞു കിടക്കുന്നു എന്നത് യാഥാർത്ഥ്യമാണ്. കമ്യൂണിസം ഒരു ലക്ഷ്യവും അത് കൈവരിക്കുക എന്ന ആശയവുമാണ്[അവലംബം ആവശ്യമാണ്]. ഈ ആശയത്തിന്റെ അടിസ്ഥാനത്തിൽ മാക്സിയൻ ചരിത്രവീക്ഷണം എന്ന ഒരു ചരിത്ര വിശകലനവും പ്രവർത്തനങ്ങളെ വിലയിരുത്തുവാൻ വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന ഒരു സിദ്ധാന്തവും കൂടിയുൾപ്പെട്ടതാണ് മാക്സിസം[അവലംബം ആവശ്യമാണ്].
അവലംബം
തിരുത്തുക- ↑ "Communism". Britannica Encyclopedia.
- ↑ World Book 2008, p. 890.
- ↑ Principles of Communism, Frederick Engels, 1847, Section 18. "Finally, when all capital, all production, all exchange have been brought together in the hands of the nation, private property will disappear of its own accord, money will become superfluous, and production will so expand and man so change that society will be able to slough off whatever of its old economic habits may remain."
- ↑ The ABC of Communism, Nikoli Bukharin, 1920, Section 20
- ↑ George Thomas Kurian, ed. (2011). "Withering Away of the State". The Encyclopedia of Political Science. CQ Press. doi:10.4135/9781608712434. ISBN 9781933116440. Retrieved 3 January 2016.
- ↑ ഫ്രെഡറിക്, ഏംഗൽസ് (നവംബർ-1847). "പ്രിൻസിപ്പിൾസ് ഓഫ് കമ്മ്യൂണിസം".
{{cite news}}
: Check date values in:|date=
(help)
മറ്റ് ലിങ്കുകൾ
തിരുത്തുക- http://www.broadleft.org/ Archived 2019-07-01 at the Wayback Machine. - Comprehensive list of the leftist parties of the world
- Anarchy Archives Includes the works of anarchist communists.
- Libertarian Communist Library
- Marxists Internet Archive
- Marxist.net
- The Communist League Archived 2020-12-10 at the Wayback Machine.